5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Alappuzha Lok sabha Election Results 2024: ‘ആലപ്പുഴയിലെ കനൽ അണച്ച് കെ സി…’; അരലക്ഷത്തിന് മുകളിൽ ലീഡ്

Alappuzha Lok sabha Election Results 2024 Malayalam: ഭരണം തുടരുക എന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എ എം ആരിഫ് കളത്തിൽ ഇറങ്ങിയത്.

Alappuzha Lok sabha Election Results 2024: ‘ആലപ്പുഴയിലെ കനൽ അണച്ച് കെ സി…’; അരലക്ഷത്തിന് മുകളിൽ ലീഡ്
neethu-vijayan
Neethu Vijayan | Updated On: 04 Jun 2024 16:26 PM

ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആലപ്പുഴയിലെ നിർണ്ണായക ജനവിധി ഏകദേശം ഉറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ്. ആലപ്പുഴയിൽ ഇടതിന് വലിയ തിരിച്ചടി നൽകികൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണു​ഗോപാൽ വിജയം ഉറപ്പിച്ചിരിക്കുന്നത്.

62785 ലീഡ് നിലനിർത്തികൊണ്ടാണ് വേണു​ഗോപാൽ ആലപ്പുഴ മണ്ഡലം തിരിച്ചുപിടിച്ചിരിക്കുന്നത്. തൊട്ടുപിന്നാലെ എഎം ആരിഫാണ് രണ്ടാം സ്ഥാനത്ത്. മത്സരിച്ച സ്ഥലങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും അവിടെയെല്ലാം പ്രതീക്ഷയ്ക്കപ്പുറം വോട്ടു നേടിയ ചരിത്രം മാറ്റിക്കുറിക്കാതെ ശോഭാ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്.

കനൽ ഒരു തരി മതി എന്ന എൽഡിഎഫിൻ്റെ പ്രതീക്ഷ അണച്ചുകൊണ്ടാണ് കെസിയുടെ കടന്നുവരവ്. ‌ ഇടതിന് കൃത്യമായ വളക്കൂർ ഉള്ളപ്പോഴും വലതിനെയും തുണച്ചിട്ടുള്ള ആലപ്പുഴയുടെ മനസ് ഇത്തവണ ആർക്കൊപ്പം നിൽക്കുന്നുവെന്ന് ഉറ്റുനോക്കുകയായിരുന്നു കേരളം.

ALSO READ: തൃശ്ശൂർ സുരേഷ് ഗോപി തന്നെ എടുത്തു, വൻ ഭൂരിപക്ഷത്തിൽ വിജയം

എന്നാൽ ഇടതിനെ കൈയ്യൊഴിഞ്ഞ് വലതിനെ കൈപിടിച്ചുകയറ്റുന്ന കാഴ്ചയാണ് ആലപ്പുഴയിൽ കാണാൻ കഴിഞ്ഞത്. വിജയത്തിളക്കത്തിൽ വോട്ടുചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് കെ സി വേണു​ഗോപാൽ രം​ഗത്തെത്തിയിരുന്നു. യുഡിഎഫിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഭരണം തുടരുക എന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എ എം ആരിഫ് കളത്തിൽ ഇറങ്ങിയത്. ആലപ്പുഴയുടെ സ്വന്തം കെസി വേണുഗോപാൽ വീണ്ടും മത്സര രംഗത്തേയ്ക്ക് എത്തിയതോടെ തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടം കനത്തു. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെസി ആലപ്പുഴയിൽ മത്സരിക്കുന്നത്.

എക്സിറ്റ് പോൾ ഫലം തെറ്റാതെയുള്ള വിജയമാണ് ആലപ്പുഴ മണ്ഡലത്തിൽ കാണാൻ കഴി‍ഞ്ഞത്. ഇത്തവണത്തെ എക്സിറ്റ് പോൾ ഫലം ആലപ്പുഴയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ജയിക്കുമെന്ന് തന്നെയാണ് പ്രവചിച്ചത്.

സിറ്റിങ് എംപി എ എം ആരിഫിനെക്കാൾ 11.1 ശതമാനം കൂടുതൽ വോട്ട് വേണു​ഗോപാലിന് ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കിയിരുന്നത്. ഈ തിരഞ്ഞെടുപ്പ് ഒരു ഫോട്ടോഫിനിഷിലേക്ക് പോകുമെന്ന് അഭിപ്രായവും മണ്ഡലത്തിൽ പൊതുവേയുണ്ടായിരുന്നു.

ALSO READ: പാണക്കാട് തങ്ങളുടെ നേതൃത്വത്തെ വെല്ലുവിളിക്കാന്‍ ആരും ആയിട്ടില്ല: പി കെ കുഞ്ഞാലിക്കുട്ടി

ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും ചേർന്നതാണ് ആലപ്പുഴ മണ്ഡലം. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയമസഭാ മണ്ഡലവുമാണ് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായിട്ടുള്ളത്. സിറ്റിങ് എംപി എന്ന നിലയിലെ പ്രവർത്തന മികവിൻ്റെ പട്ടികയുമായിട്ടാണ് എൽഡിഎഫിലെ സിപിഎം സ്ഥനാർത്ഥി എഎം ആരിഫ് രംഗത്തെത്തിയത്.

2019 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 445,981 വോട്ടുകളോടെ എൽഡിഎഫിൻ്റെ എഎം ആരിഫാണ് മണ്ഡലത്തിൽ വിജയിച്ചത്. 80.35 ശതമാനമായിരുന്നു അന്നത്തെ പോളിങ്. കോൺ​ഗ്രസ് പ്രതിനിധി ഷാനിമോൾ ഉസ്മാൻ 4,35,496 വോട്ടുകളോടെ രണ്ടാം സ്ഥാനത്തും, 1,87,729 വോട്ടുകളോടെ ബിജെപിയുടെ ഡോ. കെ എസ് രാധാകൃഷ്ണൻ മൂന്നാം സ്ഥാനത്തുമെത്തി.

2019ലെ പൊതു തിരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് തകർന്നടിഞ്ഞപ്പോൾ കേരളത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചത് ആലപ്പുഴയിൽ എ എം ആരിഫ് മാത്രമാണ്. ഇത്തവണ രണ്ടു എംപിമാർ തമ്മിലാണ് ആലപ്പുഴയിൽ മത്സരം. സിറ്റിങ് എംപി എ എം ആരിഫും (എൽഡിഎഫ്) രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗം കെസി വേണുഗോപാലും (യുഡിഎഫ്) ആണ് അവർ.

2019ലെ എക്സിറ്റ് പോൾ

ആലപ്പുഴ മണ്ഡലത്തിൽ 2019ലെ എക്സിറ്റ് പോൾ ഫലം ആരിഫിൻ്റെ വിജയത്തോടെ ശരിയായി മാറി. ആലപ്പുഴയിൽ എൽഡിഎഫ് 45 ശതമാനവും യുഡിഎഫ് 42 ശതമാനവും വോട്ടാണ് എക്സിറ്റ് പോൾ പ്രവചിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് ആലപ്പുഴയിൽ നടത്തിയ അഭിപ്രായ സർവേകളിലും ഇടതുപക്ഷത്തിനായിരുന്നു മുൻതൂക്കം.