5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arjun Rescue Operation: അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന തടികള്‍ ഒഴുകുന്ന ദൃശ്യം പുറത്ത്; അപ്പോള്‍ അര്‍ജുന്‍ എവിടെ?

Arjun Rescue Operation Updates: കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ സിഗ്നല്‍ ലഭിച്ച ഭാഗം കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. നാവികസേനയോടൊപ്പം കരസേനയും തിരച്ചില്‍ നടത്തുന്നുണ്ട്. കരയില്‍ ലോറി കണ്ടെത്താനുള്ള തിരച്ചില്‍ സൈന്യം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Arjun Rescue Operation: അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന തടികള്‍ ഒഴുകുന്ന ദൃശ്യം പുറത്ത്; അപ്പോള്‍ അര്‍ജുന്‍ എവിടെ?
Ankola Landslide
shiji-mk
Shiji M K | Published: 23 Jul 2024 09:55 AM

അങ്കോല: കര്‍ണാടകയിലുണ്ടായ മണ്ണിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക് കടന്നു. ലോറി പുഴയിലേക്ക് ഒഴുകി പോയെന്ന നിഗമനത്തില്‍ ഗംഗാവലി പുഴയിലാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. എന്നാല്‍ അപകട സമയത്ത് ഗംഗാവലിയിലൂടെ തടി ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മീഡിയാവണ്‍ ചാനലാണ് ദൃശ്യം പുറത്തുവിട്ടത്. തടികള്‍ അര്‍ജുന്റെ ലോറിയിലുണ്ടായിരുന്നതാണെന്നാണ് സംശയം.

കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ സിഗ്നല്‍ ലഭിച്ച ഭാഗം കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. നാവികസേനയോടൊപ്പം കരസേനയും തിരച്ചില്‍ നടത്തുന്നുണ്ട്. കരയില്‍ ലോറി കണ്ടെത്താനുള്ള തിരച്ചില്‍ സൈന്യം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Also Read: African Swine Fever : കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പത്ത് ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ ഉന്മൂലം ചെയ്യും

വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്‌സ് ലൊക്കേറ്റര്‍ 120 ഉം ഡീപ് സെര്‍ച്ച് മൈന്‍ ഡിറ്റക്റ്ററും ഉപയോഗിച്ചാണ് പുഴയില്‍ സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് തിരച്ചില്‍ നടത്തുന്നത്. റോഡില്‍ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു രക്ഷപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം 90 ശതമാനം മണ്ണും നീക്കിയെന്നും മണ്ണില്‍ ലോറിയുടെ സാന്നിധ്യമില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. സൈന്യമെത്തിയതോടെ പിന്നെയും പ്രതീക്ഷ കൂടി. എന്നാല്‍ ലോറി കരയിലില്ലെന്ന് തിരച്ചിലിന് ശേഷം സൈന്യം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, മകനെ ഇനി ജീവനോടെ കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് അര്‍ജുന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ടണല്‍ ദുരന്തത്തിലൊക്കെ പെട്ടവര്‍ തിരികെയെത്തിയത് പോലെ മകന്‍ തിരിച്ചുവരുമെന്നാണ് തങ്ങള്‍ കരുതിയതെന്നും ആ പ്രതീക്ഷയും ഇപ്പോള്‍ ഇല്ലെന്നും അര്‍ജുന്റെ അമ്മ പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് തടി ലോഡുമായി വന്ന വാഹനമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച കാണാതായത്. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയാണ് കാണാതായ അര്‍ജ്ജുന്‍.

Also Read: Nipah Update: നിപ പ്രതിരോധം; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഇന്ന് അവലോകന യോഗം

അതേസമയം, മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീയുടെ മൃതദേഹം ലഭിച്ചു. ഉത്തര കന്നഡ കലക്ടര്‍ ലക്ഷ്മി പ്രിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാണാതായവരുടെ കൂട്ടത്തില്‍ സന്നി ഗൗഡ എന്ന സ്ത്രീയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ മൃതദേഹം ഇവരുടേത് ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു.