AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Asha Workers’ Protest: ഒടുവിൽ വഴങ്ങി, ആശമാർക്ക് ഓണറേറിയം നൽകുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സർക്കാർ

Asha Workers' Protest: ആശമാരുടെ ഉപരോധം പൊളിക്കാൻ നാഷണൽ ഹെൽത്ത് മിഷന്റെ പാലിയേറ്റിവ് ​ഗ്രിഡ് പരിശീലനം എന്ന പേരിൽ ഇന്ന് സർക്കാർ പരിപാടി പ്രഖ്യാപിച്ചിരുന്നു. എല്ലാ ആശ വർക്കർമാരും നിർബന്ധമായി പങ്കെടുക്കണമെന്നായിരുന്നു ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശം. പങ്കെടുക്കാത്തവരുടെ ഹാജർ നില മെഡിക്കൽ ഓഫീസർ പരിശോധിച്ച് ജില്ലാതലത്തിലേക്ക് അയക്കണമെന്നും ഉത്തരവുണ്ടായിരുന്നു.

Asha Workers’ Protest: ഒടുവിൽ വഴങ്ങി, ആശമാർക്ക് ഓണറേറിയം നൽകുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സർക്കാർ
ആശാവർക്കർമാരുടെ സമരംImage Credit source: Social Media
nithya
Nithya Vinu | Published: 17 Mar 2025 14:43 PM

തിരുവനന്തപുരം: ആശാ വർക്കർമാർക്ക് ഓണറേറിയം നൽകുന്നതിനുള്ള പത്ത് മാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ. സമരം 36ാം ദfവസത്തിലേക്ക് കടക്കുമ്പോഴാണ് ഓണറേറിയം നൽകാനുള്ള പത്ത് മാനദണ്ഡങ്ങൾ പിൻവലിച്ച് കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. മാനദണ്ഡങ്ങൾ പിൻവിക്കാൻ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം ആരോ​ഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ പറഞ്ഞിരുന്നു.

ഇതോടെ ആശവർക്കർമാർ ഉന്നയിച്ച ഒരു ആവശ്യം കൂടി സർക്കാർ അംഗീകരിച്ചിരിക്കുകയാണ്. സമരം ആരംഭിച്ചതിന് ശേഷം ഓണറേറിയവും ഇൻസനന്റീവ് കുടിശികയും അനുവദിച്ചിരുന്നു. സർക്കാർ തീരുമാനം സമരത്തിന്റെ വിജയമാണെന്ന് ആശമാർ പറഞ്ഞു. എന്നാൽ ഓണറേറിയം വർധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അവർ വ്യക്തമാക്കി.

യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ ഉള്‍പ്പെടെ ഓണറേറിയത്തിൽ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്നത്, സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. അതിലാണ് നിലവിൽ തീരുമാനമായത്. എന്നാൽ ഓണേറിയം വര്‍ധനവ്, പെന്‍ഷൻ തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽ തീരുമാനം ആകുന്നതുവരെ സമരം തുടരുമെന്നും മറ്റു സമരമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ തേടുമെന്നും സമര സമിതി നേതാവ് ബിന്ദു പറഞ്ഞു.

ALSO READ: ഇടുക്കിയിലെ ​ഗ്രാമ്പിയിൽ നിന്നും പിടികൂടിയ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു

അതേസമയം സർക്കാർ അവഗണനയ്ക്കെതിരെ ആശമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപരോധം ആരംഭിച്ചിരിക്കുകയാണ്. ഉപരോധത്തെ തുടർന്ന് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. രാവിലെ മുതൽ സെക്രട്ടറിയേറ്റിന്റെ ​ഗേറ്റുകൾ അടച്ച് പൂട്ടിയിരുന്നു. വിവിധ സംഘടനകളും ഉപരോധത്തിന് പിന്തുണയുമായി എത്തി. ഇന്ന് വൈകിട്ട് ആറുവരെ സെക്രട്ടറിയേറ്റ് ഉപരോധ സമരം തുടരുമെന്ന് സമര സമിതി പറഞ്ഞു.

അതിനിടെ ആശമാരുടെ ഉപരോധം പൊളിക്കാൻ നാഷണൽ ഹെൽത്ത് മിഷന്റെ പാലിയേറ്റിവ് ​ഗ്രിഡ് പരിശീലനം എന്ന പേരിൽ ഇന്ന് സർക്കാർ പരിപാടി പ്രഖ്യാപിച്ചിരുന്നു. എല്ലാ ആശ വർക്കർമാരും നിർബന്ധമായി പങ്കെടുക്കണമെന്നായിരുന്നു ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശം. പങ്കെടുക്കാത്തവരുടെ ഹാജർ നില മെഡിക്കൽ ഓഫീസർ പരിശോധിച്ച് ജില്ലാതലത്തിലേക്ക് അയക്കണമെന്നും ഉത്തരവുണ്ടായിരുന്നു.