5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Attack On Uganda Citizen : ‘നിൻ്റെ ഭാഷ നീ നിൻ്റെ വീട്ടിൽ പറഞ്ഞാമതി’; വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ ഉഗാണ്ടൻ പൗരന് നേരെ ആക്രമണം; വിഡിയോ

Attack On Uganda Citizen Godwin : മലപ്പുറം ജില്ലയിലെ വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ ഉഗാണ്ടൻ പൗരന് നേരെ പ്രദേശവാസിയുടെ ആക്രമണമെന്ന് ആരോപണം. ഗോഡ്‌വിൻ ഗുഡ്ചൈൽഡ് എന്ന യുവാവിനെയാണ് കോളറിന് കുത്തിപ്പിടിച്ച് മറ്റൊരാൾ ആക്രമിക്കുന്നത്. ഈ വിഡിയോ ഗോഡ്‌വിൻ തന്നെ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചു.

Attack On Uganda Citizen : ‘നിൻ്റെ ഭാഷ നീ നിൻ്റെ വീട്ടിൽ പറഞ്ഞാമതി’; വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ ഉഗാണ്ടൻ പൗരന് നേരെ ആക്രമണം; വിഡിയോ
Attack On Uganda Citizen (Screengrab)
abdul-basith
Abdul Basith | Updated On: 17 Jul 2024 09:17 AM

മലപ്പുറം വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ ഉഗാണ്ടൻ പൗരന് നേരെ ആക്രമണമെന്ന് ആരോപണം. കുട്ടിക്കാനം മരിയൻ കോളജ് വിദ്യാർത്ഥി ആയിരുന്ന ഗോഡ്‌വിൻ എന്ന യുവാവിനെതിരെയാണ് ആക്രമണം. ഗോഡ്‌വിൻ തന്നെയാണ് വിഡിയോ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചത്. കേരളത്തിൽ ഏറെക്കാലമായി താമസിക്കുന്ന ഗോഡ്‌വിൻ ചെറുവിഡിയോകളിലൂടെ ഇൻസ്റ്റഗ്രാമിലെ നിറസാന്നിധ്യമാണ്. [TV9 Malayalam Breaking]

ജൂലായ് 16 രാത്രിയാണ് ഗോഡ്‌വിൻ വിഡിയോ അപ്ലോഡ് ചെയ്തത്. ഫോണിൽ സംസാരിക്കുമ്പോൾ ഞാൻ സ്വന്തം ഭാഷ സംസാരിച്ചത് അയാളെ ചൊടിപ്പിച്ചു എന്ന തലക്കെട്ടിലാണ് വിഡിയോ. ഗോഡ്‌വിൻ്റെ കോളറിൽ കുത്തിപ്പിടിച്ച് ഒരു യുവാവ് ദേഷ്യത്തോടെ സംസാരിക്കുന്നത് വിഡിയോയിൽ കാണാം. ഇംഗ്ലീഷിലാണ് യുവാവിൻ്റെ സംസാരം. ‘നീ എവിടെയാണെന്ന് നിനക്കിപ്പോൾ അറിയാമോ?’ എന്ന് ചോദിക്കുമ്പോൾ ‘റെയിൽവേ സ്റ്റേഷൻ’ എന്ന് ഗോഡ്‌വിൻ മറുപടി പറയുന്നു. ‘മാന്യമായി സംസാരിക്ക്. ഇത് റെയിൽവേ സ്റ്റേഷനാണ്. നിൻ്റെ വീടല്ല. നിൻ്റെ ഭാഷ നീ നിൻ്റെ വീട്ടിൽ പറഞ്ഞാമതി. ഇത് പൊതുസ്ഥലമാണ്.’- ദേഷ്യത്തോടെ യുവാവ് തുടർന്ന് പറയുന്നു.

 

View this post on Instagram

 

A post shared by Godwin (@ainembabazigodwin41)


സംഭവത്തിൽ ഇതുവരെ പരാതിലഭിച്ചിട്ടില്ലെന്നാണ് വണ്ടൂർ പോലീസ് ടിവി9 മലയാളം പ്രതിനിധിയോട് പ്രതികരിച്ചത്. പലരും ഇങ്ങനെയൊരു സംഭവം വിളിച്ച് അറിയിച്ചു എന്നും ഔദ്യോഗികമായി പരാതി ലഭിച്ചില്ലെന്നും വണ്ടൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read : Kerala Rain Holiday: ബുധനാഴ്ച ഏതൊക്കെ ജില്ലകളിലാണ് അവധി? അറിയേണ്ടതൊക്കെ

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ നിരവധി പേരാണ് ഗോഡ്‌വിനെ പിന്തുണച്ചെത്തിയത്. പോലീസിൽ പരാതിനൽകണമെന്നും ദേഹത്ത് കൈവെക്കാൻ ആർക്കും അവകാശമില്ലെന്നും ആളുകൾ കമൻ്റ് ബോക്സിൽ പറയുന്നു. കുറച്ചുദിവങ്ങൾക്ക് മുൻപ് ട്രെയിനിൽ വച്ച് ഒരു പൊലീസുകാരനിൽ നിന്നും ഗോഡ്‌വിന് സമാന അനുഭവമുണ്ടായിരുന്നു. ഈ വിഡിയോയും ഗോഡ്‌വിൻ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.

കോട്ടയം ജില്ലയിലെ മാന്നാനത്ത് താമസിക്കുന്ന ഗോഡ്‌വിന് യൂട്യൂബ് ചാനലുമുണ്ട്. ഈ ചാനലിലൂടെയും യുവാവ് വിഡിയോകൾ പങ്കുവെക്കാറുണ്ട്. ഇക്കഴിഞ്ഞ മാസമാണ് ഗോഡ്‌വിൻ മരിയൻ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയത്. കേരളത്തെയും ഇന്ത്യയെയും പ്രകീർത്തിച്ച് യുവാവ് ഏറെ വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.