5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Arjun Rescue Mission: ‌അർജുന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കർണാടക; മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

Arjun Rescue Mission: രാവിലെ പൂളാടിക്കുന്നിൽ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ ആംബുലൻസ് സ്വീകരിക്കും. അർജുനുമായുള്ള ആംബുലൻസ് എട്ട് മണിയോടെ കണ്ണാടിക്കലിൽ എത്തും. കണ്ണാടിക്കൽ ബസാറിൽ നിന്ന് ആംബുലൻസ് വ്യൂഹത്തെ വീട്ടിലേക്ക് കാൽനടയായി നാട്ടുകാർ അനുഗമിക്കും.

Arjun Rescue Mission: ‌അർജുന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കർണാടക; മൃതദേഹം ബന്ധുക്കൾക്ക് കൈമാറി
Arjun Rescue Mission. (Image Credits: Social Media)
Follow Us
neethu-vijayan
Neethu Vijayan | Updated On: 27 Sep 2024 22:44 PM

ബം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹവുമായി ആംബുലൻസ് നാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. അർജുനുമായെത്തുന്ന ആംബുലൻസിനെ കർണാടക പോലീസ് അനുഗമിക്കും. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരുമെന്നാണ് റിപ്പോർട്ട്. അതേസമയം അർജുൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കർണാടക സർക്കാർ ആശ്വാസധനം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

വഴിമധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അർജുൻ്റെ ആ്മശാന്തിക്കായി പ്രാർത്ഥിക്കുമെന്നും സതീഷ് സെയ്ൽ വ്യക്തമാക്കി. നാളെ രാവിലെ ആറ് മണിയോടെ അർജുൻ്റെ മൃതദേഹം കോഴിക്കോട് എത്തും. രാവിലെ പൂളാടിക്കുന്നിൽ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ ആംബുലൻസ് സ്വീകരിക്കും. അർജുനുമായുള്ള ആംബുലൻസ് എട്ട് മണിയോടെ കണ്ണാടിക്കലിൽ എത്തും.

കണ്ണാടിക്കൽ ബസാറിൽ നിന്ന് ആംബുലൻസ് വ്യൂഹത്തെ വീട്ടിലേക്ക് കാൽനടയായി നാട്ടുകാർ അനുഗമിക്കും. 8.10ന് മൃതദേഹം വീട്ടിൽ എത്തിക്കും. ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. ആളുകൾ കൂടിയാൽ കൂടുതൽ സമയം പൊതുദർശനം നടത്തുമെന്നാണ് വിവരം. വീട്ടുവളപ്പിൽ തന്നെ മൃതദേഹം സംസ്‌കരിക്കും.

ALSO READ: അർജുൻ തന്നെ… ഡിഎൻഎ പരിശോധനാ ഫലം പുറത്ത്; നാളെ രാവിലെ മൃതദേഹം വീട്ടിലേക്കെത്തിക്കും

ആംബുലൻസിനെ അനുഗമിക്കുക കാർവാർ എംഎൽഎ സതീഷ് സെയിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രയ്ക്ക് ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്.

അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിളാണ് താരതമ്യത്തിനായി ശേഖരിച്ചത്. അർജുൻറെ തുടയെല്ലും നെഞ്ചിൻറെ ഭാഗത്തുള്ള വാരിയെല്ലിൻറെ ഒരു ഭാഗവുമാണ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇത് രണ്ട് ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽതന്നെ ജന്മനാടായ കണ്ണാടിക്കലിലേക്ക് വിട്ടുനൽകാനാണ് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. അർജുൻറെ സഹോദരീ ഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും മൃതദേഹത്തിനൊപ്പം നാട്ടിലെത്തും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിൻറെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

Latest News