Arjun Rescue Operation: അര്‍ജുനെ ഉടന്‍ കണ്ടെത്തില്ല, കാലാവസ്ഥ വളരെ മോശം; ഷിരൂരില്‍ ഓറഞ്ച് അലര്‍ട്ട്
Arjun Rescue Operation Updates: എട്ട് മീറ്റര്‍ ആഴത്തിലാണ് സിഗ്‌നല്‍ ലഭിച്ചതെന്ന് ഇന്ദ്രബാലന്‍ പറഞ്ഞു. അര്‍ജുന്റെ ലോറി കണ്ടെത്തിയത് റോഡില്‍ 60 മീറ്റര്‍ അകലെ നദിയിലാണ്. ലോറിയിലുണ്ടായിരുന്ന തടികള്‍ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിന്‍, ടവര്‍, ഡിവൈഡിങ് റെയില്‍ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം
മംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ വൈകുമെന്ന് സൂചന. കാലാവസ്ഥ മോശമായതിനാല്‍ അനുകൂലമാകും വരെ കാത്തിരിക്കണമെന്ന് ഉത്തര കന്നഡ ജില്ല കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാവികര്‍ക്ക് സുരക്ഷിതമായി നദിയിലിറങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അത് മാറണം, ഒഴുക്ക് രണ്ട് നോട്ടില്‍ കൂടുതലാണെങ്കില്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇറങ്ങാന്‍ സാധിക്കില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്നഡയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ ബുദ്ധിമുട്ടുകള്‍ മാറാനായി കാത്തിരിക്കുക എന്നതല്ലാതെ വേറെ മാര്‍ഗങ്ങളൊന്നുമില്ല. കാലാവസ്ഥ അനുകൂലമാകാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.
Also Read: Arjun Rescue Operation: അര്‍ജുനായി വീണ്ടും കാത്തിരിപ്പ്; നദിയില്‍ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തി
അതേസമയം, നിലവില്‍ നദിയിലിറങ്ങാനുള്ള സാഹചര്യമല്ലെന്ന് സൈന്യവും വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ട്രക്കിന്റെ സ്ഥാനമോ ക്യാബിനോ കൃത്യമായി നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ലെന്നും സൈന്യം പറയുന്നു. ഇന്ന് രാത്രിയിലും സൈന്യം പരിശോധന തുടരുന്നുണ്ട്. രാത്രിയില്‍ തെര്‍മല്‍ സ്‌കാനിങ് ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ഇതുപയോഗിച്ച് മനുഷ്യ സാന്നിധ്യം അറിയാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം, ഗംഗാവലി നദിയിലുള്ളത് അര്‍ജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയില്‍ സ്ഥിരീകരിച്ചു. എസ്, കാര്‍വാര്‍ എംഎല്‍എ, റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നദിയുടെ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തിയതായി വ്യക്തമാക്കി.
എട്ട് മീറ്റര്‍ ആഴത്തിലാണ് സിഗ്‌നല്‍ ലഭിച്ചതെന്ന് ഇന്ദ്രബാലന്‍ പറഞ്ഞു. അര്‍ജുന്റെ ലോറി കണ്ടെത്തിയത് റോഡില്‍ 60 മീറ്റര്‍ അകലെ നദിയിലാണ്. ലോറിയിലുണ്ടായിരുന്ന തടികള്‍ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിന്‍, ടവര്‍, ഡിവൈഡിങ് റെയില്‍ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: IBOD: എന്താണ് ഐബോഡ്; വെള്ളത്തിനടിയിലും എങ്ങനെ പ്രവര്‍ത്തിക്കുന്നു
രാത്രിയിലും ഗംഗാവലി പുഴയില്‍ പരിശോധന നടത്താനാണ് തീരുമാനം. നദിയുടെ ഒഴുക്ക് രണ്ട് നോട്ടില്‍ കൂടുതല്‍ ആണെങ്കില്‍ ഡൈവര്‍മാര്‍ക്ക് ഇറങ്ങാന്‍ സാധിക്കില്ല. മാത്രമല്ല ലോറിയുടെ ഉള്ളില്‍ മനുഷ്യ സാന്നിധ്യമുണ്ടോയെന്ന് സ്ഥിരീകരിക്കാനും സാധിച്ചിട്ടില്ല. സേനകള്‍ക്ക് സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് തന്നെയാണ് ഐബോഡിനും സിഗ്‌നല്‍ ലഭിച്ചിരിക്കുന്നതെന്നും ദൗത്യ സംഘം പറഞ്ഞു.