5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Alleppey Dhanbad Express: ആറുമണിക്ക് പുറപ്പെടേണ്ട ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് നാളെ വൈകി ഓടും

Train Late: മുന്നറിയിപ്പില്ലാതെ ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് വൈകുന്നത് നേരത്തെയും യാത്രക്കാരെ വലച്ചിട്ടുണ്ട്.

Alleppey Dhanbad Express: ആറുമണിക്ക് പുറപ്പെടേണ്ട ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് നാളെ വൈകി ഓടും
ട്രെയിൻ
shiji-mk
Shiji M K | Updated On: 22 Aug 2024 22:21 PM

ആലപ്പുഴ: ആലപ്പുഴയില്‍ നിന്ന് ധന്‍ബാദ് വരെ പോകുന്ന ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് നാളെ വൈകിയോടും. രണ്ട് മണിക്കൂര്‍ 45 മിനിറ്റാണ് ട്രെയിന്‍ വൈകുന്നത്. രാവിലെ ആറുമണിക്ക് പുറപ്പെടേണ്ട ട്രെയിന്‍ 8.45നാകും പുറപ്പെടുന്നതെന്ന് റെയില്‍വേ അറിയിച്ചു. രാത്രി ഏറെ വൈകി ട്രെയിന്‍ എത്തുന്നതുകൊണ്ടാണ് രാവിലെ പുറപ്പെടാന്‍ വൈകുന്നത്. മുന്നറിയിപ്പില്ലാതെ ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് വൈകുന്നത് നേരത്തെയും യാത്രക്കാരെ വലച്ചിട്ടുണ്ട്.

അതേസമയം, ഓണത്തിന് നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി റെയില്‍വേ എത്തിയിരിക്കുകയാണ്. ഓണക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുദിശകളിലേക്കുമായി 13 സര്‍വീസുകളാണ് ഇത്തവണത്തെ ഓണത്തിന് പ്രഖ്യാപിച്ചത്. ബെംഗളൂരു എസ് എം വി ടി കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിരുന്നു.

Also Read: Onam 2024: ഓണം പൊളിക്കാനാകില്ല, മദ്യം ലഭിക്കാന്‍ സാധ്യതയില്ല; കേരളത്തിൽ ഒരാഴ്ച മദ്യ നിരോധനം?

16 എ സി ത്രീ ടിയര്‍ ഇക്കോണമി കോച്ചുകളും രണ്ട് ലെഗേജ്-ജനറേറ്റര്‍-ബ്രേക്ക് വാനുകളുമടങ്ങുന്നതാണ് തീവണ്ടികള്‍. എന്നാല്‍ സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകളില്ല. ഓഗസ്റ്റ് 20 , 22 , 25 , 27 , 29 , സെപ്റ്റംബര്‍ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലാണ് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നടത്തുക. രാത്രി ഒന്‍പത് മണിക്കായിരിക്കും ബെംഗളൂരുവില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയില്‍ പുറപ്പെടുക. ഇത് പിറ്റേ ദിവസം ഉച്ചയ്ക്ക് 2.15ന് കൊച്ചുവേളിയില്‍ എത്തുമെന്നാണ് റെയില്‍വേ വ്യക്തമാക്കിയിരിക്കുന്നത്.

കൊച്ചുവേളിയില്‍ നിന്നുള്ള മടക്കയാത്ര ഓഗസ്റ്റ് 21, 23, 26, 28, 30, സെപ്റ്റംബര്‍ രണ്ട്, നാല്, ആറ്, ഒമ്പത്, 11, 13, 16, 18 തീയതികളിലാണ് നടത്തുക. വൈകീട്ട് അഞ്ച് മണിയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ അടുത്തദിവസം രാവിലെ 10.30ന് ബെംഗളൂരുവിലെത്തും. കേരളത്തില്‍ ഓണത്തിനെത്തുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് 11 സ്റ്റോപ്പുകളാണുള്ളത്. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍ ജങ്ഷന്‍ എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും.

Also Read: Onam Special Train: ഓണം ഓണാക്കാൻ… സ്പെഷ്യൽ ട്രെയിൻ; സ്റ്റോപുകൾ, സർവീസുകൾ, കൂടുതലറിയാം

അയല്‍ സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്ന രീതിയില്‍ ഇത്തവണത്തെ ഓണത്തിന് കെഎസ്ആര്‍ടിസിയും കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് സര്‍വീസ് നടത്തുക. നിലവിലുള്ള ബസുകള്‍ക്ക് പുറമെ ഓരോ ദിവസവും 58 അധിക ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഓണം സ്‌പെഷ്യല്‍ സര്‍വീസിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്ന സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി നോണ്‍ എസി ഡിലക്‌സ് ബസുകള്‍ എന്നിവയ്ക്ക് പുറമെയാണ് പുതിയ സര്‍വീസ് തീരുമാനിച്ചിരിക്കുന്നത്.