5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

‘സംസ്കാരമില്ലാത്ത വാക്കുകൾക്ക് മറുപടിയില്ല’; എംഎം ഹസൻറെ പരാമർശത്തിൽ പ്രതികരണവുമായി അനിൽ ആൻറണി

ഹസൻറേത് സംസ്കാരമില്ലാത്ത വാക്കുകളാണെന്നും അതിന് വെറെ മറുപടിയില്ലെന്നും അനിൽ കെ ആൻറണി പറഞ്ഞു.

‘സംസ്കാരമില്ലാത്ത വാക്കുകൾക്ക് മറുപടിയില്ല’; എംഎം ഹസൻറെ പരാമർശത്തിൽ പ്രതികരണവുമായി അനിൽ ആൻറണി
Anil Antony
neethu-vijayan
Neethu Vijayan | Published: 14 Apr 2024 17:45 PM

പത്തനംതിട്ട: അനിൽ കെ ആൻ്റണി പിതൃനിന്ദ നടത്തിയെന്ന കോൺഗ്രസ് നേതാവ് എംഎം ഹസന്റെ പരാമർശത്തിൽ മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ കെ ആൻറണി. കാലഹരണപ്പെട്ട നേതാവ് എന്ന് താൻ പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും 80 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസനാണ് കെപിസിസിയുടെ വർക്കിങ് പ്രസിഡൻറെന്നും അനിൽ കെ ആൻറണി പറഞ്ഞു. ഹസൻറേത് സംസ്കാരമില്ലാത്ത വാക്കുകളാണെന്നും അതിന് വെറെ മറുപടിയില്ലെന്നും അനിൽ കെ ആൻറണി പറഞ്ഞു.

കോഴ ആരോപണത്തിലും അനിൽ കെ ആൻറണി പ്രതികരിച്ചു. വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതെ വിടാൻ പോകുന്നില്ലെന്ന് അനിൽ ആന്റണി പറഞ്ഞു. നിയമപരമായ നടപടി കാത്തിരുന്ന് കാണാമെന്നും കർമ്മം പോലെ കാര്യങ്ങൾ വന്നോളുമെന്നും അനിൽ പറഞ്ഞു.പ്രകാശ് ജാവദേക്കറേയും നന്ദകുമാർ കബളിപ്പിച്ചുണ്ടാകും. ജാവദേക്കറുമായി ഇക്കാര്യം സംസാരിക്കാൻ സമയം കിട്ടിയിട്ടില്ലെന്നും അനിൽ കെ ആൻറണി പറഞ്ഞു.