Asha Worker’s Protest: സമരം 54-ാം ദിവസത്തിലേക്ക്; ആശ പ്രവർത്തകരുമായി ഇന്ന് വീണ്ടും ചർച്ച
Asha Worker's Protest : ആശാപ്രവർത്തകരുമായി സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ഇന്നലെ നടന്ന മന്ത്രി തല ചർച്ചയുടെ തുടർച്ചയായിട്ട് ഇന്ന് ചർച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എന്നാൽ ചർച്ചയിൽ ആശാപ്രവർത്തകർ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല.

സെക്രട്ടറിയേറ്റിന് മുന്നിലെ ആശാപ്രവർത്തരുടെ സമരം അമ്പത്തിനാലാം ദിവസത്തിലേക്ക് കടന്നു. പതിനഞ്ചാം ദിവസവും നിരാഹാര സമരം തുടരുകയാണ്. അതിനിടെ സമരം നടത്തുന്ന ആശാപ്രവർത്തകരുമായി സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ഇന്നലെ നടന്ന മന്ത്രി തല ചർച്ചയുടെ തുടർച്ചയായിട്ട് ഇന്ന് ചർച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എന്നാൽ ചർച്ചയിൽ ആശാപ്രവർത്തകർ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല.
കഴിഞ്ഞ ദിവസം മൂന്നാംവട്ട മന്ത്രി തല ചർച്ച നടന്നിരുന്നുവെങ്കിലും സമവായമായില്ല. വേതന പരിഷ്കരണത്തിന് കമ്മീഷനെ വയ്ക്കാമെന്ന സർക്കാരിന്റെ നിർദേശം ആശാപ്രവർത്തകർ തള്ളി. ട്രേഡ് യൂണിയൻ പ്രതിനിധികളുടെ ചർച്ചക്ക് ശേഷമായിരുന്നു മന്ത്രി തല ചർച്ച. സമരക്കാരുടെ ആവശ്യങ്ങളിൽ സർക്കാരിന് അനുഭാവപൂർവമായ നിലപാടില്ലെന്നും പകരം ഐഎഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ കമ്മീഷനെ വെക്കാമെന്നാണ് പറയുന്നത്. മൂവായിരം രൂപയെങ്കിലും കൂട്ടൂവെന്ന് പറഞ്ഞിട്ട് പോലും തീരുമാനമായില്ലെന്നും ചർച്ചയ്ക്ക് ശേഷം ആശ പ്രവർത്തകർ പ്രതികരിച്ചു.
ALSO READ: സിഎംആർഎൽ-എക്സലോജിക് മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ പ്രതി; വിചാരണ ചെയ്യാൻ അനുമതി
ഓണറേറിയം വർധനയിലും വിരമിക്കൽ ആനുകൂല്യങ്ങൾക്കും ഒരു കമ്മിറ്റിയുടെ ആവശ്യമില്ലെന്നാണ് സമരക്കാരുടെ നിലപാട്. അതിനോടൊപ്പം ചർച്ചയിൽ സർക്കാർ നിലപാടിനൊപ്പം നിന്ന ട്രേഡ് യൂണിയനുകളുമായി ഇനി യോജിച്ച സമരത്തിനില്ലെന്നും സമരസമിതി പറഞ്ഞു.
7000 രൂപയിൽ നിന്ന് 21,000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ പെൻഷൻ അനുവദിക്കുക തുടങ്ങി ആകെ ആറ് ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10-നാണ് ആശ പ്രവർത്തകർ സമരം ആരംഭിച്ചത്. സമരത്തിന്റെ 18ആം ദിവസം കുടിശ്ശിക തീർക്കാർ സർക്കാർ തയ്യാറായി. തുടർന്ന് ഓണറേറിയം ലഭിക്കാന്‍ ആശമാര്‍ക്ക് ഏർപ്പെടുത്തിയിരുന്ന പത്ത് മാനദണ്ഡങ്ങളും ഒഴിവാക്കി. എന്നാൽ വേതനം വർധിപ്പിക്കുക പോലുള്ള പ്രധാന ആവശ്യങ്ങളിൽ ഇനിയും നടപടി ഉണ്ടായിട്ടില്ല.