5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arjun Rescue Operation Live: അർജുനായുള്ള തിരച്ചിൽ ഇന്ന് എട്ടാം ദിവസം; പ്രതീക്ഷ ഇനി പുഴയിൽ

Arjun Rescue Operation Day 8 Live Updates : പുഴയിൽ നിന്നും സിഗ്നൽ ലഭിച്ചതോടെ തിരച്ചലിൽ പുഴ കേന്ദ്രീകരിച്ചാകും, തിരച്ചലിനായി നാവികസേനയ്ക്കൊപ്പം കരസേനയും ഇറങ്ങും

arun-nair
Arun Nair | Updated On: 25 Jul 2024 12:25 PM
Arjun Rescue Operation Live: അർജുനായുള്ള തിരച്ചിൽ ഇന്ന് എട്ടാം ദിവസം; പ്രതീക്ഷ ഇനി പുഴയിൽ
Ankola Landslide Live Blog

കർണ്ണാടക: ശുഭ വാർത്ത പ്രതീക്ഷിച്ച് എല്ലാ കണ്ണുകളും അങ്കോളയിലേക്ക് ഉറ്റുനോക്കുകയാണ്. മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജ്ജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും സൈന്യം തുടരുകയാണ്. ഇന്നും കൂടി കരയിൽ തിരച്ചിൽ നടത്തും. ലോറി ഇനി പുഴയിൽ പതിച്ചോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ എൻഡിആർഎഫിൻ്റെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ന് സംഭവ സ്ഥലത്ത് എത്തും.

LIVE NEWS & UPDATES

The liveblog has ended.
  • 23 Jul 2024 01:38 PM (IST)

    Arjnu Rescue Operation New Updates : പുഴയിലെ തിരച്ചിൽ നിർത്തിവെച്ചു

    അർജുനെ കണ്ടെത്താനുള്ള പുഴിയിലെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. ഷിലൂരിൽ കനത്ത മഴ തുടർന്നാണ് തിരച്ചിൽ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത്. തിരച്ചിൽ നടക്കുന്ന ഇടത്തേക്ക് അർജുൻ്റെ ബന്ധം ജിതിനെ മാത്രമാണ് സൈന്യം കടത്തിവിട്ടത്.

  • 23 Jul 2024 09:59 AM (IST)

    ലോറിയില്‍ നിന്ന് തടികള്‍ ഒഴുകിപോയി

    അപകട സമയത്ത് ഗംഗാവലിയിലൂടെ തടി ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തടികള്‍ അര്‍ജുന്റെ ലോറിയിലുണ്ടായിരുന്നതാണെന്നാണ് സംശയം.

  • 23 Jul 2024 08:43 AM (IST)

    Arjun Rescue Operation Day 8 : പ്രതീക്ഷയ്ക്ക് മങ്ങലേറ്റൂ

    കരയിൽ അർജുൻ്റെ ലോറിയുണ്ടെന്നുള്ള പ്രതീക്ഷ മങ്ങിയെന്ന് കുടുംബം. ഇനി പുഴയിൽ നിന്നും അർജുനെ കണ്ടെത്താനാകുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.

  • 22 Jul 2024 07:05 PM (IST)

    തിരച്ചിൽ അവസാനിപ്പിച്ചു

    കരയിൽ ലോറി കണ്ടെത്താനുള്ള തിരച്ചിൽ സൈന്യം അവസാനിപ്പിച്ചിരിക്കുകയാണ്. കരയിൽ എവിടെയും ലോറിയില്ലെന്ന് നിഗമനത്തിലാണ് സേനാംഗങ്ങൾ

  • 22 Jul 2024 01:51 PM (IST)

    ലോറി മണ്ണിനടയിൽ തന്നെയുണ്ട്?

    അർജുൻ്റെ ലോറി മണ്ണിനടയിൽ തന്നെയുണ്ടെന്നാണ് നിഗമനം. കരയിലെ തിരച്ചലിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്

  • 22 Jul 2024 01:50 PM (IST)

    റഡാർ സന്ദേശം ലഭിച്ചു

    റോഡിലെ റഡാർ പരിശോധനയിൽ ലോറിയുടെ അർജുൻ്റെ ലോറിയുടെ സന്ദേശം ലഭിച്ചു

  • 19 Jul 2024 10:11 PM (IST)

    Arjun Rescue Updates : ഇന്നത്തെ തിരച്ചിൽ നിർത്തി

    അർജുനെ കണ്ടെത്താനുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. നാളെ ജൂലൈ 20-ാം തീയതി അതിരാവിലെ മുതൽ തിരച്ചിൽ വീണ്ടും ആരംഭിക്കും

  • 19 Jul 2024 08:35 PM (IST)

    Arjun Rescue Operation : രക്ഷപ്രവർത്തനം രാത്രി ഒമ്പത് മണി വരെ

    അർജുനെ കണ്ടെത്താനുള്ള ശ്രമം രാത്രി ഒമ്പത് മണി വരെ തുടരും. വലിയ ലൈറ്റുകൾ ഉപയോഗിച്ചാണ് ഇപ്പോൾ രക്ഷാപ്രവർത്തനം തുടരുന്നത്

  • 19 Jul 2024 08:00 PM (IST)

    Arjun Rescue Operation Latest Update : തിരച്ചലിന് മെറ്റൽ ഡിക്ടറ്ററും

    അർജുൻ്റെ ലോറിയിൽ നിന്നും ലഭിച്ച ജിപിഎസ് സിഗ്നൽ ലഭിച്ച ഇടത്ത് മെറ്റൽ ഡിക്ടറ്റർ ഉപോയഗിച്ച് തിരച്ചിൽ ആരംഭിച്ചു. പനവേൽ കൊച്ചി ഹൈവേയിൽ ചായക്കടയ്ക്ക് സമീപമായിരുന്നു അർജുൻ്റെ ലോറി നിർത്തിയിട്ടിരുന്നത്. ചായക്കടയിലെ അഞ്ചംഗ കുടുംബത്തിൻ്റെ മരണം സ്ഥിരീകരിച്ചു.

  • 19 Jul 2024 07:56 PM (IST)

    Arjun Rescue Operation Update: പ്രദേശത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു

    അർജുനെ കണ്ടെത്തിനായിട്ടുള്ള തിരച്ചിൽ രാത്രിയിലും തുടുരും. മണ്ണിടിഞ്ഞ് വീഴുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. കൂടാതെ അതിതീവ്ര മഴയെ തുടർന്ന് പ്രദേശത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു

  • 19 Jul 2024 06:15 PM (IST)

    അനാസ്ഥയെന്ന്

    പ്രദേശത്ത് നിർമ്മാണ കമ്പനികളുടെ അനാസ്ഥ മൂലമാണ്, മണ്ണിടിച്ചിലുണ്ടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു, സുരക്ഷാ സംവിധാനമില്ലാതെയായിരുന്നു പ്രദേശത്തെ റോഡുപണിയെന്ന് പ്രദേശവാസികൾ പറയുന്നു

  • 19 Jul 2024 06:05 PM (IST)

    കാലാവസ്ഥ

    രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച രക്ഷാ പ്രവർത്തനത്തിന് തടസ്സമാവുന്നത് പ്രതികൂല കാലാവസ്ഥയാണ്

  • 19 Jul 2024 06:04 PM (IST)

    ആരോപണങ്ങളും

    അർജുനെ കണ്ടെത്താൻ കർണ്ണാടക സർക്കാർ ഒന്നും ചെയ്തില്ലെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു

  • 19 Jul 2024 05:51 PM (IST)

    ഫോൺ പ്രവർത്തിച്ചിരുന്നതായി ഭാര്യ

    ഇന്നലെവരെയും അർജ്ജുൻ്റെ ഫോൺ പ്രവർത്തിച്ചിരുന്നതായി ഭാര്യ പറയുന്നു, ഏസിയുള്ള വാഹനമായതിനാൽ ക്യാബിനിലേക്ക് മണ്ണ് കയറാൻ സാധ്യതയില്ലെന്ന് ഉടമ പറയുന്നു.

  • 19 Jul 2024 05:38 PM (IST)

    തടി ലോഡുമായി

    കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലാണ് അർജുൻ കുടുങ്ങിക്കിടക്കുന്നത്, തടി ലോഡുമായി കർണ്ണാടകത്തിൽ നിന്നും കോഴിക്കോടേക്ക് വരുന്ന വഴിയാണ് വാഹനം മണ്ണിടിച്ചിലിൽപ്പെടുന്നത്

  • 19 Jul 2024 05:29 PM (IST)

    നാല് ദിവസം

    മണ്ണിടിച്ചിലിൽ ലോറി അകപ്പെട്ടിട്ട് നാല് ദിവസം

     

Published On - Jul 19,2024 5:27 PM