5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Asha Workers: ആശാ വർക്കർമാരുടെ ഓണറേറിയം സർക്കാരിന്റെ ഔദാര്യമെന്ന് സിഐടിയു; സർക്കാർ നിലപാട് മോശമെന്ന് സിപിഐ നേതാവ്

Asha Workers Honorarium CITU: ആശാവർക്കർമാർക്ക് ലഭിക്കുന്ന ഓണറേറിയം സർക്കാരിൻ്റെ ഔദാര്യമെന്ന് സിഐടിയു നേതാവ് പിപി പ്രേമ. സെക്രട്ടറിയേറ്റിന് മുന്നിലല്ല, കേന്ദ്രസർക്കാരിനെതിരെയാണ് സമരം നടത്തേണ്ടതെന്നും പ്രേമ പറഞ്ഞു.

Asha Workers: ആശാ വർക്കർമാരുടെ ഓണറേറിയം സർക്കാരിന്റെ ഔദാര്യമെന്ന് സിഐടിയു; സർക്കാർ നിലപാട് മോശമെന്ന് സിപിഐ നേതാവ്
കെകെ ശിവരാമൻImage Credit source: Social Media
abdul-basith
Abdul Basith | Published: 26 Feb 2025 06:55 AM

ആശാവർക്കർമാരുടെ ഓണറേറിയം സർക്കാരിൻ്റെ ഔദാര്യമെന്ന് സിഐടിയു. ആശാ വർക്കർമാർക്ക് വേതനം നൽകേണ്ടത് കേന്ദ്രസർക്കാരാണ്. അതിനാൽ സെക്രട്ടറിയേറ്റിന് മുന്നിലല്ല, കേന്ദ്രസർക്കാരിനെതിരെയാണ് സമരം നടത്തേണ്ടതെന്നും സിഐടിയു നേതാവ് പിപി പ്രേമ പ്രതികരിച്ചു. രണ്ടാഴ്ചയിലധികമായി ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുകയാണ്.

ഇതിനിടെ ആശാ വർക്കർമാരുടെ സമരത്തെ അവഗണിക്കുന്ന ഇടത് സർക്കാരിനെതിരെസിപിഐ നേതാവ് കെകെ ശിവരാമൻ രംഗത്തുവന്നു. കണ്ണിൽ ചോരയില്ലാത്ത, മനുഷ്യസ്നേഹത്തിൻ്റെ ഒരു കണിക പോലും ഇല്ലാത്ത നിലപാടാണിത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇങ്ങനെയൊരു നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം വിമർശിച്ചു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അദ്ദേഹം വിമർശനമുന്നയിച്ചത്.

Also Read: Veena George: ഈഗോ മാറ്റിവെക്കണമെന്ന് ആരോഗ്യമന്ത്രിയോട് യൂത്ത് കോൺഗ്രസ്; നിങ്ങളുടെ സർക്കാർ കൊടുത്തത് വെറും 1000 രൂപയല്ലേ എന്ന് മന്ത്രി

അതിരാവിലെ മുതൽ ഇരുളുവോളം പ്രതിമാസം 7000 രൂപയ്ക്ക് ജോലിചെയ്യുന്നവരാണ് ആശാ വർക്കർമാർ എന്ന് കെകെ ശിവരാമൻ കുറിച്ചു. അവരുടെ നേരെ കണ്ണുതുറക്കാത്ത സർക്കാർ, ഉയർന്ന ശമ്പളമുള്ള പിഎസ്‌സി ചെയർമാനും മെമ്പർമാർക്കും വീണ്ടും ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്നു. ഇത് ഇടതുപക്ഷത്തിൻ്റെ നയമാണോ? ഉയർന്ന ശമ്പളമുള്ള ഹൈക്കോടതി പ്ലീഡർമാരുടെയും ശമ്പളവും ആനുകൂല്യവും വർധിപ്പിച്ചു. പക്ഷേ, ആശാവർക്കർമാർക്ക് ലഭിക്കുന്നത് പുലയാട്ടാണ്. 7000 രൂപ വേതനം അല്പം വർധിപ്പിക്കണമെന്നാണ് ആശാ വർക്കർമാർ ആവശ്യപ്പെട്ടത്. കണ്ണുതുറക്കാത്ത ദൈവമായി സർക്കാർ മാറിയപ്പോൾ അവർ സെക്രട്ടറിയേറ്റിന് മുൻപിൽ സമരം ആരംഭിക്കാൻ നിർബന്ധിതരാവുകയായിരുന്നു എന്നും അദ്ദേഹം കുറിച്ചു.

ആശാവർക്കർമാരുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായിരുന്നു. റാന്നിയിൽ മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും വീണ ജോർജും തമ്മിലായിരുന്നു വാക്കുതർക്കം. ഈഗോ മാറ്റിവച്ച് ആശാ വർക്കർമാരുടെ സമരപ്പന്തൽ സന്ദർശിക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ, നിങ്ങളുടെ സർക്കാർ കൊടുത്തത് വെറും ആയിരം രൂപയല്ലേ എന്ന് മന്ത്രി തിരിച്ചുചോദിച്ചു. ഇതിന് പിന്നാലെയാണ് പത്ത് മിനിട്ട് സമയത്തോളം തർക്കം നീണ്ടത്. പ്രതിഷേധക്കാരെ കണ്ട് വാഹനത്തിൽ നിന്നിറങ്ങിയ മന്ത്രി അവർക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറായി. ഇതോടെ രണ്ടാഴ്ച ആയി സമരം ചെയ്യുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെ യൂത്ത് കോൺഗ്രസ് ചോദ്യം ചെയ്യുകയായിരുന്നു.