5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arjun Rescue: ‘വെള്ളത്തിനടിയിൽ ഒന്നും കാണാനാകുന്നില്ല, മുഴുവൻ മണ്ണാണ്’; അർജുനായുള്ള രക്ഷാദൗത്യം അവസാനിപ്പിച്ച് ഈശ്വർ മാൽപെ

Arjun Rescue Operation: തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയതിനു പിന്നാലെയാണ് ദൗത്യം അവസാനിപ്പിക്കാനുള്ള മാൽപെ സംഘത്തിന്റെ തീരുമാനം അറിയിക്കുന്നത്.​ നദിയിലെ നിലവിലെ അവസ്ഥയിൽ രക്ഷാദൗത്യം ഏറെ ദുഷ്കരമാണ്. ലഭിച്ച നാല് ലൊക്കേഷനുകളിലും ഈശ്വർ മാൽപെ പരിശോധന നടത്തിയിരുന്നു.

Arjun Rescue: ‘വെള്ളത്തിനടിയിൽ ഒന്നും കാണാനാകുന്നില്ല, മുഴുവൻ മണ്ണാണ്’; അർജുനായുള്ള രക്ഷാദൗത്യം അവസാനിപ്പിച്ച് ഈശ്വർ മാൽപെ
Arjun Rescue Operation.
neethu-vijayan
Neethu Vijayan | Published: 28 Jul 2024 16:49 PM

ബം​ഗളൂരു: കർണാടയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടി (Arjun Rescue) നടത്തുന്ന തിരച്ചിൽ അവസാനിപ്പിക്കുന്നതായി മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെയും (Eshwar Malpe) സംഘവും. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയതിനു പിന്നാലെയാണ് ദൗത്യം അവസാനിപ്പിക്കാനുള്ള മാൽപെ സംഘത്തിന്റെ തീരുമാനം അറിയിക്കുന്നത്.​ ഈശ്വർ മാൽപെ, നേവി, എൻഡിആർഎഫ് സംഘങ്ങൾ എല്ലാവരും കൂടെ രക്ഷാപ്രവർത്തനത്തിൽ ഒന്നിച്ച് പരിശ്രമിച്ചതായി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.

നദിയിലെ നിലവിലെ അവസ്ഥയിൽ രക്ഷാദൗത്യം ഏറെ ദുഷ്കരമാണ്. ലഭിച്ച നാല് ലൊക്കേഷനുകളിലും ഈശ്വർ മാൽപെ പരിശോധന നടത്തിയിരുന്നു. അതിൽ, ഒരുസ്ഥലത്ത് പുഴയുടെ അടിയിൽ വൈദ്യുതി കമ്പിൾ മാത്രമാണ് കാണാൻ സാധിച്ചത്. വെള്ളത്തിനടിയിൽ ഒന്നും കാണാനാകുന്നില്ല. മുഴുവൻ മണ്ണാണ്. അതിന് മുകളിൽ പാറയും അതിനും മുകളിലായി വൻമരവുമുണ്ട്.

ALSO READ: ഉഡുപ്പിക്കാരുടെ സ്വന്തം മുള്ളന്‍കൊല്ലി വേലായുധന്‍; ആരാണ് ഈശ്വര്‍ മല്‍പെ?

പോസിറ്റിവായി എന്തെങ്കിലും ലഭിക്കുമെന്ന് ഇതുവരെ പ്രതീക്ഷയുണ്ടായിരുന്നു. ഹൈട്രോഗ്രാഫിക് സർവേയറെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു. മഴ മുന്നറിയിപ്പ് നിലനിൽക്കെ രക്ഷാദൗത്യം നടത്തുക ദുഷ്‌കരമാണ്. ഇനിയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ ഞായറാഴ്ച വൈകിട്ട് യോ​ഗം ചേരുന്നുണ്ട്. വിഷയം മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും സംസാരിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായും സംസാരിക്കുന്നുണ്ട്.

നാല് ലൊക്കേഷനുകളിൽ പരിശോധിച്ചതായി ജില്ലാ കളക്ടർ ലക്ഷ്മി പ്രിയയും വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിനുവേണ്ടി ഈശ്വർ മാൽപെയോട് നന്ദി പറയുന്നതായും അവർ പറഞ്ഞു. ജീവൻ പണയം വെച്ചാണ് അവർ നദിയിൽ ഇറങ്ങിയത്. മണ്ണും പാറയുമല്ലാതെ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ഗം​ഗാവലി പുഴയിലെ ദൗത്യം അതീവ ദുഷ്കരമെന്ന് ഈശ്വർ മാൽപെ നേരത്തെ വ്യക്തമാക്കിയിരുന്നു. പുഴയുടെ അടിയിൽ ഒന്നും കാണാൻ സാധിക്കുന്നില്ലെന്നതും രക്ഷാപ്രവർത്തനത്തിന് ഏറെ വെല്ലുവിളി ഉണർത്തിയിരുന്നു. സ്വന്തം റിസ്‌കിലാണ് പുഴയിൽ ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുഴയുടെ അടിത്തട്ടത്തിൽ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമാണ്. തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തിൽ തട്ടി. മൂന്ന് പോയിന്റിൽ തപ്പി. ഇളകിയ മണ്ണാണ് അടിയിൽ ഉള്ളത്. പുഴയുടെ അടിയിൽ വൈദ്യുതി കമ്പികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

 

Latest News