Athirappilly Elephant: അതിരപ്പള്ളിയിൽ പരിക്കേറ്റ കാട്ടാന മയക്കുവെടിയെറ്റു വീണു; ചികിത്സക്കായി കോടനാട്ടേക്ക് മാറ്റും
Athirappilly Elephant Rescue Updates: ആനയെ ചികിത്സക്കായി കോടനാട്ടേക്ക് കൊണ്ടു പോകാനാണ് പ്ലാൻ. ആനയുടെ ആരോഗ്യനിലയിലും ആശങ്കയുണ്ട്. 30നും 35-നും ഇടയിൽ പ്രായമുള്ള കൊമ്പനാണിത്.

തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ ചികിത്സക്കായി മാറ്റാനുള്ള ശ്രമം തുടരുന്നു. ആന മയക്ക് വെടിയേറ്റതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നു ഏഴാറ്റുമുഖം ഗണപതി എന്ന ആനക്കൊപ്പം അൽപ്പ ദൂരം സഞ്ചരിക്കുകയും പിന്നീട് തളർന്ന് വീഴുകയുമായിരുന്നു. ആനയെ ചികിത്സക്കായി കോടനാട്ടേക്ക് കൊണ്ടു പോകാനാണ് പ്ലാൻ. ആനയുടെ ആരോഗ്യനിലയിലും ആശങ്കയുണ്ട്. ആനയുടെ മുറിവ് ഇപ്പോൾ വൃത്തിയാക്കുകയാണ്. ഇതിന് ശേഷം ആന എഴുന്നേറ്റ് നിന്നാൽ കുങ്കിയാനകളുടെ സഹായത്തോടെ എലഫൻ്റ് ആംബുലൻസിൽ വിദഗ്ധ ചികിത്സക്കായി കോടനാട്ടേക്ക് എത്തിക്കും.
അല്ലെങ്കിൽ ക്രെയിൻ ഉപയോഗിച്ച് ആനയെ ഉയർത്തി കോടനാട്ടേക്ക് എത്തിക്കാനും ശ്രമുണ്ട്. 30നും 35-നും ഇടയിൽ പ്രായമുള്ള കൊമ്പനാണിത്. മുറിവേറ്റതിനാൽ എല്ലാത്തരം ഭക്ഷണവും കഴിക്കാനും ആനക്ക് സാധിക്കില്ല. ഇതിൻ പ്രകാരം വെള്ളമുള്ളതും വളരെ മൃദുവായതുമായ ഭക്ഷണ സാധനങ്ങൾ തേടിയാണ് ആന ജനവാസമേഖലയിൽ കറങ്ങുന്നതെന്നാണ് വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.