5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Arjune Rescue : ‘മനാഫിന് വേണ്ടത് മാധ്യമശ്രദ്ധ; അർജുൻ്റെ പേരിൽ പണം പിരിക്കുന്നു’; ആരോപണവുമായി കുടുംബം

Arjun Rescue Family Alleges Manaf : കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ലോറിയുടമ മനാഫിനെതിരെ ആരോപണവുമായി അർജുൻ്റെ കുടുംബം. മനാഫിന് വേണ്ടത് മാധ്യമശ്രദ്ധയാണെന്നും അർജുൻ്റെ പേരിൽ മനാഫ് പണം പിരിക്കുകയാണെന്നും കുടുംബം ആരോപിച്ചു.

Arjune Rescue : ‘മനാഫിന് വേണ്ടത് മാധ്യമശ്രദ്ധ; അർജുൻ്റെ പേരിൽ പണം പിരിക്കുന്നു’; ആരോപണവുമായി കുടുംബം
മനാഫ്, അർജുൻ (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 02 Oct 2024 17:17 PM

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഡ്രൈവർ മനാഫിൻ്റെ ഇടപെടലുകൾ ഏറെ ചർച്ചയായിരുന്നു. രക്ഷാപ്രവർത്തനം ആരംഭിച്ച ദിവസം മുതൽ ഷിരൂരിലുണ്ടായിരുന്ന മനാഫ് അർജുനെ കൊണ്ടേ ഇവിടെനിന്ന് പോകൂ എന്ന് പലതവണ അറിയിച്ചിരുന്നു. അർജുൻ്റെ മൃതദേഹം കണ്ടെടുത്തതിന് ശേഷമാണ് മനാഫ് സ്ഥലത്തുനിന്ന് മടങ്ങിയത്. എന്നാൽ, ഇപ്പോൾ മനാഫിനെതിരെ അർജിൻ്റെ കുടുംബം രംഗത്തുവന്നിരിക്കുകയാണ്. മനാഫിന് വേണ്ടത് മാധ്യമശ്രദ്ധയാണെന്നും അർജുൻ്റെ പേരിൽ മനാഫ് പണം പിരിക്കുകയാണെന്നും കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

Also Read : ‘മോന്റെടുത്ത് തീരെ നിക്കാൻ പറ്റുന്നില്ല, പെയിന്റിംഗ് പണി തന്നെ നോക്കണം’; അവസാനമായി അർജുൻ സുഹൃത്തുക്കളോട് പറഞ്ഞത്

സഹോദരീഭർത്താവ് ജിതിനാണ് വാർത്താസമ്മേളനത്തിൽ സംസാരിച്ചത്. കുടുംബത്തിൻ്റെ വൈകാരികതയെ ചൂഷണം ചെയ്ത് മറ്റ് രീതിയിൽ ചിലർ ഇതിനെ മാർക്കറ്റ് ചെയ്തു. അർജുന് 75000 രൂപ ശമ്പളമുണ്ടെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. അത്ര ശമ്പളം ലഭിച്ചിട്ടും അവന് ജീവിക്കാൻ കഴിയുന്നില്ല എന്നതായിരുന്നു വാർത്ത. അത് തെറ്റാണ്. അവന് 75000 രൂപ ശമ്പളം ലഭിച്ചിട്ടില്ല. ആ പണമൊക്കെ ഞങ്ങൾ ചൂഷണം ചെയ്തു എന്നാണ് ആളുകൾ പറയുന്നത്. രൂക്ഷമായ സൈബർ ആക്രമണമാണ് ഞങ്ങൾക്കെതിരെ നടക്കുന്നുണ്ട്.

ആ വൈകാരികത മനാഫ് ചൂഷണം ചെയ്തു. ഇക്കാര്യം മുൻനിർത്തി പലയിടങ്ങളിൽ നിന്നും അദ്ദേഹം ഫണ്ട് പിരിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. അതിൽ നിന്നൊന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. അങ്ങനെയൊരു ഫണ്ട് ഞങ്ങൾ സ്വീകരിക്കുകയുമില്ല. അർജുൻ്റെ മകനെ തൻ്റെ നാലാമത്തെ കുട്ടിയായി വളർത്തുമെന്ന് അദ്ദേഹം പറഞ്ഞത് അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് മാനസികബുദ്ധിമുട്ടുണ്ടാക്കി. എന്ത് അസംബന്ധമായ കാര്യമാണ് അദ്ദേഹം മാധ്യമങ്ങളോട് പുലമ്പിക്കൊണ്ടിരിക്കുന്നത്.

കൂടുതൽ വിവാദങ്ങൾക്കില്ല. ഇതിൽ കുറേ നല്ല ആളുകൾ വീണുപോകുന്നു. പലരും ഞങ്ങളെ സാമ്പത്തികമായി സഹായിക്കാമെന്ന് പറയുന്നുണ്ട്. പക്ഷേ, ഞങ്ങൾക്ക് ആരുടെ മുന്നിലും പോയി പിച്ച തെണ്ടേണ്ട ആവശ്യമില്ല. അത് അദ്ദേഹം മനസിലാക്കണം. ഈ കാര്യങ്ങളൊന്നും അറിയാത്തവരെ കബളിപ്പിക്കുകയാണ്. ചിലർ ഞങ്ങൾക്ക് പണം കൊണ്ടുവന്ന് തന്നിട്ട് മാധ്യമശ്രദ്ധയ്ക്ക് ശ്രമിക്കുന്നുണ്ട്. മനാഫിൻ്റെ കൂടെവന്ന ചിലർ 2000 രൂപയാണ് തന്നത്. പിന്നെ വിഡിയോയിലൂടെ അത് ഞങ്ങൾ കണ്ടു. അത് കാണുമ്പോൾ ഞങ്ങളുടെ വിഷമം ഒന്ന് ആലോചിക്കണം.

അർജുൻ്റെ ബൈക്ക് മനാഫിൻ്റെ വീടിനടുത്ത് ഒരു വർക്ക് ഷോപ്പിൽ നന്നാക്കാൻ കൊടുത്തിരിക്കുകയായിരുന്നു. ഇപ്പോൾ ആ ബൈക്ക് മനാഫ് വീട്ടിലെടുത്തുവച്ചിരിക്കുകയാണ്. താനാണ് ഇത് ശരിയാക്കിയെടുത്തത് എന്നൊക്കെ പറഞ്ഞിട്ട്. ഞങ്ങൾ പണം കൊടുത്ത് നന്നാക്കിച്ച വണ്ടിയാണ്. ഞങ്ങളുടെ വൈകാരികതയെ ചൂഷണം ചെയ്ത് മാർക്കറ്റ് ചെയ്യുകയാണ്. ഇനിയും ആ നടപടിയുമായാണ് മുന്നോട്ടുപോകുന്നതെങ്കിൽ ശക്തമായി പ്രതികരിക്കും. അമ്മയുടെ വികാരത്തെ ഇവർ പലതരത്തിൽ ചൂഷണം ചെയ്തു. മാധ്യമങ്ങൾക്ക് മുന്നിലല്ലാതെ ഞങ്ങളെ വ്യക്തിപരമായി വിളിച്ചിട്ട് മനാഫ് ഒന്നും പറഞ്ഞിട്ടില്ല. മനാഫിന് യൂട്യൂബ് ചാനലുണ്ട്. അർജുനോട് അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കിൽ ആ ചാനലിലൂടെ ഈ വിഡിയോകൾ പങ്കുവെക്കില്ലായിരുന്നു. വിഡിയോകളുടെ വ്യൂസ് ആയിരുന്നു അവർ സംസാരിച്ചത്. മനാഫ് പോസ്റ്റ് ചെയ്യുന്ന ഓരോ വിഡിയോയും ഞങ്ങളെ ബാധിക്കുന്നുണ്ട്. നിർത്തണമെന്നാവശ്യപ്പെട്ട് പലതവണ മെസേജ് ചെയ്തു. പക്ഷേ, മനാഫ് അതൊന്നും ശ്രദ്ധിച്ചില്ല. കാർവാർ എസ്പിയും എംഎൽഎയും തങ്ങളോട് മനാഫിനെതിരെ പരാതിനൽകാൻ പറഞ്ഞിരുന്നു. പക്ഷേ, ഞങ്ങൾ പരാതിനൽകിയില്ല എന്നും കുടുംബം പ്രതികരിച്ചു..

Also Read : Arjun Rescue Mission: ‌അർജുന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കർണാടക; മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

ഷിരൂരിലെ ഗംഗാവാലിപ്പുഴയിൽ നിന്നാണ് അർജുൻ ഓടിച്ചിരുന്ന ലോറി കണ്ടെടുത്തത്. ലോറിയുടെ ക്യാബിനിലായിരുന്നു അർജുൻ്റെ മൃതദേഹം. സെപ്തംബർ 26നാണ് ഇത് കണ്ടെടുത്തത്. കഴിഞ്ഞ ജൂലൈ 16 നാണ് ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. രാവിലെ 8.45 ഓടെയായിരുന്നു മണ്ണിടിച്ചിൽ. കാണാതായതിന്റെ 72ആം ദിവസം ലോറി ലഭിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ നാവികസേന അടയാളപ്പെടുത്തിയ സിപി 2 പോയിന്റിൽ നിന്നാണ് ഭാരത് ബെൻസ് ലോറി ലഭിച്ചത്. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ സെപ്തംബർ 27ന് മൃതദേഹം അർജുൻ്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Latest News