Arjun Rescue Operation: ട്രക്ക് നദിക്കടിയിലെന്ന് സ്ഥിരീകരിച്ച് മന്ത്രി
Arjun Rescue Operation Live Updates: ഡീപ് ബൂം എക്സകവേറ്റർ ഉപയോഗിച്ചാണ് പ്രദേശത്ത് മണ്ണ് മാറ്റിക്കൊണ്ടിരിക്കുന്നത്. മറ്റ് ദിവസങ്ങളെ അപേക്ഷിച്ചത് ഇന്ന് മുതൽ 24 മണിക്കൂർ തിരച്ചിൽ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്
അങ്കോള: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ട്രക്ക് നദിക്കടിയിലെന്ന് സ്ഥിരീകരണം. കർണ്ണാടക റവന്യൂമന്ത്രി കൃഷ്ണ ഭൈര ഗൗഡയാണ് ഇത് തൻ്റെ എക്സ് പ്ലാറ്റോഫോമിൽ സ്ഥിരീകരിച്ചത്. പ്രദേശത്ത് കനത്ത മഴയാണ് തുടരുന്നത്. ഡീപ് ബൂം എക്സകവേറ്റർ ഉപയോഗിച്ചാണ് പ്രദേശത്ത് മണ്ണ് മാറ്റിക്കൊണ്ടിരിക്കുന്നത്. മറ്റ് ദിവസങ്ങളെ അപേക്ഷിച്ചത് ഇന്ന് മുതൽ 24 മണിക്കൂർ തിരച്ചിൽ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്. തിരച്ചിലിനായി കോസ്റ്റാഗാർഡിൻ്റെ ഹെലികോപ്റ്ററും എത്തിക്കും.
പൻവേൽ-കന്യാകുമാരി ദേശീയ പാതയിയിൽ അങ്കോളയ്ക്ക് സമീപം ഷിരൂരിലാണ് ജൂലായ് 16-ന് രാവിലെ മണ്ണിടിച്ചിലുണ്ടായത്. തടിലോഡുമായി വന്ന അർജുൻ്റെ ലോറിയും മണ്ണിടിച്ചിലിൽ കാണാതാവുകയായിരുന്നു. സമീപത്തെ ചായക്കടയും മണ്ണിടിച്ചിലിൽ തകർന്നിരുന്നു. ഉടമയും ഭാര്യയും കുഞ്ഞും ജോലിക്കാരുടെയും മൃതദേഹം പിന്നീട് കിട്ടിയിരുന്നു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് കാണാതായ അർജുൻ (30). ചായക്കടയുടെ ഭാഗത്തായിരുന്നു ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്.