Alappuzha Accident: ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിച്ച് അപകടം; അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
KSRTC Bus and Car Accident in Alappuzha: വൈറ്റിലയില്‍ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ആലപ്പുഴയിലേക്കാണ് വന്നതായിരുന്നു കാര്‍. കാറിലുണ്ടായിരുന്നവര്‍ക്കാണ് മരണം സംഭവിച്ചത്. മുന്‍സീറ്റിലിരുന്ന രണ്ടുപേര്‍ക്കും പിന്‍സീറ്റിലിരുന്ന രണ്ടുപേര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്.
ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായി. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറില്‍ ഏഴ് പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ആലപ്പുഴയിലേക്കാണ് വന്നതായിരുന്നു കാര്‍. കാറിലുണ്ടായിരുന്നവര്‍ക്കാണ് മരണം സംഭവിച്ചത്. മുന്‍സീറ്റിലിരുന്ന രണ്ടുപേര്‍ക്കും പുറകിലെ സീറ്റിലിരുന്ന മൂന്നുപേരുമാണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത വേഗതയാണ് അപകട കാരണമെന്നാണ് വിവരം. കാര്‍ അമിത വേഗത്തിലായിരുന്നു എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പ്രതികരിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടവര്‍. ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
നല്ല മഴയായിരുന്നു, കാറും ബസും കൂട്ടിയിടിക്കുന്ന വലിയ ശബ്ദം കേട്ടാണ് ഓടി വന്നതെന്ന് അപകടത്തിന് ദൃക്‌സാക്ഷിയായ കേരള സര്‍വകലാശാല പി ജി വിദ്യാര്‍ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. അപകടം സംഭവിച്ചയുടന്‍ തന്നെ കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്നുപേര്‍ക്ക് അനക്കമില്ലായിരുന്നു, എല്ലാവരും യുവാക്കളാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
കനത്ത മഴയായതിനാല്‍ കാര്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകടം സംഭവിക്കുന്നതിന് കാരണമെന്ന് സംശയിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പരിശോധന നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.