5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Arjun Rescue : ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യമില്ല; അർജുനായുള്ള തിരച്ചിൽ ഇന്ന് 12ആം ദിവസം

Arjun Rescue No Human : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്ന് 12ആം ദിവസമാണ്. ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യമില്ലെന്നാണ് കണ്ടെത്തൽ. പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാദൗത്യത്തെ ബാധിക്കുന്നുണ്ട്.

Arjun Rescue : ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യമില്ല; അർജുനായുള്ള തിരച്ചിൽ ഇന്ന് 12ആം ദിവസം
അങ്കോളയിൽ രക്ഷാപ്രവർത്തനം നടക്കുന്ന പ്രദേശം | Credits
Follow Us
abdul-basithtv9-com
Abdul Basith | Published: 27 Jul 2024 08:50 AM

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായുള്ള തിരച്ചിൽ (Arjun Rescue Operation) ഇന്ന് 12ആം ദിവസം. പ്രദേശത്ത് നിരന്തരമായി തുടരുന്ന മഴയും ഗംഗാവലിപ്പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാദൗത്യത്തെ സാരമായി ബാധിക്കുന്നുണ്ട്. പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധിക്കാനുള്ള ശ്രമങ്ങൾ ഇന്നലെയും ഫലം കണ്ടിരുന്നില്ല.

ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യമില്ലെന്നാണ് കണ്ടെത്തൽ. ഇന്നലെ നടത്തിയ തെർമൽ സ്കാനിംഗിലും ലോറിക്കുള്ളിൽ മനുഷ്യ സാന്നിധ്യമുള്ളതായി കണ്ടെത്തിയില്ല. മരത്തടികൾ വേർപെട്ടതോടെ ലോറി ഒഴുക്കിൽ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നതായി സംശയമുണ്ട്. അതുകൊണ്ട് തന്നെ തിരച്ചിൽ ദുഷ്കരമാവുകയാണ്. മണ്ണിടിച്ചിലിൽ അപകടത്തിൽ പെട്ടവരിൽ ഇനി അർജുൻ ഒഴികെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്.

ഇന്നലെ മുതൽ അടുത്ത മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ നിന്ന് എത്തിച്ച ഐബോഡ് ഇന്നലെ ട്രക്കിന്റെ സ്ഥാനം കൂടുതൽ കൃത്യമായി കണ്ടെത്തിയിരുന്നു. റോഡിൽ നിന്ന് 60 മീറ്റർ അകലെയായി എട്ട് മുതൽ 10 മീറ്റർ ആഴത്തിലാണ് ട്രക്ക് ഉള്ളതെന്നായിരുന്നു ഇന്നലത്തെ കണ്ടെത്തൽ.

Also Read : Arjun Rescue Operation: സൈബർ ആക്രമണം; അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു

ഇതിനിടെ അര്‍ജുന്റെ കുടുംബം സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രാഥമിക അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. കുടുംബം നല്‍കിയ പരാതിയില്‍ രണ്ട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഈ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.

തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചാരണം നടക്കുന്നുവെന്നാണ് അര്‍ജുന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്. കുടുംബം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്താണ് പ്രചാരണം നടക്കുന്നത്. ഈ രണ്ട് അക്കൗണ്ടുകള്‍ക്ക് പുറമെ ചില യൂട്യൂബ് ചാനലുകളില്‍ നിന്നും അധിക്ഷേപകരമായ വാര്‍ത്തകള്‍ പുറത്തുവന്നുവെന്ന് പരാതിയില്‍ പറയുന്നു.

പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിയില്‍ അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ ജൂലായ് 16ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. തടിലോഡുമായി വന്ന അര്‍ജുന്റെ ലോറിയും മണ്ണിടിച്ചിലില്‍ കാണാതാവുകയായിരുന്നു. സമീപത്തെ ചായക്കടയും മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. ഉടമയും ഭാര്യയും കുഞ്ഞുങ്ങളും ജോലിക്കാരുമുള്‍പ്പെടുന്നവരുെ മൃതദേഹം പിന്നീട് കിട്ടിയിരുന്നു. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയാണ് കാണാതായ അര്‍ജുന്‍.

ലോറി കിടക്കുന്നതെവിടെയെന്ന് കൃത്യമായി കണ്ടെത്തിയ ശേഷം മുങ്ങൽ വിദഗ്ധർ ക്യാബിനിലെത്തി അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനായിരുന്നു തീരുമാനം. അതിന് ശേഷമാവും ലോറി പുറത്തെടുക്കുക. ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ലോറി കരയിലെത്തിക്കും. ഇതിനായി സൈന്യം വിവിധ ഉപകരണങ്ങൾ രാത്രിയോടെ ഇവിടെ എത്തിച്ചിട്ടുണ്ട്. തിരച്ചിൽ നടക്കുന്ന ഇടത്തേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനമുണ്ടായിരുന്നില്ല. മൊബൈൽ ഫോണും അനുവദിക്കില്ല.

 

 

Latest News