പത്താം നാൾ ദൗത്യം പൂർത്തിയായേക്കും; പുതിയ പദ്ധതികളുമായി കരസേനയും നാവിക സേനയും രം​ഗത്ത് | arjun-rescue-On the tenth day the mission may be completed; Army and Navy are working on new projects Malayalam news - Malayalam Tv9

Arjun rescue: പത്താം നാൾ ദൗത്യം പൂർത്തിയായേക്കും; പുതിയ പദ്ധതികളുമായി കരസേനയും നാവിക സേനയും രം​ഗത്ത്

Published: 

24 Jul 2024 20:56 PM

Arjun Rescue Operation Updates: നാളെ കൂടുതൽ പദ്ധതികളുമായി കരസേനയും നാവിക സേനയും രം​ഗത്തെത്തുമെന്നാണ് വിവരം. ലോറി ഗംഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

Arjun rescue: പത്താം നാൾ ദൗത്യം പൂർത്തിയായേക്കും; പുതിയ പദ്ധതികളുമായി കരസേനയും നാവിക സേനയും രം​ഗത്ത്

Arjun Rescue Operation.

Follow Us On

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. നാളെ കൂടുതൽ പദ്ധതികളുമായി കരസേനയും നാവിക സേനയും രം​ഗത്തെത്തുമെന്നാണ് വിവരം. ലോറി ഗംഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചിൽ നടത്താൻ കഴിഞ്ഞില്ല. മൂന്നു ബോട്ടുകളിലായാണ് സംഘം ലോറിക്കരികിലെത്തിയത്. 18 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കരയിൽ നിന്നും 20 മീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത് എന്നാണ് വിവരം. ദൗത്യം നാളെ പൂർണമാകുമെന്ന് എംഎൽഎ സതീഷ് കൃഷ്ണ മാധ്യമങ്ങളോട് വ്യക്തമാക്കി. അതുവരെ മാധ്യമങ്ങൾ തടസ്സപ്പെടുത്തരുതെന്നും ഒരോ മണിക്കൂറിലും വിവരം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ – ട്രക്ക് നദിക്കടിയിലെന്ന് സ്ഥിരീകരിച്ച് മന്ത്രി

കണ്ടെത്തിയത് അർജുന്റെ ലോറി തന്നെയാണ് എന്ന് ഉറപ്പിച്ചിട്ടുണ്ട്. അർജുനെ നാളെ ലഭിക്കുമെന്നും പ്രതീക്ഷ ഉയരുന്നുണ്ട്. കനത്ത മഴയും കാറ്റുമാണ് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നത്. പൻവേൽ-കന്യാകുമാരി ദേശീയ പാതയിയിൽ അങ്കോളയ്ക്ക് സമീപം ഷിരൂരിലാണ് ജൂലായ് 16-ന് രാവിലെ മണ്ണിടിച്ചിലുണ്ടായത്. തടിലോഡുമായി വന്ന അർജുൻ്റെ ലോറിയും മണ്ണിടിച്ചിലിൽ കാണാതാവുകയായിരുന്നു.

സമീപത്തെ ചായക്കടയും മണ്ണിടിച്ചിലിൽ തകർന്നിരുന്നു. ഉടമയും ഭാര്യയും കുഞ്ഞും ജോലിക്കാരുടെയും മൃതദേഹം പിന്നീട് കിട്ടിയിരുന്നു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് കാണാതായ അർജുൻ (30). ചായക്കടയുടെ ഭാഗത്തായിരുന്നു ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്.

Related Stories
ADGP M R Ajith Kumar: ഒടുവിൽ വിജിലൻസ് അന്വേഷണം; എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
Man Kills Wife: കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു; മരുമകളെ വിളിച്ച് പറഞ്ഞ് പോലീസിൽ കീഴടങ്ങി
EY Employee Death : ‘അതിയായ ദുഃഖം; ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തും’; അന്നയുടെ മരണത്തിൽ പ്രതികരിച്ച് കമ്പനി
EY Employee Death : ‘എൻ്റെ മോൾ ഒരിക്കലും നോ പറയില്ല, അത് അവർ മുതലെടുത്തു’; ഇവൈ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ പിതാവ്
Hema Committee Report: മൊഴികൾ ​ഗൗരവമുള്ളത്; ഇരകളുടെ വെളിപ്പെടുത്തലുകളിൽ കേസെടുക്കും; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണസംഘം നിയമനടപടികളിലേക്ക്
Kerala Train Death : കേരളത്തിൽ തീവണ്ടി തട്ടി മരിക്കുന്നവർ കൂടുന്നോ? എട്ടുമാസത്തിൽ പൊലിഞ്ഞത് 420 ജീവൻ, കാരണങ്ങൾ നിസ്സാരം
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version