5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arali oleander flower poison : യുവതിയുടെ മരണം : അരളിവിഷം ഹൃദ്രോഗത്തിലേക്ക് നയിച്ചെന്ന് റിപ്പോർട്ട്

Arali poison cause death: മരണം നടന്നതിനേത്തുടർന്ന് മൂന്നാഴ്ച മുൻപാണ് തിരുവനന്തപുരത്തെ ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. ഇതിന്റെ ഫലം കിട്ടിയിട്ടില്ല. അതു ലഭിച്ചാൽ മാത്രമേ അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നിരുന്നോ എന്നു സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ വ്യക്തമാക്കുന്നു.

Arali oleander flower poison : യുവതിയുടെ മരണം : അരളിവിഷം ഹൃദ്രോഗത്തിലേക്ക് നയിച്ചെന്ന് റിപ്പോർട്ട്
aswathy-balachandran
Aswathy Balachandran | Published: 18 May 2024 08:41 AM

ഹരിപ്പാട്: വിമാനത്താവളത്തിൽ യുവതി കുഴഞ്ഞു വീണു തുടർന്ന് മരിച്ച സംഭവത്തിൽ അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതാണു ഹൃദ്രോഗത്തിലേക്കു നയിച്ചതെന്ന് പ്രാഥമിക റിപ്പോർട്ട് നൽകി പൊലീസ്. ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് (24) കുഴഞ്ഞു വീണു മരിച്ചത്. നഴ്സായ സൂര്യ വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു . ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും പരിശോധിക്കാനയച്ചിരുന്നു.

മരണം നടന്നതിനേത്തുടർന്ന് മൂന്നാഴ്ച മുൻപാണ് തിരുവനന്തപുരത്തെ ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. ഇതിന്റെ ഫലം കിട്ടിയിട്ടില്ല. അതു ലഭിച്ചാൽ മാത്രമേ അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നിരുന്നോ എന്നു സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ വ്യക്തമാക്കുന്നു. അതിനു ശേഷമാകും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.

കഴിഞ്ഞ മാസം 28നാണ് സൂര്യ വിമാനത്താവളത്തിൽ കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത് . തുടർന്ന് ചികിത്സയിലിരിക്കെ സൂര്യ മരണത്തിന് കീഴടങ്ങി. പിന്നീട് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. ഇതിൻ്റെ ഭാ​ഗമായി ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തു. യാത്ര പുറപ്പെടുന്നതിനു മുൻപ് ഫോണിൽ സംസാരിച്ചു നടക്കുമ്പോൾ സൂര്യ അരളിപ്പൂവിൻ്റെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോൾ തന്നെ തുപ്പിക്കളഞ്ഞെന്നും ഡോക്ടർമാരോടു പറഞ്ഞിരുന്നു.

ALSO READ – അരളി ആളെ കൊല്ലുമോ? അരളിയിലെ വിഷാംശത്തെപ്പറ്റി കൂടുതൽ അറിയാം

സൂര്യ തന്നെയാണ് ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ആന്തരികാവയവ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. മരണത്തിൽ മറ്റു സംശയങ്ങളൊന്നുമില്ലെന്ന് കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ: കെ.അഭിലാഷ് കുമാർ പറഞ്ഞിരുന്നു. അരളിച്ചെടിയുടെ ഇലകൾക്കും പൂവിനും കായ്ക്കുമെല്ലാം വിഷാംശമുണ്ടെന്നും മരണകാരണമാകാമെന്നും വിദഗ്ധർ പറഞ്ഞിരുന്നു. ഇതിനേത്തുടർന്ന് പല ദേവസ്വം ബോർഡുകളും അരളിപ്പൂ നിവേദ്യത്തിൽ ഇടുന്നതു നിരോധിച്ചിട്ടുണ്ട്.

അരളി ഇലയുടെ വിഷാംശം അറിയാന്‍ നടത്തിയ പഠനങ്ങളില്‍ എലികളിലെ നാഡീ വ്യവസ്ഥ തകര്‍ക്കുന്ന തരത്തില്‍ വിഷാംശം ഇതിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മനുഷ്യ ശരീരത്തിലും ഇത് വിഷമായി പ്രവര്‍ത്തിക്കും.ഈ ചെടിയുടെ വിവിധ ഭാഗങ്ങളില്‍ പലതരത്തിലുള്ള വിഷാംശങ്ങള്‍ കണ്ടെത്താനാകും. ഇതില്‍ പ്രധാനം കാര്‍ഡിയാക് ഗ്ലൈക്കോസൈഡ്‌സ് ആണ്. ഇലകളേക്കാള്‍ അപകടകാരികള്‍ വിത്തും വേരുമാണ്. ഇതിന്റെ ഒരു ഇല കുട്ടികള്‍ കഴിച്ചാല്‍ അപകടകരമായി വിഷാംശം ശരീരത്തിലെത്താം.പ്രായമായ സ്ത്രീകളില്‍ ചെറിയ രീതിയിലുള്ള വിഷാംശമേ പ്രവര്‍ത്തിക്കൂ എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വിഷാംശം കൂടുതല്‍ അനുഭവപ്പെടുന്നത് പ്രത്യേക സാഹചര്യങ്ങളിലാണ്. ചെടിയുടെ പ്രായം, കഴിച്ച ഇലയുടെ മൂപ്പ്, കഴിച്ച വ്യക്തിയുടെ ശരീരഘടന എല്ലാം വിഷാംശം എങ്ങനെ ബാധിക്കും എന്നതിനെ ആശ്രയിക്കുന്നു.