5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arjun Rescue Operation: കൂടുതൽ യന്ത്രങ്ങൾ തിരച്ചിലിന് എത്തുന്നു, നാവികസേനയുടെ പ്രവർത്തനം നാളെയും തുടരും

Arjun Rescue Operation Updates: കനത്ത മഴയിൽ നീരൊഴുക്ക് വർധിച്ചതാണ് പുഴയിലേക്കിറങ്ങുന്നത് അസാധ്യമാക്കിയത്. തുടർന്ന് പുഴയിലെ തിരച്ചിൽ നിർത്തി.

Arjun Rescue Operation: കൂടുതൽ യന്ത്രങ്ങൾ തിരച്ചിലിന് എത്തുന്നു, നാവികസേനയുടെ പ്രവർത്തനം നാളെയും തുടരും
Ankola Landslide
aswathy-balachandran
Aswathy Balachandran | Updated On: 23 Jul 2024 20:37 PM

ബംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിൽ നാളെയും തുടരം. ഇന്ന് തിരച്ചിലിന്റെ എട്ടാം ദിവസമായിരുന്നു. ഇന്നും കണ്ടെത്താനാവാതെ തിരച്ചിൽ അവസാനിപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് പുഴയിലെ നീരൊഴുക്ക് വർധിച്ചതോടെയാണ് രക്ഷാപ്രവർത്തനം ദുഷ്കരമായത്. ബുധനാഴ്ച കൂടുതൽ യന്ത്രങ്ങളെത്തിക്കുമെന്നാണ് വിവരം. ഗംഗവല്ലി പുഴയിൽ സിഗ്‌നൽ ലഭിച്ചിരുന്നു. ഈ ഭാഗത്ത് മുങ്ങൽ വിദഗ്ദരുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയെങ്കിലും പരാജയപ്പെട്ടു.

കനത്ത മഴയിൽ നീരൊഴുക്ക് വർധിച്ചതാണ് പുഴയിലേക്കിറങ്ങുന്നത് അസാധ്യമാക്കിയത്. തുടർന്ന് പുഴയിലെ തിരച്ചിൽ നിർത്തി. തീരത്തോട് ചേർന്ന് മണ്ണിടിഞ്ഞ് കൂടിക്കിടക്കുന്ന മൺകൂനകൾ ഒഴുക്കി കളയാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ആഴത്തിൽ തുരന്നുള്ള പരിശോധനയ്ക്കായി ബോറിങ് യന്ത്രവും ഇവിടെ എത്തിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ തൃപ്തരാണെന്ന് അർജുന്റെ കുടുംബാംഗങ്ങൾ പറഞ്ഞിട്ടുണ്ട്.

ALSO READ – അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന തടികള്‍ ഒഴുകുന്ന ദൃശ്യം പുറത്ത്; അപ്പോള്‍ അര്‍ജുന്‍ എവിടെ?

അർജുനെ കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരണമെന്നും സഹോദരി അഞ്ജു അഭ്യർത്ഥിച്ചു. ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) മണ്ണിച്ചിലിനെ തുടർന്ന് കാണാതായത്. ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്. ടണൽ ദുരന്തത്തിലൊക്കെ പെട്ടവർ തിരികെയെത്തിയത് പോലെ മകൻ തിരിച്ചുവരുമെന്നാണ് തങ്ങൾ കരുതിയതെന്നും ആ പ്രതീക്ഷയും ഇപ്പോൾ ഇല്ലെന്നും അർജുന്റെ അമ്മ പറഞ്ഞു.

മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സ്ത്രീയുടെ മൃതദേഹം ലഭിച്ചു. ഉത്തര കന്നഡ കലക്ടർ ലക്ഷ്മി പ്രിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാണാതായവരുടെ കൂട്ടത്തിൽ സന്നി ഗൗഡ എന്ന സ്ത്രീയും ഉൾപ്പെട്ടിരുന്നു. എന്നാൽ ഈ മൃതദേഹം ഇവരുടേത് ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും കലക്ടർ പറഞ്ഞു.