5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Attingal double murder case: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: മുഖ്യ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി‌ കുറച്ചു, രണ്ടാ പ്രതിയുടെ അപ്പീൽ തള്ളി

അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസ്സങ്ങൾ ഒഴിവാക്കാനായിരുന്നു ഭർതൃമാതാവിനെയും മകളെയും കൊലപ്പെടുത്തിയത്.

Attingal double murder case: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: മുഖ്യ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി‌ കുറച്ചു, രണ്ടാ പ്രതിയുടെ അപ്പീൽ തള്ളി
Attingal double murder case main accused's death sentence was commuted to life imprisonment
neethu-vijayan
Neethu Vijayan | Updated On: 24 May 2024 15:43 PM

കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തു. ഹൈക്കോടതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത്.

വിചാരണക്കോടതി വിധിച്ച വധശിക്ഷയാണ് ഹൈക്കോടതി ഇളവു ചെയ്തത്. പരോളില്ലാതെയുള്ള 25 വർഷം കഠിന തടവിനാണ് നിനോ മാത്യുവിനെ ശിക്ഷിച്ചത്.

അതേസമയം, ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയുടെ അപ്പീൽ ഹൈക്കോടതി തള്ളി. അനുശാന്തിക്ക് വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവുശിക്ഷ കോടതി ശരിവച്ചു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

കേസിലെ ഒന്നാം പ്രതിയായ നിനോയുടെ വധശിക്ഷ ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജിയും കോടതി ഇന്ന് പരിഗണിച്ചിരുന്നു. 2014 ഏപ്രിൽ 16നാണ് സംഭവം നടക്കുന്നത്. അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ വീട്ടിൽക്കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം തുഷാറത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകൾ സ്വാസ്തിക (4) എന്നിവരെയാണ് നിനോ വെട്ടികൊല്ലപ്പെടുത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു പ്രതികൾക്ക് അന്ന് ശിക്ഷ വിധിച്ചത്.

നിനോ മാത്യുവും അനുശാന്തിയും തിരുവനന്തപുരം ടെക്നോപാർക്കിലെ ജോലി ചെയ്ത് വരികയായിരുന്നു. പിന്നീട് സുഹൃത്തുക്കളായി. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസ്സങ്ങൾ ഒഴിവാക്കാനായിരുന്നു ഭർതൃമാതാവിനെയും മകളെയും കൊലപ്പെടുത്തിയത്.

ഇരുവരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തുകയും നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും വിധിക്കുകയും ചെയ്തിരുന്നു. നിനോയുടെ ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് അന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു.