5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ankola Landslide: ആ ലോറിയിൽ അർജുൻ ഉണ്ടോ? തിരച്ചിൽ തുടരുന്നു, വാഹനം ഒലിച്ചു പോയെന്ന് പോലീസ്

Ankola Landslide Arjun Missing: അർജ്ജുൻ മണ്ണിടിച്ചിലിൽ അകപ്പെട്ടിരിക്കാമെന്ന കുടുംബത്തിന്റെ സംശയം അങ്കോള പൊലീസ് നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ട്രക്കിന്റെ സ്ഥാനം ജിപിഎസിൽ വ്യക്തമാണെന്നും മണ്ണിടിച്ചിൽ നടന്ന സ്ഥലം തന്നെയാണെന്നും വാഹന ഉടമ മനാഫ് പറയുന്നു.

Ankola Landslide: ആ ലോറിയിൽ അർജുൻ ഉണ്ടോ? തിരച്ചിൽ തുടരുന്നു, വാഹനം ഒലിച്ചു പോയെന്ന് പോലീസ്
അങ്കോളയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം | TV9 Kannada
arun-nair
Arun Nair | Published: 19 Jul 2024 14:40 PM

കോഴിക്കോട്: അങ്കോള ഉരുൾപ്പെട്ടലിൽ അകപ്പെട്ട മലയാളി ലോറി ഡ്രൈവർ അർജ്ജുനായി തിരച്ചിൽ തുടരുന്നു.  കർണാടകയിൽ നിന്ന് കേരളത്തിലേക്ക് തടി ലോഡുമായി വന്ന വാഹനമാണ് കാണാതായത്.  . ജൂലൈ 16 ചൊവ്വാഴ്ച ദേശീയപാതയിലായിരുന്നു സംഭവം. ഘട്ടം ഘട്ടമായാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.  കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് കാണാതായ അർജ്ജുൻ. കേരളത്തിൽ നിന്ന് കാണാതായ ഡ്രൈവറെക്കുറിച്ച് വിവരം ലഭിച്ചതായി അങ്കോളയിലെ കൺട്രോൾ റൂം അധികൃതരും സ്ഥിരീകരിച്ചു.

കനത്ത മഴയും മണ്ണിടിച്ചിലിനുള്ള സാധ്യതയും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റുമായ ഗംഗു ബായ് രമേഷ് മനകർ പറഞ്ഞു. നിലവിൽ പാതയിലേക്കുള്ള ഭാഗത്ത് ദൃശ്യമായ അവശിഷ്ടങ്ങളൊന്നുമില്ല. നദിയിലേക്കുള്ള മറുവശം വൃത്തിയാക്കുക എന്നതാണ് അടുത്ത ഘട്ടം.

അർജ്ജുൻ മണ്ണിടിച്ചിലിൽ അകപ്പെട്ടിരിക്കാമെന്ന കുടുംബത്തിന്റെ സംശയം അങ്കോള പൊലീസ് നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ട്രക്കിന്റെ സ്ഥാനം ജിപിഎസിൽ വ്യക്തമാണെന്നും മണ്ണിടിച്ചിൽ നടന്ന സ്ഥലം തന്നെയാണെന്നും വാഹന ഉടമ മനാഫ് പറയുന്നു.  ചൊവ്വാഴ്ചയാണ് വാഹനത്തിൻ്റെ ലൊക്കേഷൻ മാറ്റമില്ലാതെ തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അർജുൻ എവിടെയാണെന്ന് മനാഫിന് ആദ്യം സംശയം തോന്നിയത്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ മണ്ണിടിച്ചിൽ സംബന്ധിച്ച് സന്ദേശങ്ങൾ കണ്ട് അർജുനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ”

ഡ്രൈവർ ക്യാബിനിലേക്ക് മണ്ണ് കയറിയില്ലെങ്കിൽ മറ്റ് അപകടങ്ങളുണ്ടാവില്ലെന്നും മനാഫ് പ്രത്യാശ പ്രകടിപ്പിച്ചു. ക്യാബിൻ എയർകണ്ടീഷൻ ചെയ്തിരിക്കുന്നതിൽ മണ്ണ് അകത്തേക്ക് കയറാൻ സാധ്യതയില്ല.  വ്യാഴാഴ്ച മുതൽ അർജുന്റെ ഫോൺ രണ്ട് തവണ ഓണ്‍ ആയിരുന്നു” ഭാര്യ വിളിച്ചപ്പോൾ ഫോൺ ബെല്ലടിച്ചു, പക്ഷേ താമസിയാതെ അത് വീണ്ടും സ്വിച്ച് ഓഫ് ആവുകയും ചെയ്തു.

അവശിഷ്ടങ്ങൾക്കിടയിൽ പത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം, ഇതിൽ ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായ മൂന്ന് പേർക്കും മലയാളി ഡ്രൈവർക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ആറ് മൃതദേഹങ്ങൾ നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച അഞ്ചുപേർ ഒരു കുടുംബത്തിലെ അംഗങ്ങളും ഒരാൾ തമിഴ്നാട് സ്വദേശിയായ ഗ്യാസ് ടാങ്കര് ഡ്രൈവറുടേതുമാണ്.  അതേസമയം അർജ്ജുൻ്റെ വാഹനം സമീപത്തെ നദിയിലേക്ക് ലോറി മറിഞ്ഞോ എന്ന് രക്ഷാപ്രവർത്തകർ പരിശോധിക്കുന്നുണ്ട്. ഇതിനായി നേവിയുടെ മുങ്ങൽ വിദഗ്ധരും സ്ഥലത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്.