ASI Suspended: റോഡില്‍ വനിതാ സുഹൃത്തുക്കള്‍ തമ്മില്‍ തല്ലി; പിന്നാലെ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍
ASI Suspended in Idukki: മൂന്ന് വര്‍ഷം മുമ്പ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ യുവതിയുമായി ഷാജി സൗഹൃത്തിലായിരുന്നു. എന്നാല്‍ പിന്നീട് അടുത്തിടെ വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഒരാളുടെ ഭാര്യയുമായും എഎസ്‌ഐ സൗഹൃദം സ്ഥാപിച്ചു

ഇടുക്കി: നടുറോഡില്‍ വെച്ച് വനിത സുഹൃത്തുക്കള്‍ തമ്മില്‍ തല്ലിയതിന് പിന്നാലെ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഇടുക്കി അടിമാലിയിലാണ് സംഭവം. അടിമാലി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഷാജിയെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്.
മൂന്ന് വര്‍ഷം മുമ്പ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ യുവതിയുമായി ഷാജി സൗഹൃത്തിലായിരുന്നു. എന്നാല്‍ പിന്നീട് അടുത്തിടെ വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഒരാളുടെ ഭാര്യയുമായും എഎസ്‌ഐ സൗഹൃദം സ്ഥാപിച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നേര്യമംഗലത്ത് വെച്ച് കണ്ടുമുട്ടുകയും വാക്കേറ്റവും അടിപിടിയും ഉണ്ടാവുകയും ചെയ്തു. ഇതേതുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ എഎസ്‌ഐയെ ഇടുക്കി എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയെങ്കിലും അവധിയില്‍ പ്രവേശിക്കുകയായിരുന്നു.




അതിനിടെ, ഡിഐജിക്ക് ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ലഹരി സംഘത്തെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരന് നേരെ ആക്രമണം
തിരുവനന്തപുരം: ലഹരി സംഘത്തെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരന് നേരെ ആക്രമണം. അയിരൂര്‍ പോലീസ് സ്‌റ്റേഷനിലെ ഷിര്‍ജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രതികള്‍ ഇയാളെ കുഴിയിലേക്ക് തള്ളിയിടുകയായിരുന്നു. കാലിന് മൂന്ന് പൊട്ടലുകളുണ്ട്.
അതേസമയം, സംസ്ഥാനത്ത് ലഹരിവേട്ട തുടരുകയാണ്. ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ നടത്തിയ റെയ്ഡില്‍ ഒരാള്‍ പിടിയിലായി. പെരുമാതുര സ്വദേശിയായ അസറുദ്ധീനാണ് അറസ്റ്റിലായത്. ഹാര്‍ബറുകളിലും ബോട്ട് ലാന്‍ഡിങ് ഏരിയകളിലും നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.