5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Asha Workers Protest: 50ആം ദിവസം മുടി മുറിയ്ക്കാനൊരുങ്ങി ആശമാർ; സർക്കാർ അവഗണയിൽ സമരം കടുപ്പിക്കാൻ തീരുമാനം

Asha Workers Will Cut Their Hair: സമരത്തിൻ്റെ ഭാഗമായി മുടി മുറിയ്ക്കാനൊരുങ്ങി ആശമാർ. സമരത്തിനോട് സർക്കാർ മുഖം തിരിയ്ക്കുന്ന സാഹചര്യത്തിലാണ് ആശമാർ സമരം കടുപ്പിക്കാനൊരുങ്ങുന്നത്.

Asha Workers Protest: 50ആം ദിവസം മുടി മുറിയ്ക്കാനൊരുങ്ങി ആശമാർ; സർക്കാർ അവഗണയിൽ സമരം കടുപ്പിക്കാൻ തീരുമാനം
ആശാ പ്രവർത്തകർImage Credit source: PTI
abdul-basith
Abdul Basith | Published: 29 Mar 2025 07:23 AM

സമരം കടുപ്പിക്കാനൊരുങ്ങി ആശമാർ. സമരത്തിനോട് സർക്കാർ മുഖം തിരിയ്ക്കുന്ന സാഹചര്യത്തിലാണ് ആശാ പ്രവർത്തകർ സമരം കടുപ്പിക്കാനൊരുങ്ങുന്നത്. സമരം 50 ദിവസം പൂർത്തിയാകുന്ന ദിവസം മുടിമുടിച്ച് പ്രതിഷേധിക്കുമെന്ന് സമരസമിതി നേതാവ് എസ് മിനി വ്യക്തമാക്കി. സമരത്തിൻ്റെ അടുത്ത ഘട്ടമായാണ് പുതിയ പ്രതിഷേധ രീതി സ്വീകരിക്കുക എന്നും അവർ പറഞ്ഞു.

ഓണറേറിയം ഉയർത്തണമെന്ന ആവശ്യവുമായി ആശമാർ നടത്തുന്ന സമരം ഇന്ന് 47 ദിവസം പിന്നിട്ടിരിക്കുകയാണ്. നിലവിൽ അനിശ്ചിത കാല നിരാഹാര സമരമാണ് നടക്കുന്നത്. സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂലനിലപാട് ഉണ്ടാകുന്നില്ലെന്ന് കാട്ടി സമരത്തിൻ്റെ 38 ദിവസമാണ് ആശമാർ നിരാഹാര സമരം ആരംഭിച്ചത്. നിരാഹാര സമരം 10ആം ദിവസത്തിലേക്ക് കടക്കുമ്പോഴും സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആശമാർ ആരോപിച്ചു. അതിനാൽ സമരത്തിൻ്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് വിശദീകരണം. 50 ദിവസം പൂർത്തിയാകുമ്പോൾ മുടി കുറിച്ച് പ്രതിഷേധം ആരംഭിക്കുമെന്ന് സമരനേതാവ് എസ് മിനി പറഞ്ഞു.

7000 രൂപയിൽ നിന്ന് 21,000 രൂപയായി ഓണറേറിയം വർധിപ്പിക്കുക എന്നതാണ് ആശമാരുടെ പ്രധാനപ്പെട്ട ആവശ്യം. വിരമിക്കുമ്പോൾ പെൻഷൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ആകെ ആറ് ആവശ്യങ്ങളുന്നയിച്ചാണ് സമരം ആരംഭിച്ചത്. സമരം ആരംഭിച്ചതിൻ്റെ 18ആം ദിവസം കുടിശ്ശിക തീർക്കാർ സർക്കാർ തയ്യാറായി. ബാക്കി അഞ്ച് ആവശ്യങ്ങളിൽ ഇനിയും നടപടി ഉണ്ടായിട്ടില്ല. പ്രധാനപ്പെട്ട ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നതാണ് ആശമാരുടെ നിലപാട്.

Also Read: Asha Workers’ protest: ആശമാരുടെ സമരത്തിൽ പങ്കെടുത്തു, ആലപ്പുഴയിലെ 146 പേരുടെ ഓണറേറിയം തടഞ്ഞ് സർക്കാർ

ഓണറേറിയം തടഞ്ഞു
സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുത്തെന്ന് ആശമാരുടെ ഓണറേറിയം സർക്കാർ തടഞ്ഞിരുന്നു. ആലപ്പുഴയിൽ നിന്നുള്ള 146 ആശമാരുടെ ഫെബ്രുവരി മാസത്തെ ഓണറേറിയമാണ് സർക്കാർ തടഞ്ഞത്. ഒരു ദിവസത്തെ സമരത്തിലാണ് ഇവർ പങ്കെടുത്തത്. സമരത്തിൽ പങ്കെടുത്ത 146 ആശമാർക്കൊഴികെ മറ്റുള്ളവർക്ക് മുഴുവൻ പണവും നൽകി. സർക്കാർ നടപടിക്കെതിരെ ആശമാർ ജില്ലാ പ്രോഗ്രാം മാനേജർക്ക് പരാതിനൽകിയിട്ടുണ്ട്. സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഒരു ദിവസത്തെ സമരത്തിൽ പങ്കെടുത്തതിന് ഒരു മാസത്തെ ഓണറേറിയം തടഞ്ഞത് ശരിയായ നടപടിയല്ലെന്നാണ് വിമർശനം.