ASI Suspended: റോഡില്‍ വനിതാ സുഹൃത്തുക്കള്‍ തമ്മില്‍ തല്ലി; പിന്നാലെ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ASI Suspended in Idukki: മൂന്ന് വര്‍ഷം മുമ്പ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ യുവതിയുമായി ഷാജി സൗഹൃത്തിലായിരുന്നു. എന്നാല്‍ പിന്നീട് അടുത്തിടെ വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഒരാളുടെ ഭാര്യയുമായും എഎസ്‌ഐ സൗഹൃദം സ്ഥാപിച്ചു

ASI Suspended: റോഡില്‍ വനിതാ സുഹൃത്തുക്കള്‍ തമ്മില്‍ തല്ലി; പിന്നാലെ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

പ്രതീകാത്മക ചിത്രം

shiji-mk
Updated On: 

05 Mar 2025 07:47 AM

ഇടുക്കി: നടുറോഡില്‍ വെച്ച് വനിത സുഹൃത്തുക്കള്‍ തമ്മില്‍ തല്ലിയതിന് പിന്നാലെ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഇടുക്കി അടിമാലിയിലാണ് സംഭവം. അടിമാലി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഷാജിയെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്.

മൂന്ന് വര്‍ഷം മുമ്പ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ യുവതിയുമായി ഷാജി സൗഹൃത്തിലായിരുന്നു. എന്നാല്‍ പിന്നീട് അടുത്തിടെ വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഒരാളുടെ ഭാര്യയുമായും എഎസ്‌ഐ സൗഹൃദം സ്ഥാപിച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നേര്യമംഗലത്ത്‌ വെച്ച് കണ്ടുമുട്ടുകയും വാക്കേറ്റവും അടിപിടിയും ഉണ്ടാവുകയും ചെയ്തു. ഇതേതുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ എഎസ്‌ഐയെ ഇടുക്കി എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയെങ്കിലും അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

അതിനിടെ, ഡിഐജിക്ക് ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ലഹരി സംഘത്തെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരന് നേരെ ആക്രമണം

തിരുവനന്തപുരം: ലഹരി സംഘത്തെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരന് നേരെ ആക്രമണം. അയിരൂര്‍ പോലീസ് സ്‌റ്റേഷനിലെ ഷിര്‍ജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രതികള്‍ ഇയാളെ കുഴിയിലേക്ക് തള്ളിയിടുകയായിരുന്നു. കാലിന് മൂന്ന് പൊട്ടലുകളുണ്ട്.

Also Read: Thamarassery Shahbaz Murder: ‘അക്രമത്തിൽ ചില രക്ഷിതാക്കൾക്കും പങ്കുണ്ട്; അവരെക്കൂടി പ്രതി ചേർക്കണം’; ഷഹബാസിന്റെ പിതാവ്

അതേസമയം, സംസ്ഥാനത്ത് ലഹരിവേട്ട തുടരുകയാണ്. ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ നടത്തിയ റെയ്ഡില്‍ ഒരാള്‍ പിടിയിലായി. പെരുമാതുര സ്വദേശിയായ അസറുദ്ധീനാണ് അറസ്റ്റിലായത്. ഹാര്‍ബറുകളിലും ബോട്ട് ലാന്‍ഡിങ് ഏരിയകളിലും നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.

Related Stories
Kerala Lottery Result Today: 70 ലക്ഷം രൂപ പോക്കറ്റിൽ, ഇന്നത്തെ ഭാഗ്യശാലി ആര്? അക്ഷയ ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
Empuraan Movie Controversy : ‘സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്’; എമ്പുരാന് പിന്തുണയുമായി മുഖ്യമന്ത്രി
Nimisha Priya: ‘നിമിഷപ്രിയയുടെ വധശിക്ഷ ഈദിന് ശേഷം നടപ്പാക്കിയേക്കാം, കേന്ദ്രത്തിന് മാത്രമേ സഹായിക്കാനാകൂ’; ആക്ഷൻ കൗൺസിൽ
Kerala Summer Bumper Lottery: ആര് നേടും ആ പത്ത് കോടി! സമ്മർ ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം; ഇതുവരെ വിറ്റത് 35ലക്ഷത്തില്‍പ്പരം ടിക്കറ്റുകൾ
Kerala Weather Update: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; ബുധനാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
MV Jayarajan: ബി ഗോപാലകൃഷ്ണൻ പോലും മാപ്പ് പറഞ്ഞു, മുഖ്യമന്ത്രിയോട് മാത്യു കുഴൽനാടൻ മാപ്പുപറയണം: എം വി ജയരാജൻ
കുടലിൻറെ ആരോഗ്യത്തിനായി ഇവ കഴിക്കാം
സവാളയ്ക്ക് ഗുണങ്ങള്‍ നിരവധി
ദഹനത്തിന് ഇഞ്ചിവെള്ളം കുടിക്കാം
ഇഡ്ഡലിയുടെ ആരോഗ്യ ഗുണങ്ങൾ