5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Attingal Lok Sabha Election Result 2024: തീപാറും പോരാട്ടം; ഒടുവിൽ ഫോട്ടോ ഫിനിഷിങ് വിജയം ആറ്റിങ്ങലിൽ വിജയക്കൊടി നാട്ടി അടൂർ പ്രകാശ്

Adoor Prakash : ആറ്റിങ്ങല്‍ കിട്ടും എന്ന സിപിഎമ്മിന്റെ വിശ്വാസം തകര്‍ത്താണ് കഴിഞ്ഞ തവണ അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ സ്വന്തമാക്കിയത്.

Attingal Lok Sabha Election Result 2024: തീപാറും പോരാട്ടം; ഒടുവിൽ ഫോട്ടോ ഫിനിഷിങ് വിജയം ആറ്റിങ്ങലിൽ വിജയക്കൊടി നാട്ടി അടൂർ പ്രകാശ്
Follow Us
aswathy-balachandran
Aswathy Balachandran | Updated On: 04 Jun 2024 22:17 PM

ആറ്റിങ്ങൽ : അവസാന നിമിഷം വരെ ജയപരാജയങ്ങൾ മാറി മറിഞ്ഞ മണ്ഡലമാണ് ആറ്റിങ്ങൽ. കേരളം ഉറ്റുനോക്കിയ മണ്ഡലം. എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയുടെ ലീഡ് നില ഉയർന്നതോടെ കേരളത്തിലെ രണ്ടാമത്തെ സീറ്റ് ഇടതുപക്ഷം ഉറപ്പിച്ചിരിക്കെയാണ് അടൂ‍ർ പ്രകാശ് 685 വോട്ടുകൾക്ക് വിജയിച്ചത്. 1708 വോട്ടുകൾക്ക് ലീഡ് ലഭിച്ചു വിജയത്തിലേക്കെത്തിയപ്പോഴായിരുന്നു വീണ്ടും ഇടതു പക്ഷം റീകൗണ്ടിങ്ങിന് ആവശ്യപ്പെട്ടത്. തുടർന്നാണ് ലീഡിൽ മാറ്റമുണ്ടായത്. മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ നേടി കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ വി. മുരളീധരന്‍ മൂന്നാമതെത്തി.

ആറ്റിങ്ങല്‍ കിട്ടും എന്ന സിപിഎമ്മിന്റെ വിശ്വാസം തകര്‍ത്താണ് കഴിഞ്ഞ തവണ അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ സ്വന്തമാക്കിയത്. മണ്ഡലം തിരിച്ചു പിടിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി എത്തിയിട്ടും രക്ഷയുണ്ടായില്ല . കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉൾപ്പെടെ മൂന്ന് സ്ഥാനാർത്ഥികളും ഇഞ്ചോടിഞ്ച് പോരാടിയ മണ്ഡലം കൂടിയാണിത്. വി ജോയി 321,176 വോട്ടുകളാണ് പിടിച്ചത്.

വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിൽ എല്ലായിടത്തും എല്‍ ഡി എഫാണ് ഭരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് 380995 വോട്ടു നേടിയിരുന്നു. അന്നത്തെ എതിർ സ്ഥാനാർത്ഥി സമ്പത്തിനു ലഭിച്ചത് 342748 വോട്ടുകളാണ്. അന്ന് പ്രകാശിൻ്റെ ഭൂരിപക്ഷം 38247 വോട്ടായിരുന്നു.

അപരന്മാരെ നിർത്തി തോൽപിക്കാൻ ശ്രമിച്ചു- അടൂർ പ്രകാശ്

ആറ്റിങ്ങലിൽ തനിക്കെതിരേ അപരന്മാരെ നിർത്തിയെന്ന ആരോപണം അടൂർ പ്രകാശ് ഉന്നയിച്ചു. തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാ​ഗമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. എതിർ സ്ഥാനാർഥിയുടെ പേരിൽ എനിക്കും അപരന്മാരെ നിർത്താമായിരുന്നു എങ്കിലും രാഷ്ട്രീയ മര്യാദ അല്ലാത്തതിനാൽ താൻ അത് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തിലധികം വോട്ടുകളാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച അടൂർ പ്രകാശിന്റെ അപരന്മാർ നേടിയത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Latest News