Amoebic Encephalitis: തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം; ഏഴാം ക്ലാസ് വിദ്യാര്‍ഥി ചികിത്സയില്‍

Amoebic Encephalitis in Thrissur: ഇതിന് മുമ്പ് കോഴിക്കോടാണ് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Amoebic Encephalitis: തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം; ഏഴാം ക്ലാസ് വിദ്യാര്‍ഥി ചികിത്സയില്‍

Amoebic Meningoencephalitis Image Social Media

Published: 

11 Jul 2024 06:22 AM

കോഴിക്കോട്: തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടുര്‍ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് രോഗം കണ്ടെത്തിയത്. വെര്‍മമീബ വെര്‍മിഫോര്‍സിസി എന്ന രോഗാണുവാണ് കുട്ടിയില്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ആദ്യമായാണ് തൃശൂരില്‍ രോഗം സ്ഥിരീകരിക്കുന്നത്.

ഇതിന് മുമ്പ് കോഴിക്കോടാണ് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Also Read: PSC Bribery: പിഎസ്‌സി കോഴ വിവാദം; പിസി ചാക്കോയും പണം കൈപ്പറ്റി? ശബ്ദരേഖ പുറത്ത്‌

അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മറ്റൊരു പതിനാലുവയസുകാരന്‍ മരിച്ചിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ജൂണ്‍ 24നാണ് രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയുടെ പരിധിയിലുള്ള അച്ഛന്‍ കുളത്തില്‍ കുളിച്ചതിന് പിന്നാലെയാണ് മൃദുലിന് രോഗം കണ്ടെത്തിയത്.

കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അടച്ചിരുന്നു. കുളത്തില്‍ കുളിച്ച് ആറ് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. കണ്ണൂര്‍ തോട്ടട സ്വദേശി പതിമൂന്നുവയസുകാരിയായ ദക്ഷിണ ജൂണ്‍ 12നാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ജനുവരിയില്‍ സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയിരുന്നു. ഇവിടെ നിന്ന് പൂളില്‍ നിന്ന് കുളിച്ചതാണ് രോഗം വരാന്‍ കാരണമായത്. അഞ്ചോ ആറോ ദിവസത്തിനുള്ളിലാണ് സാധാരാണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുള്ളത്. എന്നാല്‍ ദക്ഷിണയില്‍ മൂന്നരമാസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ചികിത്സയിലിരിക്കെ അഞ്ചുവയസുകാരിയും മരണത്തിന് കീഴടങ്ങിയിരുന്നു. മലപ്പുറം മൂന്നിയൂര്‍ സ്വദേശി ഫദ്വയായിരുന്നു മരിച്ചത്. വീടിനടുത്തുള്ള കടലുണ്ടി പുഴയില്‍ കുളിച്ചതാണ് ഈ കുട്ടിയില്‍ രോഗം വരുന്നതിന് കാരണമായത്.

Also Read: Bandi chor: ബണ്ടി ചോർ ആലപ്പുഴയിലോ? ജാ​ഗ്രത പുലർത്തണമെന്ന് പോലീസ്

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇവ ജീവിക്കുന്നത്. മൂക്കിലെ നേര്‍ത്ത പാളിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിലേക്ക് കടക്കുന്നത്. പിന്നീട് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയും ചെയ്യുന്നു.

അമീബ തലച്ചോറിലേക്ക് പ്രവേശിക്കുമ്പോള്‍ മസ്തിഷ്‌കത്തിലെ കോശങ്ങളെ വലയം ചെയ്യുകയും പിന്നാലെ അവയെ വിഴുങ്ങുകയുമാണ് ചെയ്യുന്നത്. തുടര്‍ന്ന് നീര്‍ക്കെട്ട് വരികയും രോഗം ഗുരുതരമാകുമ്പോഴാണ് മസ്തിഷ്‌ക മരണം സംഭവിക്കുന്നത്.

Related Stories
Thiruvilwamala Car Accident: ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചു! തിരുവില്വാമലയില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു
Kozhikode Drain Accident: കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി
Venjaramoodu Mass Murder Case: അഫാന് ആരെയും ആക്രമിക്കാന്‍ കഴിയില്ല; മകനെ സംരക്ഷിച്ച് ഷെമീന
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് വേനൽ മഴക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശം
ASHA Workers Protest: പ്രതിഷേധം തുടര്‍ന്ന് ആശാ വര്‍ക്കര്‍മാര്‍; ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
Money Fraud Case: വ്യാജനാണ് പെട്ടു പോകല്ലെ… നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നാൽ പണം നഷ്ടമാകും
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ