ASHA Workers Hunger Strike: ആശാ വർക്കർമാരുടെ നിരാഹാരസമരം ഇന്നുമുതൽ; കേന്ദ്രവുമായി ചർച്ച, മന്ത്രി വീണാജോർജ് ഡൽഹിയിലേക്ക്

ASHA Workers Hunger Strike Today: സംഭവത്തിൽ അവ്യക്തതയോ തർക്കമോ ഇല്ലെന്നും, കേന്ദ്ര സ്‌കീം പ്രകാരമുള്ള പദ്ധതിയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് വീണാ ജോർജ് വ്യക്തമാക്കി. ആശാ വർക്കർമാരുടെ പ്രതിഫലം വർദ്ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ ഉന്നയിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

ASHA Workers Hunger Strike: ആശാ വർക്കർമാരുടെ നിരാഹാരസമരം ഇന്നുമുതൽ; കേന്ദ്രവുമായി ചർച്ച, മന്ത്രി വീണാജോർജ് ഡൽഹിയിലേക്ക്

ആശാ പ്രവർത്തകർ

neethu-vijayan
Published: 

20 Mar 2025 07:49 AM

തിരുവനന്തപുരം: ആശാ വർക്കാർമാർ (ASHA Workers) പ്രഖ്യാപിച്ച് നിരാഹാര സമരം ഇന്നു മുതൽ. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശമാരിൽ ആദ്യഘട്ടത്തിൽ മൂന്നുപേരാണ് നിരാഹാരം ഇരിക്കുന്നത്. ഇന്ന് രാവിലെ 11 മണി മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വർക്കർമാർ വ്യക്തമാക്കി. ഇന്നലെ സംസ്ഥാന സർക്കാരുമായി നടന്ന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ആശ വർക്കർമാർമാർ നിരാഹാര സമരത്തിനൊരുങ്ങുന്നത്.

എന്നാൽ ആശവർക്കർമാരുടെ സമരം കേന്ദ്രസർക്കാരുമായി സംസാരിക്കുന്നതിന് ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിലേക്ക് പോകും. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായാണ് വീണാ ജോർജ് കൂടിക്കാഴ്ച നടത്തുന്നത്. സംഭവത്തിൽ അവ്യക്തതയോ തർക്കമോ ഇല്ലെന്നും, കേന്ദ്ര സ്‌കീം പ്രകാരമുള്ള പദ്ധതിയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് വീണാ ജോർജ് വ്യക്തമാക്കി.

ആശാ വർക്കർമാരുടെ പ്രതിഫലം വർദ്ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ ഉന്നയിക്കുമെന്നും വീണാ ജോർജ് പറഞ്ഞു. ദേശീയ ആരോ​ഗ്യമിഷൻ സംസ്ഥാന കോർഡിനേറ്ററുമായി ബുധനാഴ്ച ഉച്ചയ്ക്ക് നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ആശാവർക്കർമാർ ആരോ​ഗ്യമന്ത്രിയുമായി ചർച്ച നടത്തിയത്.

എന്നാൽ കൂടിക്കാഴ്ച്ചയിൽ സർക്കാർ ഖജനാവിൽ പണമില്ലെന്നും, യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ മനസ്സിലാക്കി സമരം പിൻവലിക്കണമെന്നും ആയിരുന്നു ആരോ​ഗ്യമന്ത്രിയുടെ ആവശ്യം. മന്ത്രി വീണാ ജോർജ് തങ്ങളുടെ ആവശ്യങ്ങൾ ഒന്നും കേൾക്കാൻ തയ്യാറായില്ലെന്നും, നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ചയാണ് നടന്നതെന്നും ആശ വർക്കാർമാർ ആരോപിച്ചു.

അതിനിടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകർക്കെതിരെ അധിക്ഷേപ പരാമർശവുമായി സിപിഎം നേതാവ് എ വിജയരാഘവൻ. ആശമാരെ പണം കൊടുത്ത് കൊണ്ടുവന്ന് ഇരുത്തിയതാണെന്നാണ് വിജയരാഘവൻ ആരോപിച്ചിരിക്കുന്നത്. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു.

 

 

Related Stories
ആലപ്പുഴയിൽ ശക്തമായ മഴയിൽ തെങ്ങ് വീണ് സ്ത്രീ മരിച്ചു
അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി; സംഭവം കൊല്ലത്ത്
Kollam Drug Case: ക്യാൻസർ ഗുളിക വെള്ളത്തിൽ കലർത്തി, സിറിഞ്ചിൽ നിറച്ച് കുത്തിവയ്ക്കും; വിൽപന കോളേജ് വിദ്യാർത്ഥികൾക്ക്, ലഹരിയുമായി കൊല്ലത്ത് ഒരാൾ പിടിയിൽ
Biju Joseph Murder Case: ബിജു ജോസഫിന്റെ മൃതദേഹം മാന്‍ഹോളില്‍ നിന്ന് പുറത്തെടുത്തു; കൊല്ലപ്പെട്ടത് തട്ടിക്കൊണ്ടുപോയ വാഹനത്തില്‍വെച്ച്?
Kannur Minor Students Car Accident: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഓടിച്ച കാർ കനാലിൽ മറിഞ്ഞു; 4 പേർക്ക് പരിക്ക്
Kerala Lottery Results: കാരുണ്യം കനിഞ്ഞൊ? ഇന്നത്തെ വിജയിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
പ്രതിരോധശേഷിക്ക് കഴിക്കാം മാതളനാരങ്ങ
വേനല്‍ക്കാലത്ത് ഇക്കാര്യങ്ങള്‍ ഓര്‍ക്കാം-
എരിവും പുളിയും കുറയ്ക്കാം! വേനൽക്കാലത്ത് കഴിക്കേണ്ടത്
അറിയാം വഴുതനയുടെ ഗുണങ്ങൾ