5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Asha Workers’ protest: ‘ഞങ്ങൾ മുടി മുറിച്ചു, സർക്കാർ ഞങ്ങളുടെ തല വെട്ടി മാറ്റട്ടെ’; പ്രതിഷേധം കടുപ്പിച്ച് ആശ പ്രവർത്തകർ

Asha Workers' protest: ഫെബ്രുവരി 10-ന് ആരംഭിച്ച സമരം അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ രണ്ട് തവണ മാത്രമാണ് ചർ‍ച്ചകൾ നടന്നത്. 7000 രൂപയിൽ നിന്ന് 21,000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ പെൻഷൻ അനുവദിക്കുക തുടങ്ങി ആകെ ആറ് ആവശ്യങ്ങളുന്നയിച്ചാണ് ആശ പ്രവർത്തകർ സമരം ആരംഭിച്ചത്.

Asha Workers’ protest: ‘ഞങ്ങൾ മുടി മുറിച്ചു, സർക്കാർ ഞങ്ങളുടെ തല വെട്ടി മാറ്റട്ടെ’; പ്രതിഷേധം കടുപ്പിച്ച് ആശ പ്രവർത്തകർ
nithya
Nithya Vinu | Published: 31 Mar 2025 13:05 PM

സമരം അമ്പതാം ദിവസത്തിലേക്ക് കടക്കവേ പ്രതിഷേധം കടുപ്പിച്ച് ആശ പ്രവർ‌ത്തകർ. സമരത്തോട് മുഖം തിരിക്കുന്ന സർക്കാ‌ർ നടപടിക്കെതിരെ നൂറ് കണക്കിന് ആശമാരാണ് തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധം അറിയിച്ചത്. സംസ്ഥാനത്തിന്റെ മറ്റ് കേന്ദ്രങ്ങളിലും പ്രവർത്തകർ മുടി മുറിച്ച് പ്രതിഷേധത്തിന് ഐക്യദാ‍ർഢ്യം പ്രഖ്യാപിച്ചു.

ഈ പ്രതിഷേധം കണ്ടിട്ടെങ്കിലും സർക്കാർ തങ്ങളെ പരി​ഗണിക്കണമെന്നാണ് ആശ പ്രവർത്തകർ പറയുന്നത്. ഇപ്പോൾ ഞങ്ങൾ മുടി മുറിച്ചു, ഇനി സർക്കാർ ഞങ്ങളുടെ തല വെട്ടി മാറ്റട്ടെ എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയാണ് മുടി മുറിച്ചത്. ഏറെ വൈകാരികമായിട്ടായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.

ഫെബ്രുവരി 10-ന് ആരംഭിച്ച സമരം അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ രണ്ട് തവണ മാത്രമാണ് ചർ‍ച്ചകൾ നടന്നത്. 7000 രൂപയിൽ നിന്ന് 21,000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ പെൻഷൻ അനുവദിക്കുക തുടങ്ങി ആകെ ആറ് ആവശ്യങ്ങളുന്നയിച്ചാണ് ആശ പ്രവർത്തകർ സമരം ആരംഭിച്ചത്.

കേന്ദ്രത്തിന്റെ സ്ഥിരം ഇൻസെൻ്റീവ് 3000 രൂപയും മാസം ഓണറേറിയം 7000 രൂപയുമാണ്. ടെലിഫോണ്‍ അലവന്‍സ് 200 രൂപ ഉള്‍പ്പെടെ പ്രകടനമനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 3000 രൂപ അധികമായി നല്‍കുന്നു. ഇങ്ങനെ ഒരു മാസം ആശമാർക്ക് 13,200 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്.

സമരത്തിന്റെ 18ആം ദിവസം കുടിശ്ശിക തീർക്കാർ സർക്കാർ തയ്യാറായി. തുടർന്ന് ഓണറേറിയം ലഭിക്കാന്‍ ആശമാര്‍ക്ക് ഏർപ്പെടുത്തിയിരുന്ന പത്ത് മാനദണ്ഡങ്ങളും ഒഴിവാക്കി. എന്നാൽ വേതനം വർധിപ്പിക്കുക പോലുള്ള പ്രധാന ആവശ്യങ്ങളിൽ ഇനിയും നടപടി ഉണ്ടായിട്ടില്ല.