5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arjun Rescue Operation : അർജുൻ്റെ ലോറിയിൽ ഉണ്ടായിരുന്ന തടി കണ്ടെത്തി; സ്ഥിരീകരിച്ച് ഉടമ മനാഫ്

Arjun Rescue Operation Big Update : അർജുൻ സഞ്ചരിച്ച ലോറിയുടെ ഉടമയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മണ്ണിടിച്ചിൽ ഉണ്ടായ ഇടത്ത് നിന്നും 12 കിലോമീറ്റർ അകലെ നാല് തടി കഷ്ണങ്ങളാണ് കണ്ടെത്തിയത്.

Arjun Rescue Operation : അർജുൻ്റെ ലോറിയിൽ ഉണ്ടായിരുന്ന തടി കണ്ടെത്തി; സ്ഥിരീകരിച്ച് ഉടമ മനാഫ്
Arjun Rescue Operation
jenish-thomas
Jenish Thomas | Updated On: 25 Jul 2024 14:43 PM

ഉഡുപ്പി : ഉത്തര കർണാടകയിലെ അങ്കാളോയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ ലോറിയിൽ ഉണ്ടായിരുന്നു എന്ന കരുതുന്ന തടികൾ കണ്ടെത്തി. അപകടം സംഭവിച്ച ഇടത്ത് നിന്നും 12 കിലോമീറ്റർ അകലെ നിന്നും തടി കഷ്ണങ്ങൾ കണ്ടെത്തിയെന്ന് ലോറിയുടെ ഉടമ മനാഫ് മാധ്യമങ്ങളോടായി പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കേണ്ടത് രക്ഷദൗത്യം നടത്തുന്ന നാവികസേനയാണെന്ന് മനാഫ് കൂട്ടിച്ചേർത്തു.  അതേസമയം പ്രതികൂല കാലാവസ്ഥയെ തുടർന്ന് അർജുനെ കണ്ടെത്താനുള്ള ദൗത്യം വൈകുന്നു.

നിലവിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു. ലോറിയുണ്ടെന്ന് സംശയിക്കുന്ന ഇടത്ത് നിന്നും ലോഹ സാന്നിധ്യമുണ്ടെന്ന് അറിയിക്കുന്ന സിഗ്നലും ലഭിച്ചു. വെള്ളത്തിനടിയിലുള്ള വസ്തുക്കൾ കണ്ടെത്താനുള്ള അത്യാധുനിക സംവിധാനമായ ഇബോഡ് (IBOD) ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. അതേസമയം കനത്ത കാറ്റിനെ തുടർന്ന് ഇബോഡ് ഘടിപ്പിച്ചുള്ള ഡ്രോണിനെ ലോറിയുടെ സാന്നിധ്യം ഉണ്ടെന്ന് കരുതുന്ന ഇടത്ത് പരിശോധന നടത്താനാകുന്നില്ല.

അർജുനെ രക്ഷദൗത്യത്തെ കുറിച്ചുള്ള ഏറ്റവും പുതിയതും സംഗ്രഹവുമായ അപ്ഡേറ്റുകൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക