Arjun Rescue: അർജുനായുള്ള തിരച്ചിൽ; അനുകൂല കാലാവസ്ഥയെങ്കിൽ നദിയിൽ പരിശോധന നടത്തും, ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും

Arjun Rescue Operation: വരുന്ന 21 ദിവസം പ്രദേശത്ത് ശക്തമായ മഴ പ്രവചിച്ചത്തിനാലാണ് കാൽവസ്ഥ അനുകൂലമായൽ മാത്രം തെരച്ചിൽ നടത്താൻ തീരുമാനമായത്. തൃശൂരിൽ നിന്നുള്ള ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റർ ഇന്ന് ഷിരൂരിൽ എത്തും. സ്ഥലത്ത് ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോ എന്നതടക്കം പരിശോധിക്കും.

Arjun Rescue: അർജുനായുള്ള തിരച്ചിൽ; അനുകൂല കാലാവസ്ഥയെങ്കിൽ നദിയിൽ പരിശോധന നടത്തും, ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും

കാണാതായ ലോറി ഡ്രൈവർ അർജുൻ. (Image Credits: Social Media)

neethu-vijayan
Published: 

29 Jul 2024 07:32 AM

ബം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ (Arjun Rescue) അനിശ്ചിതത്വത്തിൽ. ഷിരൂരിൽ പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമെ നദിയിൽ ഇന്ന് പരിശോധന നടത്തുകയുള്ളൂ എന്നാണ് റിപ്പോർട്ട്. വരുന്ന 21 ദിവസം പ്രദേശത്ത് ശക്തമായ മഴ പ്രവചിച്ചത്തിനാലാണ് കാൽവസ്ഥ അനുകൂലമായൽ മാത്രം തെരച്ചിൽ നടത്താൻ തീരുമാനമായത്. അതേസമയം, തൃശൂരിൽ നിന്നുള്ള ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റർ ഇന്ന് ഷിരൂരിൽ എത്തും. സ്ഥലത്ത് ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോ എന്നതടക്കം പരിശോധിക്കും. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കുമെന്നാണ് റിപ്പോർട്ട്.

അർജനായുള്ള തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് അർജുൻ്റെ കുടുംബം ഇന്നലെ അഭ്യർത്ഥിച്ചിരുന്നു. ഒരു കാരണവശാലും തെരച്ചിൽ നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. പെട്ടെന്ന് തെരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്ന കാര്യമല്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഇതുവരെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അഞ്ജു പറഞ്ഞു.

അർജുനെ മാത്രമല്ല, ബാക്കി രണ്ട് പേരെ കൂടി പ്രദേശത്തുനിന്ന് കണ്ടെത്താനുണ്ട്. കാലവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങൾ മറികടക്കാനുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. ലോറി കണ്ടെത്തിയിരുന്നു എന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. അതിൽ വിഷമം ഉണ്ടെന്നും അഞ്ജു വ്യക്തമാക്കി. എല്ലാവരുടേയും പിന്തുണയും സാന്നിധ്യവും ഇനിയും വേണമെന്നും അർജുൻ്റെ കുടുംബം പറഞ്ഞു. 13 ദിവസമായിട്ടും അർജുൻ എവിടെയാണെന്ന് അമ്മ ചോദിക്കുകയാണെന്നും എന്താണ് മറുപടി പറയേണ്ടതെന്ന് അറിയില്ലെന്നും സഹോദരി കൂട്ടിച്ചേർത്തു.

ALSO READ: ‘വെള്ളത്തിനടിയിൽ ഒന്നും കാണാനാകുന്നില്ല, മുഴുവൻ മണ്ണാണ്’; അർജുനായുള്ള രക്ഷാദൗത്യം അവസാനിപ്പിച്ച് ഈശ്വർ മാൽപെ

അതേസമയം അർജുനുവേണ്ടി നടത്തുന്ന തിരച്ചിൽ അവസാനിപ്പിക്കുന്നതായി മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെയും സംഘവും ഇന്നലെ അറിയിച്ചുരുന്നു. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയതിനു പിന്നാലെയാണ് ദൗത്യം അവസാനിപ്പിക്കാനുള്ള മാൽപെ സംഘത്തിന്റെ തീരുമാനം അറിയിക്കുന്നത്.​ ഈശ്വർ മാൽപെ, നേവി, എൻഡിആർഎഫ് സംഘങ്ങൾ എല്ലാവരും കൂടെ രക്ഷാപ്രവർത്തനത്തിൽ ഒന്നിച്ച് പരിശ്രമിച്ചതായി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.

നദിയിലെ നിലവിലെ അവസ്ഥയിൽ രക്ഷാദൗത്യം ഏറെ ദുഷ്കരമാണ്. ലഭിച്ച നാല് ലൊക്കേഷനുകളിലും ഈശ്വർ മാൽപെ പരിശോധന നടത്തിയിരുന്നു. അതിൽ, ഒരുസ്ഥലത്ത് പുഴയുടെ അടിയിൽ വൈദ്യുതി കമ്പിൾ മാത്രമാണ് കാണാൻ സാധിച്ചത്. വെള്ളത്തിനടിയിൽ ഒന്നും കാണാനാകുന്നില്ല. മുഴുവൻ മണ്ണാണ്. അതിന് മുകളിൽ പാറയും അതിനും മുകളിലായി വൻമരവുമുണ്ട്.

ഗം​ഗാവലി പുഴയിലെ ദൗത്യം അതീവ ദുഷ്കരമെന്ന് ഈശ്വർ മാൽപെ നേരത്തെ വ്യക്തമാക്കിയിരുന്നു. പുഴയുടെ അടിയിൽ ഒന്നും കാണാൻ സാധിക്കുന്നില്ലെന്നതും രക്ഷാപ്രവർത്തനത്തിന് ഏറെ വെല്ലുവിളി ഉണർത്തിയിരുന്നു. സ്വന്തം റിസ്‌കിലാണ് പുഴയിൽ ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുഴയുടെ അടിത്തട്ടത്തിൽ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമാണ്. തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തിൽ തട്ടി. മൂന്ന് പോയിന്റിൽ തപ്പി. ഇളകിയ മണ്ണാണ് അടിയിൽ ഉള്ളത്. പുഴയുടെ അടിയിൽ വൈദ്യുതി കമ്പികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Stories
Vloger Junaid: വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു
Kerala High Court: ‘വ്യക്തിവിരോധം തീര്‍ക്കാൻ വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു’; നിരീക്ഷണവുമായി ഹൈക്കോടതി
പൊറോട്ടയ്ക്കൊപ്പം നൽകിയ ഗ്രേവി കുറഞ്ഞുപോയി; ആലപ്പുഴയിൽ ഹോട്ടലുടമയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു
Minister V Sivankutty: ‘സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം നൽകണം; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി’
Kalamassery College Hostel Ganja Case: ഹോളി പാര്‍ട്ടിക്കായി നടന്നത് വന്‍ പണപ്പിരിവ്; കഞ്ചാവിനെ കുറിച്ച് വിവരം നല്‍കിയത് പൂര്‍വ വിദ്യാര്‍ഥി, പ്രതികള്‍ക്ക് സസ്‌പെന്‍ഷന്‍
Kerala Weather Updates: രക്ഷയില്ല, സംസ്ഥാനത്ത് ചൂട് കനക്കും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ