Arjun Rescue Operation Live : അർജുനായി തിരച്ചിൽ ഇന്നും തുടരും; നദിയിൽ അടിയൊഴുക്ക് ശക്തം, ഫ്ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം
Arjun Missing Latest News Live Updates: ഉച്ചയോടെ രക്ഷാപ്രവർത്തനത്തിൽ കൂടുതൽ പുരോഗതിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്ത് കാലാവസ്ഥ മോശമാകുന്നതാണ് ആശങ്കയുയർത്തുന്നത്. ഇത് 10-ാം ദിവസമാണ് അർജുനെ തേടിയുള്ള തിരച്ചിൽ
LIVE NEWS & UPDATES
-
Arjun Rescue Operation Updates: കൂടുതൽ സംവിധാനങ്ങൾ ഇന്നെത്തും
അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12-ാം ദിവസത്തിൽ. ഇന്ന് കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ നടത്തും. ഇന്നലെ ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ചാവും ഇന്നത്തെ തിരച്ചിൽ. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യമല്ലെന്നാണ് വിവരം. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല.
-
Arjun Rescue Operation Updates: സംസ്ഥാന മന്ത്രിമാർ ഷിരൂരിലേക്ക്
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം രണ്ട് മന്ത്രിമാർ ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിലേക്ക് പോകുക.
-
Arjun Rescue Operation Latest Updates: നദിയിൽ ഇറങ്ങിയുള്ള പരിശോധന
അർജുൻ്റെ ട്രക്ക് കണ്ടെടുക്കാൻ നാവികസേന ഇന്നും ശ്രമം തുടരും. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്.
-
രാത്രിയിൽ ഡ്രോൺ പരിശോധന നടന്നില്ല
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഷിരൂർ ഉൾപ്പെട്ട ഉത്തര കന്നഡിയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയായതിനാൽ ഇന്നലെ രാത്രിയിൽ ഡ്രോൺ പരിശോധന നടന്നില്ല.
-
ഡ്രഡ്ജിങ്ങ്
ഗംഗാവാലിപ്പുഴയിൽ ശക്തമായ അടിയൊഴുക്കുള്ളതിനാൽ ഡ്രഡ്ജിങ്ങ് നടത്താൻ സാധ്യത
-
Ankola Arjun Rescue Operation Updates :
നാല് ലോഹ സാന്നിധ്യം കണ്ടെത്തി. തുടർന്ന് പരിശോധനയിലും മറ്റ് നിഗമനങ്ങളും പുഴയിലുള്ളത് അർജുൻ്റെ ഭാരത് ബെൻസാണ് സ്ഥിരീകരിച്ചു. ട്രക്ക് ക്യാബിനും വേർപ്പെട്ടിട്ടില്ലയെന്ന് നിഗമനമെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ റിട്ട മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാർ പറഞ്ഞു
-
Arjun Rescue Operation Latest Updates : രാത്രിയിലും പരിശോധന തുടരും
അർജുനെ കണ്ടെത്താനായി രാത്രിയിലും ഗംഗാവലി പുഴയിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുമെന്ന് ജില്ല ഭരണകൂടം. അർജുൻ്റെ ലോറി റോഡിൽ 60 മീറ്റർ താഴേക്ക് പോയി. ലോറി നിലവിൽ ഉള്ളത് പത്ത് മീറ്റർ താഴ്ചയിൽ. അപകടത്തിൽ പെട്ട് ലോറിയിൽ നിന്നുള്ള തടികൾ എല്ലാം വേർപ്പെട്ടുയെന്ന് കാർവാർ എംഎൽഎ അറിയിച്ചു.
-
Arjun Rescue Operation Updates : വിശദീകരണവുമായി ജില്ല ഭരണകൂടം
അർജുനെ കണ്ടെത്താനായിട്ടുള്ള രക്ഷപ്രവർത്തനത്തെ കുറിച്ചുള്ള വിശദീകരണം അറിയിക്കുന്നതിനായി അങ്കോള ജില്ല ഭരണകൂടം ഇന്ന് വൈകിട്ട് മാധ്യമങ്ങൾക്ക് വിശദീകരണം നൽകും.
-
ട്രക്കിൽ അർജുൻ ഉണ്ടോ?
ഐബോഡ് ഉപയോഗിച്ച് ട്രക്ക് കണ്ടെത്തിയെങ്കിലും വാഹനത്തിൻ്റെ ക്യാബിനെവിടെയാണെന്ന് കണ്ടാത്താനാ. മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ലെങ്കിൽ തിരച്ചിൽ നീളും. അതേസമയം കാലാവസ്ഥ വീണ്ടും പ്രതികൂല സാഹചര്യമായതിനാൽ ഡ്രോൺ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധന നിർത്തിവെച്ചു
-
ട്രക്ക് അർജുൻ്റേത് തന്നെ
ഡ്രോൺ ഉപയോഗിച്ചിട്ടുള്ള ഐബോഡ് പരിശോധനയിൽ പുഴയിൽ കണ്ടെത്തിയ ട്രക്ക് അർജുൻ്റേതെന്ന് സ്ഥിരീകരിച്ചു.
-
ശക്തമായ സിഗ്നൽ
കരയിൽ നിന്നും മാറി 20 മീറ്റർ അകലത്തിൽ സിഗ്നൽ ലഭിക്കുന്നു
-
തടി കണ്ടെത്തി
അർജ്ജുൻ്റെ ലോറിയിലെ എന്ന് സംശയിക്കുന്ന തടി കണ്ടെത്തി
-
ശക്തമായ അടിയൊഴുക്ക്
നാവികർ നദിയിലേക്ക് ഇറങ്ങിയെങ്കിലും ശക്തമായ അടിയൊഴുക്കാണ് ഗംഗാവാലി നദിയിലുള്ളത്. നിലവിൽ ഐബോർഡ് പരിശോധന പുരോഗമിക്കുകയാണ്
-
പരിശോധന ആരംഭിച്ചു
ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു
-
ഉടൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന
തയ്യാറെടുപ്പുകൾ കഴിഞ്ഞാൽ ഉടൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തും
-
15 അംഗ ടീം
നാല് ബോട്ടുകളിലായി നേവിയുടെ 15 അംഗ സ്കൂബ ഡൈവിങ്ങ് സംഘമാണ് ലോറി പരിശോധിക്കാൻ എത്തുക
-
ശക്തമായ അടിയൊഴുക്ക്
പ്രദേശത്ത് അതിശക്തമായ അടിയൊഴുക്കാണുള്ളത്
-
പുഴയിൽ പരിശോധന
മൂന്ന് ഡിങ്കി ബോട്ടുകളിലായി പുഴയിൽ പരിശോധന ആരംഭിച്ചു
-
ബാറ്ററി എത്തി
ഡ്രോൺ ബാറ്ററി കാർവാർറിലേക്ക് എത്തിയെന്ന് റിപ്പോർട്ട്, ഉടൻ ഷിരൂരിലേക്ക് എത്തിക്കും
-
രണ്ട് മണിക്കൂറിനുള്ളിൽ വിവരം
ഡ്രോൺ പറത്തി രണ്ട് മണിക്കൂറിനുള്ളിൽ വിവരങ്ങൾ ശേഖരിക്കാനാകും എന്ന് പ്രതീക്ഷ
-
Driver Arjun Rescue Operation: രണ്ടു ഘട്ടമായി ലോറിക്ക് സമീപത്തേക്ക്
മുങ്ങൽ വിദഗ്ധർ രണ്ടു ഘട്ടമായി ലോറിക്ക് സമീപത്തേക്ക് എത്താൻ ശ്രമിക്കും
-
Arjun Rescue Operation Now: ക്രെയിൻ എത്തിച്ചു
ലോറി പുഴയിൽ നിന്നും വലിച്ചു കയറ്റാൻ ക്രെയിൻ എത്തിച്ചു
-
ദൗത്യം തുടരും
എന്ത് കാലാവസ്ഥയാണെങ്കിലും മഴയാണെങ്കിലും ദൗത്യം തുടരുമെന്ന് എംകെ രാഘവൻ എംപി
-
Arjun Missing Latest News: സംയുക്ത സേന ഓപ്പറേഷന്‍
സേനകളുടെ സംയുക്തഓപ്പറേഷനാണ് ഇപ്പോൾ ഷിരൂരിൽ നടക്കുന്നത്. എൻഡിആർഎഫ്, കരസേന, നേവി, സംസ്ഥാന ദുരുന്ത നിവാരണ സേനകൾ എന്നിവരാണ് ഓപ്പറേഷനിൽ പങ്കെടുക്കുന്നത്
-
Arjun Rescue Latest News: ലോറി പുഴയിൽ നിന്ന് കരയ്ക്കെത്തിക്കണം
അർജുൻ്റേതെന്ന് കരുതുന്ന ലോറി പുഴയ്ക്കടിയിൽ നിന്ന് കരയ്ക്കെത്തിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതും ശ്രമകരവുമായ കാര്യം
കർണ്ണാടക: മണ്ണിടിച്ചിലിൽ ഉണ്ടായ കർണ്ണാടക അങ്കോലയിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. അപകടത്തിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ്റേതെന്ന് സംശയിക്കുന്ന ട്രക്ക് പുഴയ്ക്കടിയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നേവിയുടെ സോണാർ നൽകിയ വിവരങ്ങളാണ് ഇതിൽ നിർണ്ണായകമായത്. റിട്ട മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. പ്രധാനപ്പെട്ട കാര്യം ഇന്ന് ഐബിഒഡ് (ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറി) ഉപയോഗിച്ചാണ് ഇന്ന് പരിശോധന നടത്തുക. ഉച്ചയോടെ രക്ഷാപ്രവർത്തനത്തിൽ കൂടുതൽ പുരോഗതിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്ത് കാലാവസ്ഥ മോശമാകുന്നതാണ് ആശങ്കയുയർത്തുന്നത്. ഇത് 10-ാം ദിവസമാണ് അർജുനെ തേടിയുള്ള തിരച്ചിൽ
Published On - Jul 25,2024 8:27 AM