5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ASHA Workers Protest: ആശമാര്‍ കഴിഞ്ഞാല്‍ അംഗനവാടിയില്‍ നിന്നുള്ളവരെ കൊണ്ടിരുത്തും, ഈ സമരം ഗൂഢാലോചന മാത്രം: എ വിജയരാഘവന്‍

A Vijayaraghavan Against ASHA Workers Protest: സമരം നടത്തുന്നത് യഥാര്‍ഥ ആശ പ്രവര്‍ത്തകരല്ല. അഞ്ഞൂറോളം ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ച് കൊണ്ടുവന്ന് കാശും ചോറും കൊടുത്ത് ഇരുത്തിയതാണ്. ആ സമരം നടത്തുന്നവര്‍ ഉടന്‍ അവിടെ നിന്ന് പോകുകയുമില്ല. ആറുമാസത്തേക്ക് തുടങ്ങിയ സമരമാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

ASHA Workers Protest: ആശമാര്‍ കഴിഞ്ഞാല്‍ അംഗനവാടിയില്‍ നിന്നുള്ളവരെ കൊണ്ടിരുത്തും, ഈ സമരം ഗൂഢാലോചന മാത്രം: എ വിജയരാഘവന്‍
എ വിജയരാഘവന്‍, ആശ പ്രവര്‍ത്തകരുടെ സമരം Image Credit source: Social Media
shiji-mk
Shiji M K | Published: 20 Mar 2025 06:24 AM

എടപ്പാള്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എ വിജയരാഘവന്‍. ആശമാരെ പണം കൊടുത്ത് കൊണ്ടുവന്ന് ഇരുത്തിയതാണെന്ന് വിജയരാഘവന്‍ ആരോപിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു. എടപ്പാള്‍ കാലടിയില്‍ ടിപി കുട്ടേട്ടന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

സമരം നടത്തുന്നത് യഥാര്‍ഥ ആശ പ്രവര്‍ത്തകരല്ല. അഞ്ഞൂറോളം ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ച് കൊണ്ടുവന്ന് കാശും ചോറും കൊടുത്ത് ഇരുത്തിയതാണ്. ആ സമരം നടത്തുന്നവര്‍ ഉടന്‍ അവിടെ നിന്ന് പോകുകയുമില്ല. ആറുമാസത്തേക്ക് തുടങ്ങിയ സമരമാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

ആശമാരുടെ സമരം അവസാനിച്ചാല്‍ അംഗനവാടിയില്‍ നിന്നുള്ളവരെ പിടിച്ചുകൊണ്ടിരുത്തും. അവരുടെ സമരം വെറും ഗൂഢാലോചന മാത്രമാണ്. മൂന്നാമതും ഇടതുപക്ഷ ഭരണം വരാതിരിക്കാനാണ് ആ ഗൂഢോലചനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശമാരെ നിയമിച്ചിരിക്കുന്നത് നരേന്ദ്ര മോദിയാണ്. അല്ലാതെ പിഎസ്‌സി അല്ലല്ലോ. സമരം നടത്തേണ്ടത് പിണറായി വിജയന് എതിരായല്ല, മറിച്ച് പ്രധാനമന്ത്രിക്ക് എതിരെയാണെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ആരോഗ്യമന്ത്രി വീണ ജോര്‍ജുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ നിരാഹാര സമരത്തിലേക്ക് കടന്ന് ആശ പ്രവര്‍ത്തകര്‍. ഇന്ന് (മാര്‍ച്ച് 20) മുതല്‍ നിരാഹാര സമരം ആരംഭിക്കും. ആശ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ ഒന്നും തന്നെ പരിഗണിക്കാതെയാണ് സമരം അവസാനിപ്പിക്കുന്നതിനായി ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. കാര്യങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കണമെന്ന് മന്ത്രി പറഞ്ഞു.

Also Read: ASHA Workers Protest: ഹെല്‍ത്ത് മിഷനുമായുള്ള ചര്‍ച്ച പരാജയം; പ്രതിഷേധം കടുപ്പിക്കാന്‍ ആശ വര്‍ക്കര്‍മാര്‍; നാളെ മുതല്‍ നിരാഹാരസമരം

നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണില്‍ പൊടിയിടാനുള്ള ചര്‍ച്ച മാത്രമായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. പുതിയ നിര്‍ദേശങ്ങളോ പരിഗണനകളോ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നില്ലെന്നും ആശ പ്രവര്‍ത്തകര്‍ പറഞ്ഞു.