5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arjun Rescue: അർജുനായുള്ള തെരച്ചിൽ; ​ഗം​ഗാവലിയിൽ ജലനിരപ്പ് കുറഞ്ഞു, തെരച്ചിലിന് ഇറങ്ങാൻ തയ്യാറെന്ന് ഈശ്വർ മാൽപെ

Arjun Rescue Operation: പതിനേഴ് ദിവസത്തിന് ശേഷം അടച്ചിട്ടിരുന്ന ദേശീയപാത വാഹനങ്ങൾക്ക് വേണ്ടി തുറന്നുകൊടുത്തു. നിയന്ത്രണങ്ങളോടെയാണ് നിലവിൽ ദേശീയപാത തുറന്ന് കൊടുത്തിരിക്കുന്നത്. 20 കിലോമീറ്റർ വേഗതയിൽ മാത്രമാണ് ഗതാഗതത്തിന് അനുമതി നൽകിയിട്ടുള്ളത്.

Arjun Rescue: അർജുനായുള്ള തെരച്ചിൽ; ​ഗം​ഗാവലിയിൽ ജലനിരപ്പ് കുറഞ്ഞു, തെരച്ചിലിന് ഇറങ്ങാൻ തയ്യാറെന്ന് ഈശ്വർ മാൽപെ
Arjun rescue operation.
neethu-vijayan
Neethu Vijayan | Updated On: 03 Aug 2024 16:26 PM

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള (Arjun rescue operation) രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് സഹോദരീഭർത്താവ് ജിതിൻ. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ജിതിൻ പറഞ്ഞു. ജില്ലാ കളക്ടറെയോ, സ്ഥലം എംഎംഎയെയോ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറയുന്നു. എന്നാൽ ​ഗം​ഗാവലി പുഴയിലെ ജലനിരപ്പ് കുറഞ്ഞതിനാൽ സ്വമേധയാ നാളെ തെരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വർ മാൽപെ (Eshwar Malpe) അറിയിച്ചു.

അതേസമയം, തൃശൂരിൽ നിന്ന് ഡ്രഡ്ജിങ് യന്ത്രം കൊണ്ടുപോകുന്നതിൽ ഇതുവരെ തീരുമാനം ആയില്ല. അതിനിടെ, അർജുൻ്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശനം നടത്തിയിരുന്നു. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയ അദ്ദേഹം തെരച്ചിൽ പുനരാരംഭിക്കാൻ കർണ്ണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി.

അതേസമയം അർജുൻറെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് പ്രഖ്യാപിച്ച് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് രംഗത്തെത്തിയിരുന്നു. ബാങ്ക് ചെയർപേഴ്‌സൺ പ്രീമ മനോജ്, എം വി ആർ കാൻസർ സെൻറർ ചെയർമാൻ സി എൻ വിജയകൃഷ്ണൻ തുടങ്ങിയർ കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യകത്മാക്കിയത്. വിദ്യാസമ്പന്നയായ അർജുൻറെ ഭാര്യക്ക് ഉചിതമായ ജോലി നൽകാൻ സാധിക്കും. സഹകരണ നിയമ വ്യവസ്ഥകളിൽ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കിൽ ജൂനിയർ ക്ലർക്ക് തസ്തികയിൽ കുറയാത്ത തസ്തികയിൽ നിയമിക്കുന്നതിന് അനുവാദം തരുന്ന പക്ഷം ഇത്തരത്തിൽ നിയമനം നൽകാൻ ബാങ്ക് തയ്യാറാണെന്നും അവർ വ്യക്തമാക്കി.

ALSO READ: അർജുനായുള്ള തിരച്ചിൽ; അനുകൂല കാലാവസ്ഥയെങ്കിൽ നദിയിൽ പരിശോധന നടത്തും, ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും

പതിനേഴ് ദിവസത്തിന് ശേഷം അടച്ചിട്ടിരുന്ന ദേശീയപാത വാഹനങ്ങൾക്ക് വേണ്ടി തുറന്നുകൊടുത്തു. ജൂലൈ പതിനാറിനാണ് ഷിരൂരിൽ വൻ മണ്ണിടിച്ചിലിൽ നടന്നത്. ശേഷം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരമാണ് ദേശീയപാതയിലെ ഗതാഗതം നിരോധിച്ചത്.
നിയന്ത്രണങ്ങളോടെയാണ് നിലവിൽ ദേശീയപാത തുറന്ന് കൊടുത്തിരിക്കുന്നത്. 20 കിലോമീറ്റർ വേഗതയിൽ മാത്രമാണ് ഗതാഗതത്തിന് അനുമതി നൽകിയിട്ടുള്ളത്. ഇതിനായി സൂചനാ ബോർഡുകളും സിഗ്നൽ ലൈറ്റുകളും ഉൾപ്പെടെ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കുന്നിൽനിന്ന് വരുന്ന വെള്ളം നദിയിലേക്ക് ഒഴുക്കി വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

അതേസമയം ഈ ഭാഗത്ത് റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് ടാങ്കറുകളും ഒരു ലോറിയും ഒരു കാറും പ്രദേശത്ത് നിർത്തിയിട്ടിരുന്നു എന്നായിരുന്നു ലഭ്യമായ വിവരം. പാർക്ക് ചെയ്‌ത വാഹനങ്ങളും പ്രവർത്തിച്ചിരുന്ന ഒരു ചായക്കടയും ഉൾപ്പെടെ അപകടത്തിൽ പൂർണമായും നശിച്ചിരുന്നു. പുഴയിലേക്കാണ് ഇവയൊക്കെയും മണ്ണിനോടൊപ്പം ഒഴുകിപോയത്. ഈ സാഹചര്യത്തിലാണ് റോഡരികിൽ വാഹനങ്ങൾക്ക് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.