5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Athirappilly Elephant: അതിരപ്പിള്ളി ആന ദൗത്യം വിജയം; അനിമൽ ആംബുലന്‍സിൽ കൊമ്പനെ കോടനാട്ടേക്ക് കൊണ്ടുപോയി

Athirappilly Elephant Rescue Mission: ഇതിനു ശേഷം കോടനാട്ടിലേക്ക് കൊണ്ടുപോയി. കോടനാട്ടിലെത്തിച്ചശേഷമായിരിക്കും തുടര്‍ പരിശോധന നടക്കും. ഇന്ന് രാവിലെ 7.15 ഓടെയാണ് പരിക്കേറ്റ ആനയെ മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീഴുകയായിരുന്നു.

Athirappilly Elephant: അതിരപ്പിള്ളി ആന ദൗത്യം വിജയം; അനിമൽ ആംബുലന്‍സിൽ കൊമ്പനെ കോടനാട്ടേക്ക് കൊണ്ടുപോയി
Athirappilly ElephantImage Credit source: TV 9 Network
sarika-kp
Sarika KP | Updated On: 19 Feb 2025 10:51 AM

തൃശൂര്‍: മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയെ ചികിത്സിക്കാനുള്ള ദൗത്യം വിജയകരം. മയക്കുവെടിയേറ്റതിനു ശേഷെ മയങ്ങിവീണ ആനയുടെ ആരോ​ഗ്യനിലയിൽ ആശങ്ക ഉയർന്നിരുന്നു. എന്നാൽ തുടർന്ന് കുങ്കിയാനാകളുടെ സഹായത്തോടെ ആന എഴുന്നേറ്റു. തുടർന്ന് അനിമൽ ആംബുലന്‍സിലേക്ക് കയറ്റുകയായിരുന്നു. ഇതിനു ശേഷം കോടനാട്ടിലേക്ക് കൊണ്ടുപോയി. കോടനാട്ടിലെത്തിച്ചശേഷമായിരിക്കും തുടര്‍ പരിശോധന നടക്കും. ഇന്ന് രാവിലെ 7.15 ഓടെയാണ് പരിക്കേറ്റ ആനയെ മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീഴുകയായിരുന്നു.

കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ ആംബുലന്‍സിലേക്ക് കയറ്റിയത്. പരിക്കേറ്റ ആനയെ പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ആനക്കൂടിന്റെ നിര്‍മാണം കഴിഞ്ഞ ദിവസം തന്നെ ഇവിടെ പൂര്‍ത്തിയാക്കിയിരുന്നു. പുതിയ കൂടിന്‍റെ ബല പരിശോധനയും പൂർത്തിയായി. ഇവിടെ എത്തിച്ച ആനയ്ക്ക് വിദഗ്ധ ചികിത്സ നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Also Read:അതിരപ്പള്ളിയിൽ പരിക്കേറ്റ കാട്ടാന മയക്കുവെടിയെറ്റു വീണു; ചികിത്സക്കായി കോടനാട്ടേക്ക് മാറ്റും

മയക്കുവെടിയേറ്റ് നിലത്ത് വീണ ആനയുടെ മസ്തകത്തിലെ മുറിവ് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി പ്രാഥമിക ചികിത്സ നൽകിയിരുന്നു. പുഴുവരിച്ച നിലയിലായിരുന്നു ഈ മുറിവ്. കഴിഞ്ഞ മാസം 15-ാം തീയതി മുതൽ പരിക്കേറ്റ നിലയിൽ കൊമ്പനെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് ജനുവരി 24-ന് മയക്ക് വെടിവച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. എന്നാൽ ഈ മുറിവ് വീണ്ടും ​ഗുരുതരമായതോടെയാണ് ആനയെ മയക്കുവെടി വെച്ച് തളച്ച് ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടില്‍ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.