POCSO Case: സ്നേഹ മെർലിനെതിരെ വീണ്ടും പോക്സോ കേസ്; പെൺകുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചതായി പരാതി
POCSO Case: കഴിഞ്ഞ മാസമാണ് തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് 23കാരിയായ സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ വച്ച് അധ്യാപിക കുട്ടിയുടെ ബാഗ് പരിശോധിച്ചതിലൂടെയാണ് വിവരം പുറംലോകം അറിയുന്നത്. കുട്ടിയോട് വാല്‍സല്യമാണെന്ന് പറഞ്ഞ് സ്നേഹ സ്വര്‍ണ ബ്രേസ്ലറ്റും സമ്മാനമായി വാങ്ങി നല്‍കിയിരുന്നു.

കണ്ണൂർ: പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന സ്നേഹ മെർലിനെതിരെ വീണ്ടും പരാതി. അതിജീവിതയായ പെൺകുട്ടിയുടെ സഹോദരനെയും ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന് കണ്ടെത്തി. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് സ്നേഹയ്ക്കെതിരെ വീണ്ടും കേസെടുത്തത്. നിർബന്ധിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി.
കഴിഞ്ഞ മാസമാണ് തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് 23കാരിയായ സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ വച്ച് അധ്യാപിക കുട്ടിയുടെ ബാഗ് പരിശോധിച്ചതിലൂടെയാണ് വിവരം പുറംലോകം അറിയുന്നത്.
ബാഗിൽ നിന്ന് ലഭിച്ച മൈബൈൽ ഫോണിൽ നിന്ന് സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കണ്ടതിനെ തുടർന്ന് അധ്യാപിക ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം തുറന്ന് പറഞ്ഞത്. കുട്ടിയോട് വാല്‍സല്യമാണെന്ന് പറഞ്ഞ് സ്നേഹ സ്വര്‍ണ ബ്രേസ്ലറ്റും സമ്മാനമായി വാങ്ങി നല്‍കിയിരുന്നു.
അതേസമയം തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി മൂന്നിനായിരുന്നു ആക്രമണം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള മധ്യസ്ഥതയ്ക്കിടെ കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചെന്നാണ് കേസ്. സ്നേഹയുടെ കൂടെയുണ്ടായിരുന്ന പുളിമ്പറമ്പ് സ്വദേശി എം. രഞ്ജിത്താണ് ഹെല്‍മെറ്റ് കൊണ്ട് അടിച്ചത്. കേസിലെ മറ്റൊരു പ്രതിയായിരുന്നു സ്നേഹ.