AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിൽ നാളെ ഈ ട്രെയിനുകൾ വഴി തിരിച്ചുവിടും; ഒരു ട്രെയിൻ റദ്ദാക്കി

Railways Announces Major Changes: തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാ​ഗമായാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിൽ നാളെ ഈ ട്രെയിനുകൾ വഴി തിരിച്ചുവിടും; ഒരു ട്രെയിൻ റദ്ദാക്കി
Train Image Credit source: Getty Images
sarika-kp
Sarika KP | Published: 25 Apr 2025 17:02 PM

തിരുവനന്തപുരം: റെയിൽവേ പാലത്തിൽ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ നാളെ (26-04-2025) സംസ്ഥാനത്ത് നാല് ട്രെയിനുകൾ വഴി തിരിച്ചുവിടുകയും ഒരു ട്രെയിൻ പൂർണമായി റദ്ദാക്കുകയും 2 ട്രെയിൻ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാ​ഗമായാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. നാളെ രാത്രി (ഏപ്രിൽ 26) 21.05 ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടേണ്ട കൊല്ലം – എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് (66310) റദ്ദാക്കി.

നാളെ രാവിലെ 11.35 ന് മധുര ജംക്ഷനിൽ നിന്ന് പുറപ്പെടുന്ന മധുര ജംക്ഷൻ – ഗുരുവായൂർ എക്സ്പ്രസ് (16327) കൊല്ലം ജംക്ഷനിൽ സർവ്വീസ് അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും. ഗുരുവായൂരിൽ നിന്ന് രാവിലെ 05.50 ന് പുറപ്പെടേണ്ട ഗുരുവായൂർ – മധുര ജംക്ഷൻ എക്സ്പ്രസ് ( 16328) ഏപ്രിൽ 27 ന് ഉച്ചയ്ക്ക് 12.10 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

Also Read:70 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തിയത് നിങ്ങളെയോ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് (16319) ഏപ്രിൽ 26-ന് 18.05 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. ഈ ട്രെയിൻ ആലപ്പുഴ വഴി പോകും. ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലും താത്കാലികമായി അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

നാളെ വൈകിട്ട് 18.40-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം – മംഗളൂരു മലബാർ എക്‌സ്‌പ്രസ് (16629) കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ തിരിച്ചു വിട്ട് ആലപ്പുഴ വഴി സർവ്വീസ് നടത്തും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷനുകളിൽ അധിക താത്കാലികമായി അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

നാളെ രാത്രി 20.55ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം – മംഗളൂരു എക്‌സ്പ്രസ് (16347) കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ വഴി തിരിച്ചുവിടും. ആലപ്പുഴ വഴിയാണ് സർവീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഒഴുവാക്കി. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക താത്കാലികമായി സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

നാളെ രാത്രി 20.30ക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം – മധുരൈ അമൃത എക്‌സ്‌പ്രസ് ( 16343) കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ വഴി തിരിച്ചുവിടും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും താത്കാലികമായി അനുവദിച്ചിട്ടുണ്ട്