Punnapra Murder: അമ്മയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയത് ആസൂത്രിതം; കിരണിൻ്റെ മാതാപിതാക്കൾ അറസ്റ്റിൽ

Alappuzha Punnapra Murder Case: കിരണിൻറെ അമ്മ അശ്വതി കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് കണ്ടെത്തൽ. കേസിൽ കിരണിൻറെ പിതാവ് കുഞ്ഞുമോൻ രണ്ടാം പ്രതിയും, മാതാവ് അശ്വതി മൂന്നാം പ്രതിയുമാണ്. കൊലപാതകത്തിൻ്റെ തെളിവുകൾ നശിപ്പിക്കാൻ ഇരുവരും കൂട്ടുനിന്നെന്നാണ് കേസ്.

Punnapra Murder: അമ്മയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയത് ആസൂത്രിതം; കിരണിൻ്റെ മാതാപിതാക്കൾ അറസ്റ്റിൽ

പ്രതി കിരണ്‍, കൊല്ലപ്പെട്ട ദിനേശന്‍

neethu-vijayan
Published: 

11 Feb 2025 08:04 AM

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ (Punnapra Murder case) കൂടുതൽ അറസ്റ്റ്. പ്രതി കിരണിൻറെ മാതാപിതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നെന്ന കേസിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കിരണിൻറെ അച്ഛൻ കുഞ്ഞുമോൻറെ സഹായത്തോടെയാണ് മൃതദേഹം പാടത്തി തള്ളിയതെന്നാണ് പോലീസ് കണ്ടെത്തൽ. അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

കിരണിൻറെ അമ്മ അശ്വതി കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് കണ്ടെത്തൽ. കേസിൽ കിരണിൻറെ പിതാവ് കുഞ്ഞുമോൻ രണ്ടാം പ്രതിയും, മാതാവ് അശ്വതി മൂന്നാം പ്രതിയുമാണ്. കൊലപാതകത്തിൻ്റെ തെളിവുകൾ നശിപ്പിക്കാൻ ഇരുവരും കൂട്ടുനിന്നെന്നാണ് കേസ്. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുണ്ട്. വൈദ്യുതി കെണി ഒരുക്കിയത് വീടിന് പുറകിലാണ്. വൈദ്യുതി പ്രവഹിക്കുന്ന കമ്പി വീടിന് പുറകിലെ വെള്ളക്കെട്ടുള്ള ചതുപ്പിൽ താഴിത്തിയ നിലയിലാണ് കണ്ടെത്തിയത്.

മഴസമയത്ത് മീൻ പിടിക്കുന്നതിന് കിരൺ ഇത്തരത്തിൽ വൈദ്യുതി കെണി ഉപയോഗിക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്. ജലാശയമുള്ളതിനാൽ ആ സമയം ഇതുവഴി പോയാൽ ഷോക്കേൽക്കും. ഈ അറിവാണ് കൊലപാതകം നടത്താനും പ്രതി ഉപയോ​ഗിച്ചതെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വാടയ്ക്കൽ സ്വദേശിയായ ദിനേശനെ മരിച്ച നിലയിൽ പാടത്താണ് കണ്ടെത്തിയത്. ആദ്യം ദിനേശന്റേത് സ്വാഭാവിക മരണമാണെന്നാണ് പോലീസ് കരുതിയിരുന്നത്.

പോസ്റ്റ്‌‌‍മോർട്ടം റിപ്പോർട്ടിലാണ് ഇയാൾ ഷോക്കേറ്റാണ് മരിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. ഇയാളുടെ അയൽവാസിയാണ് കിരൺ. തൻറെ അമ്മയുടെ ആൺസുഹൃത്തായ ദിനേശനെ കിരൺ മാതാപിതാക്കളുടെ സഹായത്തോടെ ഷോക്കടിപ്പിച്ച്‌ കോലപ്പെടുത്തുകയായിരുന്നു.

സംഘർഷം; അടച്ചത് 24 വിമാനത്താവളങ്ങൾ, പട്ടിക പരിശോധിക്കാം
എന്തുകൊണ്ട് ഓട്സ് കഴിക്കണം?
ഏറ്റവുമധികം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ
വർക്ക് ഫ്രം ഹോമിൽ എങ്ങനെ സ്മാർട്ടാവാം?