ASHA Workers’ Protest: ‘ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണം’; പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി

ASHA Workers' Protest: ആശമാരുടെ അടിസ്ഥാന ആവശ്യങ്ങൾക്കും ആരോഗ്യപരിപാലനത്തിനും നിലവിലുള്ള ധനസഹായം തികയുന്നില്ലെന്നും അതിനാൽ അവർക്കുള്ള ധനസഹായം വർധിപ്പിക്കണമെന്നും ശുപാർശ നൽകി പാർലമെന്ററി സ്റ്റാൻഡിം​ഗ് കമ്മിറ്റി. രാം ഗോപാൽ യാദവ് അധ്യക്ഷനായ ആരോഗ്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ശുപാർശ നൽകിയത്.

ASHA Workers Protest: ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണം; പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി

ആശാവർക്കർമാരുടെ സമരം

nithya
Published: 

13 Mar 2025 09:36 AM

ഡൽഹി: ആശ വർക്കർമാർക്കുള്ള വേതനം ഉയർത്തണമെന്ന് പാർലമെന്ററി സ്റ്റാൻഡിം​ഗ് കമ്മിറ്റിയുടെ ശുപാർശ. നിലവിൽ 5000 രൂപ മുതൽ 9000 രൂപ വരെയാണ് ആശ വർക്കർമാർക്ക് ധനസഹായം നൽകുന്നത്. എന്നാലിത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയുന്നില്ല. ആശമാർ താഴേതട്ടിൽ നിർണ്ണായക സേവനമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ ധനസഹായം ഉയർത്തേണ്ടത് അനിവാര്യമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

ആശമാരുടെ അടിസ്ഥാന ആവശ്യങ്ങൾക്കും ആരോഗ്യപരിപാലനത്തിനും നിലവിലുള്ള ധനസഹായം തികയുന്നില്ല. ആരോഗ്യ ഗവേഷണ രംഗത്തും അവരെ പ്രയോജനപ്പെടുത്തണം. ഇതിന് വേണ്ടി അധിക ധനസഹായം ​ഗവേഷണ ഫണ്ടിൽ നിന്ന് നൽകണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. രാം ഗോപാൽ യാദവ് അധ്യക്ഷനായ ആരോഗ്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയുടേതാണ് ശുപാർശ. അതിന് പുറമേ കേരളത്തിന് എയിംസ് അനുവദിക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

ALSO READ: ’കടുത്ത കുറ്റബോധത്തിൽ നോബി; സെല്ലിനുള്ളിൽ പൊട്ടിക്കരഞ്ഞു; ഭക്ഷണത്തോടും താൽപര്യമില്ല’

അതേസമയം, സമര പന്തലിൽ പ്രതിഷേധ പൊങ്കാല ഇട്ട് സമരം ശക്തമാക്കാനാണ് ആശ വർക്കർമാരുടെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെയും കൂടിക്കാഴ്ചയിൽ ആശ പ്രവർത്തകരുടെ സമരത്തെക്കുറിച്ച് പരാമർശിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് കേരള ആശ വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു. ഇൻസെന്റീവ് വർധിപ്പിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് സ്വാഗതാർഹമാണ്.  ഇൻസെന്റീവ് വർധിപ്പിക്കുമെന്ന കേന്ദ്രസർക്കാരിന്റെ അറിയിപ്പ് സ്വാഗതാർഹമായ കാര്യമാണ്. എന്നാൽ ഓണറേറിയത്തിലും മറ്റ് ആനുകൂല്യങ്ങളിലും തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് അവർ കൂട്ടിച്ചേർത്തു.

അതിനിടെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊങ്കാല കിറ്റ് നൽകി. ആറ്റുകാൽ പൊങ്കാല ദിനമായ ഇന്ന് ആശമാർക്ക് നല്ലത് സംഭവിക്കണ്ടേയെന്നാണ് തന്റെ പ്രാർത്ഥനയെന്നും അദ്ദേഹം പറഞ്ഞു. ആറ്റുകാൽ ക്ഷേത്രദർശനത്തിനുള്ള യാത്രയ്ക്കിടെ സമരപ്പന്തൽ സന്ദർശിച്ച് ശേഷമാണ് അദ്ദേഹം പൊങ്കാലക്കിറ്റ് നൽകി പിന്തുണ അറിയിച്ചത്.

‘എല്ലാ കാര്യങ്ങളും ഒത്തുതീർപ്പാക്കാൻ സമയമെടുക്കും. രാഷ്ട്രീയ കലർപ്പില്ലാതെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് താൻ ചെയ്യുന്നത്. അതിന്റെ ഫല സൂചനകൾ കണ്ടുതുടങ്ങി. താൻ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെയോ മറ്റാരെയുമോ കുറ്റപ്പെടുത്തില്ല, സമരം ഉടൻ ഒത്തുതീർപ്പാക്കാൻ പണം കായ്ക്കുന്ന മരമൊന്നും ആരുടെയും കൈവശമില്ല’ എന്നും സുരേഷ് ​ഗോപി പറഞ്ഞു.

 

Related Stories
Varkala Murder: വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്കും വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സഹോദരി ഭർത്താവും സുഹൃത്തുക്കളും
Perumbavoor Murder: മദ്യലഹരിയില്‍ അച്ഛനെ മകന്‍ ചവിട്ടിക്കൊന്നു; സംഭവം പെരുമ്പാവൂരില്‍
Karuvannur Case: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ എംപി ചോദ്യം ചെയ്യലിനെത്തണം; സമൻസ് അയച്ച് ഇഡി
Vasanthi Cheruveettil: ട്രെക്കിങ് പഠിക്കാൻ സഹായിച്ചത് യൂട്യൂബ്; എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി 59 വയസുകാരിയായ മലയാളി
Ernakulam Viral Meningitis Case: കളമശ്ശേരിയിൽ വീണ്ടും സെറിബ്രല്‍ മെനഞ്ചൈറ്റിസ്; ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Cyber Fraud: ‘റിസര്‍വ് ബാങ്കിന്റെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍’; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’