EP Jayarajan: ലക്ഷ്യം സിപിഎമ്മിന്റെ പതനം! അമേരിക്കൻ പോസ്റ്റ് മോഡേണിസ്റ്റുകളെ പാർട്ടിയെ ഇല്ലാതാക്കാൻ ഇറക്കിയിട്ടുണ്ടെന്ന് ഇ പി ജയരാജൻ

American trained postmodernist Statement By EP Jayarajan: പണം ഉപയോ​ഗിച്ച് ആസൂത്രിതമായി ഇടതുപക്ഷത്തിനെതിരെ മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും ഈ നീക്കങ്ങളെ പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർ ഉണർന്ന് പ്രവർത്തിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു.

EP Jayarajan: ലക്ഷ്യം സിപിഎമ്മിന്റെ പതനം! അമേരിക്കൻ പോസ്റ്റ് മോഡേണിസ്റ്റുകളെ പാർട്ടിയെ ഇല്ലാതാക്കാൻ ഇറക്കിയിട്ടുണ്ടെന്ന് ഇ പി ജയരാജൻ

EP Jayarajan (Image Credits: EP Jayarajan Facebook Page)

Published: 

01 Dec 2024 10:47 AM

‌കണ്ണൂർ: സിപിഎമ്മിനെ തകർക്കാൻ സംസ്ഥാനത്ത് പോസ്റ്റ് മോഡേണിസ്റ്റുകളെ ഇറക്കിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. അമേരിക്കയിൽ പരിശീലനം നേടിയ പോസ്റ്റ് മോഡേണിസ്റ്റുകളെയാണ് സിപിഎമ്മിനെ തക‍ർക്കാനായി ഇറക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ യൂണിവേഴ്സിറ്റികളിൽ നിന്ന് പ്രത്യേക പരിശീലനം നൽകി പോസ്റ്റ് മോഡേൺ എന്ന പേരിൽ ഇടതുപക്ഷത്തെ തകർക്കാനായി രാജ്യത്തേക്ക് ആളെ അയക്കുന്നുവെന്നാണ് ഇപി ജയരാജന്റെ പരാമർശം. കണ്ണപുരത്ത് സിപിഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഇ പി ജയരാജൻ.

രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും പോസ്റ്റ് മോഡേണിസ്റ്റുകളുടെ പ്രവർത്തനം വ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇതിന്റെ ഭാ​ഗമായി ഇടതുപക്ഷത്തിനെതിരെ വലതുപക്ഷം തെറ്റായ പ്രചാരണമാണ് നടത്തുന്നത്. ആസൂത്രിതമായ ആരോപണങ്ങളും ആക്രമണവും നേതൃത്വത്തിനെതിരെ അഴിച്ച് വിട്ട് സിപിഎമ്മിനെ തകർക്കാനുള്ള ശ്രമം നടക്കുന്നതായും ഇ പി ജയരാജൻ ആരോപിച്ചു. സിപിഎമ്മിനെതിരായ ആസൂത്രിത നീക്കങ്ങൾ തിരിച്ചറിയാൻ സഖാക്കൾക്ക് സാധിക്കാതെ പോകുന്നുവെന്നും, ലോകത്തിന്റെ പല ഭാ​ഗങ്ങളിലുമുള്ള പല കമ്മ്യൂണിസ്റ്റ് പാർട്ടികളെയും ഇതേ രീതിയിലുള്ള ആക്രമണത്തിലൂടെയാണ് തകർത്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പണം ഉപയോ​ഗിച്ച് ആസൂത്രിതമായി ഇടതുപക്ഷത്തിനെതിരെ മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും ഈ നീക്കങ്ങളെ പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർ ഉണർന്ന് പ്രവർത്തിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു. പാർട്ടിയെയും പാർട്ടി നയങ്ങളെയും ഉള്ളിൽ നിന്ന് വിമർശിക്കാം. പക്ഷേ മാധ്യമങ്ങൾ തെറ്റുകൾ ചൂണ്ടിക്കാണിക്കൽ എന്ന നിലയിൽ വ്യാജ വാർത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. പാർട്ടി പ്രവർത്തകർ തമ്മിൽ മാനസിക ഐക്യവും പൊരുത്തവും ഉണ്ടായാൽ മാത്രമേ സിപിഎം നേരിടുന്ന പ്രതിസന്ധികളെ മറികടക്കനാവൂ എന്നും ഇ പി ജയരാജൻ ചൂണ്ടിക്കാണിച്ചു.

അതേസമയം, ഉൾപാർട്ടി പോരിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ സിപിഎം ഏരിയ- ലോക്കൽ സമ്മേളനങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്. വിഭാഗീയതയെ തുടർന്ന് കരുനാ​ഗപ്പള്ളിയിൽ ഏരിയ കമ്മിറ്റി കഴിഞ്ഞ ദിവസം സിപിഎംപിരിച്ചുവിട്ടിരുന്നു. ഇവിടെ കൂടുതൽ നടപടികളിലേക്ക് സംസ്ഥാന നേതൃത്വം കടക്കുമെന്ന റിപ്പോർട്ടുകളുണ്ട്. കരുനാ​ഗപ്പള്ളിയിൽ ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും ഇവിടെ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ലെന്ന വിമർശനവും പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്.

സൂസൻ കോടിക്കൊപ്പമുളള വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തനെ അനുകൂലിക്കുന്ന വിഭാ​ഗവും തമ്മിലുള്ള ചേരിപ്പോര് കരുനാ​ഗപ്പള്ളിയിലെ സിപിഎമ്മിനെ തകർക്കുന്നുവെന്നാണ് ആക്ഷേപം. സമ്മേളന കാലത്ത് പാർട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയ സൂസൻ കോടി, പി.ആർ.വസന്തൻ തുടങ്ങി‌യ സംസ്ഥാന- ജില്ലാ ഭാരവാഹികളെ തരംതാഴ്ത്തുമെന്ന റിപ്പോർട്ടുകളുണ്ട്. സേവ് സിപിഎം പ്ലക്കാർഡുകളുമായി കരുനാ​ഗപ്പള്ളി ടൗണിൽ പ്രതിഷേധം നടത്തിയ വിമതർക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും.

Related Stories
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ