5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arjun Rescue Mission: ഗംഗാവലിയിൽ നിന്ന് ലോറിയുടെ ടയർ കണ്ടെത്തിയതായി മാൽപെ; തെരച്ചിൽ പുരോഗമിക്കുന്നു

Arjun Rescue Mission Updates: ഗംഗാവലി പുഴയിൽ 15 അടി താഴ്ചയിൽ ഒരു ലോറി തലകീഴായി നിൽക്കുന്ന രീതിയിൽ കണ്ടെത്തിയതായി മാൽപെ. ഐബോഡ് ഡ്രോണിന്റെ സിഗ്നൽ ലഭിച്ചിടത്താണ് നിലവിൽ തിരച്ചിൽ നടത്തുന്നത്.

Arjun Rescue Mission: ഗംഗാവലിയിൽ നിന്ന് ലോറിയുടെ ടയർ കണ്ടെത്തിയതായി മാൽപെ; തെരച്ചിൽ പുരോഗമിക്കുന്നു
കാണാതായ ലോറി ഡ്രൈവർ അർജുൻ. (Image Credits: Social Media)
nandha-das
Nandha Das | Updated On: 21 Sep 2024 15:51 PM

ഷിരൂർ (കർണാടക): ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിൽ പുരോഗതി. മാൽപെയും സംഘവും നടത്തിയ തിരച്ചിലിൽ ഗംഗാവലി പുഴയിൽ നിന്നും ലോറിയുടെ ടയർ കണ്ടെത്തി. അർജുന്റെ ലോറിയുടെ ടയറാണോ കണ്ടെത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. മുമ്പ് നടത്തിയ തിരച്ചലിൽ തടിക്കഷ്ണം കണ്ടെത്തിയിരുന്നു.

പുഴയിൽ 15 അടി താഴ്ചയിൽ ഒരു ലോറി തലകീഴായി നിൽക്കുന്ന രീതിയിൽ കണ്ടെന്ന് മുങ്ങൽ വിദഗ്ധൻ മാൽപെ അറിയിച്ചതായാണ് വിവരം. ഷിരൂരിൽ മണ്ണിടിച്ചിൽ നടന്ന സമയത്ത് ഒലിച്ചുപോയ ചായക്കടയുടെ സമീപത്തുള്ള പ്രദേശത്ത് നിന്നുമാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് നീക്കിയതിന് ശേഷം മാൽപെ ക്യാമറയുമായി വീണ്ടും പുഴയിലേക്ക് ഇറങ്ങിയിരിക്കുകയാണ്.

വെള്ളിയാഴ്ച വൈകീട്ട് 15 മിനിറ്റോളം ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു. തുടർന്ന് നടത്തിയ തിരച്ചിലിൽ ലോറിയുടെ ലോഹ ഭാഗം കണ്ടെത്തിയിരുന്നു. ഐബോഡ് ഡ്രോണിന്റെ സിഗ്നൽ ലഭിച്ചിടത്താണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. ഡ്രഡ്ജർ കമ്പനിയുമായി മൂന്ന് ദിവസത്തെ കരാറാണിപ്പോൾ ഉള്ളതെന്ന് എം ഡി മഹേന്ദ്ര ഡോഗ്രെ പറഞ്ഞു. ദുരന്തത്തിൽപ്പെട്ട അർജുനുൾപ്പടെ രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഈശ്വർ മാൽപെയും സംഘവും സ്ഥലത്ത് ഊർജിതമായി തിരച്ചിൽ നടത്തി വരുന്നു.

ALSO READ: അർജുനെ കണ്ടെത്തുമോ? ഷിരൂരിൽ മൂന്നാം ഘട്ട തെരച്ചിൽ ഇന്ന്; അവസാന ശ്രമമെന്ന് കാർവാർ എംഎൽഎ

ഓഗസ്റ്റ് 17-നായിരുന്നു മണ്ണ് നീക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് അർജുനായുള്ള തിരച്ചിൽ താൽകാലികമായി അവസാനിപ്പിച്ചത്. പിന്നീട് ഡ്രഡ്ജർ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിന് ഒരു കോടി രൂപയോളം ചെലവ് വരുമെന്ന ആശങ്ക നിലനിന്നുരുന്നു. ഇതേ തുടർന്ന് അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയെ കണ്ടതോടെയാണ് ഡ്രഡ്ജർ സംവിധാനം ലഭ്യമായതും തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനമായതും. ഡ്രഡ്ജറിന്റെ വാടകയായ ഒരു കോടി രൂപ കർണാടക സർക്കാരാണ് വഹിക്കുന്നത്.