Anna Sebastian Death: അന്നയുടെ മരണം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Anna Sebastian Death; സംഭവത്തിൽ നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കമ്മിഷൻ നിർദേശം നൽകി. മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുൾപ്പെടെ തൊഴിലിടത്ത് യുവ പ്രൊഫഷണലുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് അന്നയുടെ മരണം ​ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും കമ്മീഷൻ പറയുന്നു.

Anna Sebastian Death: അന്നയുടെ മരണം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

അന്ന സെബാസ്റ്റ്യൻ. (Image Courtesy : Social Media)

Published: 

22 Sep 2024 06:21 AM

ന്യൂഡൽഹി: പുണെയിൽ ഏണസ്റ്റ് ആൻഡ് യങ് (ഇവൈ) കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ (EY Employee Death) ജോലിചെയ്തിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കമ്മിഷൻ നിർദേശം നൽകി. കൂടാതെ എന്തു നടപടി എടുത്തതെന്ന് അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്‌. എന്നാൽ ജോലിഭാരമാണ് അന്നയുടെ മരണത്തിന് പിന്നിലെ കാരണമെന്നതിൽ കമ്മിഷൻ അതീവ ആശങ്കയാണ് പ്രകടിപ്പിച്ചത്.

മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുൾപ്പെടെ തൊഴിലിടത്ത് യുവ പ്രൊഫഷണലുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് അന്നയുടെ മരണം ​ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നാണ് കമ്മീഷൻ പറയുന്നത്. സുരക്ഷിതവും ജീവനക്കാർക്ക് പിന്തുണയേകുന്നതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും കമ്മിഷൻ ചൂണ്ടികാട്ടി.

ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യയിൽ ജോലിയിലിരിക്കെ ജൂലൈ 20ന് താമസസ്ഥലത്ത് വച്ച് അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു അന്ന. കമ്പനിയിൽ ചേർന്ന് നാല് മാസത്തിനുള്ളിലാണ് അന്നയുടെ അപ്രതീക്ഷിത വിയോ​ഗം. അമിത ജോലി ഭാരം കാരണമാണ് മകൾ മരിച്ചത് എന്ന് പറഞ്ഞുകൊണ്ട് യുവതിയുടെ അമ്മ ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യയുടെ ചെയർമാന് അയച്ച ഹൃദയഭേദകമായ കത്താണ് സംഭവം പുറത്തെത്തിച്ചത്.

ALSO READ: ‘തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവം’; യുവതിയുടെ മരണത്തിന് പിന്നാലെ ജീവനക്കാരിയുടെ ഇമെയിൽ പുറത്ത്

അതേസമയം തൊഴിൽ സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ച സംഭവത്തിൽ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ പുറത്തുവന്നിരുന്നു. കമ്പനിയിലെ ജീവനക്കാരി നസീറ കാസി കമ്പനി ചെയർമാന് അയച്ച ഇമെയിലാണ് പുറത്തുവന്നത്. തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവമാണെന്നാണ് ജീവനക്കാരിയുടെ ഇമെയിലിൽ പറയുന്നത്. ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി പറഞ്ഞാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടിരുന്നു.

ചാർട്ടേഡ് അക്കൗണ്ടൻ്റ് അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെയർമാൻ രാജീവ് മെമാനി ജീവനക്കാർക്ക് അയച്ച സന്ദേശത്തിന് മറുപടിയായിട്ടായിരുന്നു ജീവനക്കാരിയുടെ ഇമെയിൽ സന്ദേശം. അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതിനിടെ അന്നയുടെ മരണത്തിൽ പ്രതികരണവുമായി കമ്പനി രം​ഗത്തെത്തിയിരുന്നു. അന്ന സെബാസ്റ്റ്യന്റെ മരണം ദുംഖകരവും തീരാനഷ്ടവുമാണെന്നാണ് കമ്പനി അറിയിച്ചത്. എല്ലാം ജീവനക്കാർക്കും ആ​രോ​ഗ്യതകമായ തൊഴിലിടം ഒരുക്കുമെന്നും അതിനുവേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും കമ്പനി അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. അന്നയുടെ മരണത്തിൽ കമ്പനിയെ കുറ്റപ്പെടുത്തി അമ്മ കത്ത് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവൈ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

Related Stories
Special Train Services: അവധിക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
Building Construction: വീടുകളുടെ ഉയരം ഇനി പ്രശ്നമേയല്ല; കെട്ടിടനിർമാണച്ചട്ടത്തിൽ ഭേദഗതി, വ്യവസ്ഥകൾ ഉദാരമാക്കുന്നു
Online Trading Scam: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിയത് 39.8 ലക്ഷം രൂപ: തൃശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
Kanjirappally Twin Murder Case : ആദ്യം കുമളിക്കേസ്, ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകവും; രണ്ട് ദിവസത്തിനിടെ കേരളം കാത്തിരുന്ന രണ്ട് കേസുകളില്‍ ശിക്ഷാവിധി
Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Wayanad By Election : പ്രിയങ്കാ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാവുമോ? തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ