Arjun Rescue Mission: ഷിരൂരിൽ ഇന്ന് നിർണായക ദിവസം; അർജുനെ തേടി ഈശ്വർ മൽപെയും നാവികസേനയും

Arjun Rescue Mission Updates: കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കിൽ മാത്രമേ നാവികസേനയുടെ ഡൈവിംഗ് സംഘം പുഴയിലിറങ്ങിയുള്ള പരിശോധന നടത്തുകയുള്ളൂ. നാവിക സേനാംഗങ്ങളെ സഹായിക്കാനായി കരസേനയുടെ ചെറു ഹെലികോപ്റ്ററുകളും പ്രദേശത്ത് തെരച്ചിലിനായി എത്തും.

Arjun Rescue Mission: ഷിരൂരിൽ ഇന്ന് നിർണായക ദിവസം; അർജുനെ തേടി ഈശ്വർ മൽപെയും നാവികസേനയും

Arjun Rescue Mission.

Updated On: 

14 Aug 2024 08:48 AM

ബം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള (Arjun Rescue Mission) തെരച്ചിൽ ഇന്ന് രാവിലെ എട്ട് മുതൽ ഗംഗാവലി പുഴയിൽ വീണ്ടും ആരംഭിക്കും. മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ (Eshwar Malpe) നേതൃത്വത്തിലുള്ള സംഘം, എൻഡിആർഎഫ് , എസ്ഡിആർഎഫ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ ആരംഭിക്കുക. നാവികസേനയും തെരച്ചിലിൽ പങ്കെടുക്കുന്നതാണ്. കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കിൽ മാത്രമേ നാവികസേനയുടെ ഡൈവിംഗ് സംഘം പുഴയിലിറങ്ങിയുള്ള പരിശോധന നടത്തുകയുള്ളൂ.

നാവിക സേനാംഗങ്ങളെ സഹായിക്കാനായി കരസേനയുടെ ചെറു ഹെലികോപ്റ്ററുകളും പ്രദേശത്ത് തെരച്ചിലിനായി എത്തും. ഇന്നലെ ഈശ്വർ മൽപെ നടത്തിയ തെരച്ചിലിൽ അർജുൻ്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കർ ലോറിയുടെ മറ്റ് ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ലോറിയുടെ പിൻഭാഗത്തുള്ള ടൂൾസ് ബോക്‌സിലാണ് ജാക്കി സൂക്ഷിച്ചിരുന്നത്. പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയത്. അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസ് ലോറിയിലുണ്ടായിരുന്നതാണ് ഈ ജാക്കിയെന്നും അക്കാര്യത്തിൽ യാതൊരു സംശയം ഇല്ലെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. ഹൈഡ്രോളിക് ജാക്കിയാണ് കണ്ടെത്തിയത്. ജാക്കി കൂടാതെ അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയുടെ രണ്ട് ഭാഗങ്ങളും മൽപെ കണ്ടെത്തിയിട്ടുണ്ട്.

അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ജാക്കി കണ്ടെത്തിയത് പ്രതീക്ഷ നൽകുന്നതാണ്. ലോറി പുഴയിൽ തന്നെയുണ്ടാകാമെന്നതിന് ഒരു തെളിവ് ലഭിച്ചത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും മനാഫും അർജുന്റെ സഹോദരീ ഭർത്താവ് ജിതിനും പറഞ്ഞു. ഇന്നലെ രണ്ട് മണിക്കൂർ മാത്രമാണ് തിരച്ചിൽ നടത്തിയത്. ഗംഗാവലി പുഴയിലെ ഒഴുക്കിൻ്റെ ശക്തി കുറഞ്ഞതിനാൽ തെരച്ചിൽ എളുപ്പമാകുമെന്നാണ് ഈശ്വർ മൽപെ കഴിഞ്ഞ ദിവസം പറഞ്ഞത്.

ALSO READ: അർജുനായുള്ള തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും; ലോറി കണ്ടെത്താൻ സോണാർ പരിശോധന

അർജുൻ ഓടിച്ചിരുന്ന ലോറി കിട്ടുമെന്നാണ് പ്രതീക്ഷയുണ്ടെന്നാണ് ഈശ്വർ മൽപെ കഴിഞ്ഞ ദിവസം പറഞ്ഞത്. താൻ നടത്തുന്ന ദൗത്യത്തിൽ അതിയായ ആത്മവിശ്വാസമുണ്ടെന്നും ഇന്നലെ നടത്തിയ തിരച്ചിൽ അവസാനിപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു. വെയിലുള്ള സമയത്ത് തിരച്ചിൽ നടത്തുന്നത് ഗുണകരമാകുമെന്നും ഈശ്വർ മൽപെ വ്യക്തമാക്കിയിരുന്നു. പുഴയുടെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ട്. മുങ്ങിതാഴുമ്പോൾ അടിഭാഗം വ്യക്തമായി കാണാനാകുന്നുണ്ട്. പുഴയുടെ അടിയെല്ലാം വ്യക്തമായി കാണുന്നതിന് വെയിലുള്ള സമയമാണ് നല്ലത്. രാവിലെ തന്നെ ഇറങ്ങാനായാൽ കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അർജുൻ്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചിൽ ആരംഭിച്ചില്ലെങ്കിൽ ഷിരൂരിൽ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അർജുൻറെ സഹോദരീ ഭർത്താവ് ജിതിൻ പ്രതികരിച്ചത്. തെരച്ചിൽ ആരംഭിക്കാൻ കേരളാ സർക്കാർ കർണാടക സർക്കാരിൽ സമ്മർദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. അർജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചിട്ട് ഒരാഴ്ചയിലേറെയായി.

തിരച്ചിൽ പുനരാരംഭിക്കണമെന്ന് കർണാടക ഹൈക്കോടതി നിർദേശിച്ചിട്ടും സർക്കാർ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. നിലവിൽ കർണാടക സർക്കാർ പറയുന്ന കാര്യങ്ങൾ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സർക്കാർ സമ്മർദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ ഇതിനോട് പ്രതികരിച്ചുകൊണ്ട് നേരത്തെ പറഞ്ഞിരുന്നു. തെരച്ചിൽ തുടരുമെന്ന് കർണാടക ഉറപ്പ് നൽകിയിട്ടുണ്ട്. അർജുൻ്റെ കുടുംബത്തിൻ്റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.

ALSO READ: ലോറി തീര്‍ച്ചയായും ലഭിക്കും, ഇപ്പോള്‍ എല്ലാം വ്യക്തമായി കാണാം; ഇനി വിപുലമായ തിരച്ചിലെന്ന് ഈശ്വര്‍ മല്‍പെ

ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയിൽ ഇറങ്ങി പരിശോധന നടത്തുമെന്നായിരുന്നു തിരച്ചിൽ താൽക്കാലികമായി നിർത്തുന്ന ഘട്ടത്തിൽ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുണ്ടായിരുന്നു. രക്ഷാദൗത്യം തുടരുന്നതിൽ ‍പ്രതിസന്ധിയെന്നാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നേരത്തെ പ്രതികരിച്ചത്.

അതേസമയം, അർജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി നൽകും. ജോലി നൽകുന്നതുമായി ബന്ധപ്പെട്ട വിവരം ബാങ്ക് അധികൃതർ കുടംബത്തെ അറിയിച്ചിരുന്നു. ജൂനിയർ ക്ലർക്ക് തസ്തികയിൽ താത്കാലികമായാണ് നിയമനം നൽകുക. പിന്നീട് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് സ്ഥിരപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. അതിനിടെ, അപകടത്തിന് പിന്നാലെ അടച്ചിട്ടിരുന്ന ദേശീയപാത വാഹനങ്ങൾക്ക് വേണ്ടി തുറന്നുകൊടുത്തിരുന്നു. ജൂലൈ പതിനാറിനാണ് ഷിരൂരിൽ വൻ മണ്ണിടിച്ചിലിൽ ഉണ്ടായത്. ശേഷം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം ദേശീയപാതയിലെ ഗതാഗതം നിരോധിച്ചിരുന്നു.

ദേശീയപാത 66ന് സമീപം ചായക്കട നടത്തിവരികയായിരുന്ന കുടുംബത്തിലെ അഞ്ചുപേർ ദുരന്തത്തിൽ മരിച്ചിരുന്നു. ദുരന്തത്തിൽ 10 പേരെയാണ് കാണാതായത്. ഇതിൽ ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഐആർബി കമ്പനിയുടെ അശാസ്ത്രീയമായ നിർമാണപ്രവൃത്തിയാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. തെറ്റ് ആരു ചെയ്താലും നടപടിയെടുക്കുമെന്നാണ് കർണാടക സർക്കാർ ഇതിനോട് പ്രതികരിച്ചത്. റോഡ് നിർമിച്ചത് നാഷണൽ ഹൈവേ അതോറിറ്റിയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

 

Related Stories
Neyyattinkara Samadhi Case: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്
Trivandrum Sub Collector: ‘‘സമാധി’യിൽ സമാധാനമുണ്ടാക്കാനെത്തി, ഒടുവിൽ പെൺകുട്ടികളുടെ സമാധാനം കെടുത്തി സബ് കലക്ടർ’; ആരാണ് ആ സുന്ദരന്‍?
Teen Killed Children’s Home :തൃശൂരില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 18 കാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി
POCSO Case: പത്തനംതിട്ടയിൽ 15കാരിയെ താലിചാർത്തി, ശേഷം മൂന്നാറിലെത്തിച്ച് പീഡിപ്പിച്ചു; പെൺകുട്ടിയുടെ അമ്മയും യുവാവും അറസ്റ്റിൽ
Brewery in Palakkad: കേരളത്തിൽ തന്നെ സ്പിരിറ്റ് ഉത്പാദിപ്പിക്കും; പാലക്കാട് ബ്രൂവറി അനുവദിച്ച് മന്ത്രിസഭ
Neyyattinkara Samadhi Case: ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു; ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി
'ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്'; കരീന കപൂർ
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ