Ankola Landslide: അർജുനായുള്ള തിരച്ചിൽ പുനഃരാരംഭിച്ചു; റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്താൻ ശ്രമം

Ankola Landslide Search Operation: പുലർച്ചെ അഞ്ചരയ്ക്ക് തെരച്ചിൽ നടപടികൾ ആരംഭിച്ചു. റഡാർ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുക. ബംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് എത്തിച്ചാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.

Ankola Landslide: അർജുനായുള്ള തിരച്ചിൽ പുനഃരാരംഭിച്ചു; റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്താൻ ശ്രമം

Ankola Landslide

Updated On: 

20 Jul 2024 06:34 AM

ബം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ (Ankola Landslide) തുടർന്ന് ലോറിയുൾപ്പെടെ മണ്ണിനടിയിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുന് (Search Operation For Arjun) വേണ്ടിയുള്ള തെരച്ചിൽ പുനഃരാരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്ക് തിരച്ചിൽ നിർത്തി വയ്ക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചിരുന്നു. രാത്രിയോടെ രക്ഷാപ്രവ‍ർത്തനം നടത്താൻ വലിയ ലൈറ്റുകൾ അടക്കം പ്രദേശത്ത് സജ്ജമാക്കിയിരുന്നു. എന്നാൽ അതിശക്തമായ മഴ പെയ്യുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ തെരച്ചിൽ നിർത്തി വെയ്ക്കുകയാണെന്നും കളക്ടർ അറിയിക്കുകയായിരുന്നു.

ഇന്ന് അതിരാവിലെ മുതൽ തെരച്ചിൽ തുടരുമെന്നാണ് കളക്ടർ അറിയിച്ചിരുന്നത്. പുലർച്ചെ അഞ്ചരയ്ക്ക് തെരച്ചിൽ നടപടികൾ ആരംഭിച്ചു. റഡാർ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുക. ബംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് എത്തിച്ചാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് അപകടം നടന്ന സ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്.

ALSO READ: ആ ലോറിയിൽ അർജുൻ ഉണ്ടോ? തിരച്ചിൽ തുടരുന്നു, വാഹനം ഒലിച്ചു പോയെന്ന് പോലീസ്

ലോറിയുള്ള സ്ഥലം ഈ റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, അഗ്നിശമനസേന സംഘങ്ങൾ ചേർന്നാണ് രക്ഷാദൗത്യം തുടരുക. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് തടി ലോഡുമായി വന്ന വാഹനമാണ് ചൊവ്വാഴ്ച്ച കാണാതായത്. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് കാണാതായ അർജ്ജുൻ.

മണ്ണിച്ചിൽ ഉണ്ടായ പ്രദേശത്ത് പത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഇതിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. കാണാതായ മൂന്ന് പേർക്കും മലയാളി ഡ്രൈവർക്കും വേണ്ടിയുള്ള തിരച്ചിലാണ് ഇപ്പോൾ തുടരുന്നത്. ഇതിൽ ആറ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച അഞ്ചുപേർ ഒരു കുടുംബത്തിലെ അംഗങ്ങളും ഒരാൾ തമിഴ്നാട് സ്വദേശിയായ ഗ്യാസ് ടാങ്കർ ഡ്രൈവറുമാണ്. അതേസമയം അർജ്ജുൻ്റെ വാഹനം സമീപത്തെ നദിയിലേക്ക് മറിഞ്ഞോ എന്നതടക്കം രക്ഷാപ്രവർത്തകർ പരിശോധിച്ച് വരികയാണ്. ഇതിനായി നേവിയുടെ മുങ്ങൽ വിദഗ്ധരും സ്ഥലത്തേക്ക് എത്തിച്ചേർന്നിരുന്നു.

Related Stories
Kerala Ration Shop Strike: റേഷൻ കട വ്യാപാരികൾ സമരത്തിലേക്ക്; ഈ മാസം 27 മുതൽ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം
Chicken : കോട്ടയത്ത് ലോറി മറിഞ്ഞ് കോഴികള്‍ ചത്തു; കോളടിച്ചത് നാട്ടുകാര്‍ക്ക് ! ഒട്ടും പാഴാക്കാതെ വീട്ടിലെത്തിച്ചു
Death Sentence : അസ്ഫാക്ക് ആലം മുതല്‍ ഗ്രീഷ്മ വരെ; സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത വധശിക്ഷകള്‍
KaWaCHaM Siren: ആരും ഭയപ്പെടരുത്..! പ്രകൃതി ദുരന്ത മുന്നറിയിപ്പിന് ‘കവചം’ സൈറൺ
Kerala Lottery Results: ഇന്നത്തെ ഭാഗ്യവാന്‍ നിങ്ങളാണോ? ഒന്നാം സമ്മാനം 75 ലക്ഷം ‘ഫാന്റസി’ നമ്പറിന്‌! വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Raj Murder Case: കേരളത്തില്‍ അവസാന വധശിക്ഷ നടപ്പാക്കിയത് 34 വര്‍ഷം മുമ്പ്; ശിക്ഷ കാത്ത് ജയില്‍ കഴിയുന്നവര്‍ 39 പേര്‍
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?