ASHA Workers Protest: ആശമാരുടെ സമരം അവസാനിപ്പിക്കണം; എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം

LDF Demands an End For ASHA Workers Protest: ആശമാരുടെ ഓണറേറിയം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. സമരം അവസാനിപ്പിക്കുന്നതിനായി സിപിഐയും ആര്‍ജെഡിയും നിലപാടെടുത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

ASHA Workers Protest: ആശമാരുടെ സമരം അവസാനിപ്പിക്കണം; എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം

ആശാ പ്രവർത്തകർ

shiji-mk
Published: 

21 Mar 2025 06:19 AM

തിരുവനന്തപുരം: ആശ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം. ആശമാരുടെ സമരം സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ മറുപടി നല്‍കി.

ആശമാരുടെ ഓണറേറിയം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. സമരം അവസാനിപ്പിക്കുന്നതിനായി സിപിഐയും ആര്‍ജെഡിയും നിലപാടെടുത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം, ആരോഗ്യമന്ത്രി വീണ ജോര്‍ജ് തങ്ങളെ പറ്റിച്ചെന്ന് ആരോപിച്ച് സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചാല്‍ ഇല്ലെങ്കില്‍ നിവേദനം നല്‍കി മടങ്ങുമെന്നാണ് മന്ത്രി പറഞ്ഞതെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു.

തലേദിവസം നടന്ന ചര്‍ച്ചയില്‍ എന്റെ ആശമാര്‍ എന്ന് പറഞ്ഞ മന്ത്രി തങ്ങളുടെ വിഷയം ഗൗരവമായി എടുത്തിട്ടില്ല എന്നതിന്റെ തെൡവാണ് ഡല്‍ഹി യാത്രയെന്നും സമരക്കാര്‍ ആരോപിക്കുന്നുണ്ട്.

അതേസമയം, ക്യൂബന്‍ ഉപ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും വിരുന്നിനുമായാണ് വീണ ജോര്‍ജ് ഡല്‍ഹിയിലെത്തിയത്. ആരോഗ്യമന്ത്രിക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാന്‍ സാധിച്ചില്ല. മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉറപ്പിക്കാതെ യാത്ര നടത്തിയതാണ് കാരണമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: ASHA Workers Protest: ആശമാര്‍ കഴിഞ്ഞാല്‍ അംഗനവാടിയില്‍ നിന്നുള്ളവരെ കൊണ്ടിരുത്തും, ഈ സമരം ഗൂഢാലോചന മാത്രം: എ വിജയരാഘവന്‍

കേന്ദ്ര മന്ത്രിയെ കാണാന്‍ സാധിക്കാതെ വന്നതോടെ ആശമാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേരള ഹൗസിലെ റെസിഡന്റ് കമ്മീഷണര്‍ മുഖേനയെ കത്തെഴുതിയാണ് വീണ നല്‍കിയത്.

 

Related Stories
Kerala Lottery Results: 80 ലക്ഷവും കൊണ്ട് ഭാഗ്യമെത്തി, ആ നമ്പര്‍ നിങ്ങളുടെ കയ്യിലോ? കാരുണ്യലോട്ടറി ഫലം അറിയാം
IB officer Megha’s Death: ‘ഫെബ്രുവരിയിലെ ശമ്പളവും യുവാവിന് അയച്ചു; മകളുടെ അക്കൗണ്ടിൽ വെറും 80 രൂപ’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പിതാവ്
P P Divya: എഡിഎം നവീൻ ബാബുവിന്റെ മരണം; ഏകപ്രതി പി പി ദിവ്യയെന്ന് കുറ്റപത്രം
Eid Al Fitr 2025: ചെറിയ പെരുന്നാളിൻ്റെ നിലാവ് കണ്ടില്ലെങ്കിൽ എന്ത് ചെയ്യും?; ഇത്തവണ നമുക്ക് എപ്പോഴാവും പെരുന്നാൾ?
Kerala University Answer Paper Missing: കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം; ബൈക്കിൽ പോയപ്പോള്‍ വീണുപോയെന്ന് അധ്യാപകൻ
Kerala Rain Alert: മഴ പോയിട്ടില്ല..! സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ മുന്നറിയിപ്പ്
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്
വിറ്റാമിൻ സിയുടെ കുറവുണ്ടോ?
വേനല്‍ച്ചൂടില്‍‌ വെള്ളരിക്ക കഴിക്കൂ