5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Arjun Rescue Operation: അർജുനെ കണ്ടെത്താൻ ഇന്ന് സൈന്യമിറങ്ങും; തിരച്ചിലിന് ഇസ്രോയുടെ സഹായം തേടി കർണാടക

Ankola Rescue Operation: രാവിലെ മുതലുള്ള തിരച്ചിലാണ് സൈന്യം ഏറ്റെടുക്കുക. ഇതിനായി ബെല​ഗാവിൽ നിന്നുള്ള 60 അം​ഗ സംഘമാണ് എത്തുന്നത് എന്നാണ് വിവരം.

Arjun Rescue Operation: അർജുനെ കണ്ടെത്താൻ ഇന്ന് സൈന്യമിറങ്ങും; തിരച്ചിലിന് ഇസ്രോയുടെ സഹായം തേടി കർണാടക
Arjun rescue mission
Follow Us
aswathy-balachandran
Aswathy Balachandran | Published: 21 Jul 2024 06:15 AM

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ രാവിലെ പുനരാരംഭിക്കും. തിരച്ചിലിനായി ഇന്ന് സൈന്യവുമെത്തും. രാവിലെ മുതലുള്ള തിരച്ചിലാണ് സൈന്യം ഏറ്റെടുക്കുക. ഇതിനായി ബെല​ഗാവിൽ നിന്നുള്ള 60 അം​ഗ സംഘമാണ് എത്തുന്നത് എന്നാണ് വിവരം. സൈന്യത്തെ തിരച്ചിലിനായി നിയോ​ഗിക്കണമെന്ന് അർജുന്റെ വീട്ടുകാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൈന്യമെത്തുന്നത് കർണാടക സർക്കാരിന്റെ ആവശ്യപ്രകാരമാണ്.

ALSO READ – ലോറി പുഴയിൽ വീണിട്ടില്ല, അർജുൻ എവിടെ? അങ്കോളയിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

ഇസ്രോയുടെ സഹായം തേടി

തിരച്ചിലിനായി ഇന്ത്യൻ സ്പേസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായം തേടി കർണാടക സർക്കാർ. അപകട സമയത്തെ ഉപ​ഗ്രഹ ചിത്രങ്ങൾ ലഭിക്കാനുള്ള സാധ്യതയാണ് ഇസ്രോയോട് ആരാഞ്ഞത്. ഈ വിഷയത്തെപ്പറ്റി കെ. സി വേണു​ഗോപാൽ എം.പി ഇസ്രോ ചെയർമാനുമായി സംസാ​ഗിച്ചെന്നാണ് വിവരം. ഉപ​ഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കാമെന്നുള്ള ഉറപ്പ് ചെയർമാൻ ഡോ. എസ് സോമനാഥ് നൽകിയിട്ടുണ്ട്. ഇതിന്റെ സഹായത്തോടെയാവും ഇനിയുള്ള തിരച്ചിൽ നടപടികൾ.

ഇന്നലെ മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ വൈകീട്ടോടെ സിഗ്നലുകൾ ലഭിച്ചതായി റിപ്പോർട്ടു വന്നു. സൂറത്കൽ എൻഐടി സംഘമാണ് പരിശോധന നടത്തിയത്.

റോഡിൻറെ നടു ഭാഗത്തു നിന്നാണ് വൈകീട്ടോടെ ഒരു സിഗ്നൽ ലഭിച്ചത് എന്നാണ് വിവരം. പാറയും മണ്ണും അല്ലാത്ത വസ്തുവിൻറെ സിഗ്നലാണ് കിട്ടിയത് എന്ന് അദികൃതർ പറയുന്നു. ഇത് സിഗ്നൽ ലോറിയുടേതാണോയെന്നു ഉറപ്പിക്കാനായിട്ടില്ല. 70 ശതമാനം യന്ത്ര ഭാഗങ്ങൾ തന്നെ ആയിരിക്കാമെന്ന വിലയിരുത്തലാണ് അധികൃതർ. സിഗ്നൽ കണ്ട ഭാഗം മാർക്ക് ചെയ്ത് കൂടുതൽ മണ്ണ് എടുക്കുന്നതിനിടെ മഴ ശക്തമായി. ഇതോടെ മണ്ണിടിയുമെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം നിർത്തി വെക്കുകയായിരുന്നു.

Latest News