Alappuzha Accident: ‘മുന്നിലെന്തോ ഉള്ളതുപോലെ തോന്നി, ഡിഫന്‍സായി വലത്തേക്ക് വെട്ടിച്ചു’; കാറോടിച്ച വിദ്യാര്‍ഥിയുടെ മൊഴി

Alappuzha KSRTC Bus And Car Accident: കാറിന് ഇന്‍ഷൂറന്‍സ് ഉണ്ട്. പതിനാല് വര്‍ഷത്തെ പഴക്കമുള്ള വണ്ടിയാണ്. അഞ്ചുപേര്‍ പുറകിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ചിലപ്പോള്‍ മടിയിലായിട്ടൊക്കെ ആകും ഇരുന്നിട്ടുണ്ടാവുക. അതൊക്കെ അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. വാഹനത്തില്‍ ഓവര്‍ലോഡ് ആയിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ബ്രേക്ക് പിടിക്കാനുള്ള ഗ്യാപ് പോലും കിട്ടിയില്ല.

Alappuzha Accident: മുന്നിലെന്തോ ഉള്ളതുപോലെ തോന്നി, ഡിഫന്‍സായി വലത്തേക്ക് വെട്ടിച്ചു; കാറോടിച്ച വിദ്യാര്‍ഥിയുടെ മൊഴി

അപകടത്തിൽ തകർന്ന കാറും ബസും (Image Credits: Social Media)

Updated On: 

03 Dec 2024 17:19 PM

ആലപ്പുഴ: കളര്‍ക്കോട് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ കാറോടിച്ച വിദ്യാര്‍ഥിയുടെ മൊഴി പുറത്ത്. റോഡില്‍ എന്തോ വസ്തു ഉള്ളതായി തോന്നിയെന്ന് വിദ്യാര്‍ഥി പറഞ്ഞു. ആര്‍ടിഒ ഉദ്യോഗസ്ഥനാണ് വിദ്യാര്‍ഥി ഇപ്രകാരം പറഞ്ഞതായി മാധ്യമങ്ങളോട് പ്രതികരിച്ചത്.

മനുഷ്യനോ സൈക്കിളോ ബൈക്കോ അങ്ങനെ എന്തോ ഒരു വസ്തു റോഡില്‍ ഉള്ളതായി അയാള്‍ക്ക് തോന്നി. അപ്പോഴേക്ക് ബസ് മുന്നില്‍ എത്തി കഴിഞ്ഞിരുന്നു. അതിനുള്ള ഡിഫന്‍സായി കാര്‍ വലത്തേക്ക് വെട്ടിച്ചുതിരിച്ചു. എന്നാല്‍ സംഭവസ്ഥലത്ത് നിന്ന് ആരും അത്തരത്തിലൊന്ന് കണ്ടതായി പറഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആര്‍ടിഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കാറിന് ഇന്‍ഷൂറന്‍സ് ഉണ്ട്. പതിനാല് വര്‍ഷത്തെ പഴക്കമുള്ള വണ്ടിയാണ്. അഞ്ചുപേര്‍ പുറകിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ചിലപ്പോള്‍ മടിയിലായിട്ടൊക്കെ ആകും ഇരുന്നിട്ടുണ്ടാവുക. അതൊക്കെ അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. വാഹനത്തില്‍ ഓവര്‍ലോഡ് ആയിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ബ്രേക്ക് പിടിക്കാനുള്ള ഗ്യാപ് പോലും കിട്ടിയില്ല. കാറിന്റെ വീല്‍ ലോക്കായിരുന്നു, വണ്ടി സ്‌കിഡ് ആയതുകൊണ്ടാണ് ഡ്രൈവര്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തിന് കാരണമായതെന്നാണ് എംവിഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. വാഹനമോടിച്ച വിദ്യാര്‍ഥിക്ക് ലൈസന്‍സ് ലഭിച്ചിട്ട് വെറും അഞ്ച് മാസമേ ആയിട്ടുള്ളൂ. വാഹനമോടിക്കുന്നതിനെ പരിചയക്കുറവും പ്രതികൂല കാലാവസ്ഥയും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടാകുന്നത്. ആലപ്പുഴ കളര്‍ക്കോടിലുണ്ടായ അപകടത്തില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ടുപേര്‍ ബൈക്കില്‍ കാറിന് പുറകിലായും ഉണ്ടായിരുന്നു. സിനിമയ്ക്ക് പോകുന്നതിനായാണ് സംഘം കാര്‍ വാടകയ്‌ക്കെടുക്കുന്നത്.

അതേസമയം, വിദ്യാര്‍ഥികളുമായുള്ള പരിചയത്തിന്റെ പേരില്‍ വാഹനം വിട്ടുകൊടുക്കുകയായിരുന്നുവെന്ന് കാര്‍ വാടകയ്ക്ക് നല്‍കിയ ഷമില്‍ ഖാന്‍ പ്രതികരിച്ചു. സിനിമയ്ക്ക് പോയി വരാമെന്ന് പറഞ്ഞാണ് കാര്‍ കൊണ്ടുപോയത്. വണ്ടി വാടകയ്ക്ക് കൊടുത്തതല്ല. പരിചയത്തിന്റെ പേരില്‍ സിനിമയ്ക്ക് പോകാനായി കൊടുത്തതാണ്. ആ കൂട്ടത്തില്‍ മുഹമ്മദ് ജബ്ബാറിനെയാണ് പരിചയമുള്ളത്. ജബ്ബാറിന്റെ ചേട്ടന്‍ മിഷാല്‍ തിരുവനന്തപുരത്ത് എഞ്ചിനീയറിങിന് പഠിക്കുകയാണ്. അവനെയും പരിചയമുണ്ട്. പാവം വിളിച്ചിട്ട് പറഞ്ഞു, കൊടുക്ക് ഇക്കാ സിനിമയ്ക്ക് പോകാനല്ലേ, തിരിച്ച് രാവിലെ തന്നെ എത്തിക്കുമെന്ന്. അങ്ങനെയാണ് കാര്‍ കൊടുക്കുന്നത്.

Also Read: Alappuzha Accident: ‘അവന്റെ മുഖം ഇപ്പോഴും മനസില്‍ നിന്ന് മായുന്നില്ല, മഴ കാരണം വണ്ടി കൊടുക്കാന്‍ മടിച്ചതാ’

ഏഴര കഴിഞ്ഞപ്പോഴാണ് കാര്‍ കൊണ്ടുപോയത്. മൂന്നുപിള്ളേരാണ് വന്നത്. വണ്ടാനത്ത് പായസക്കടയില്‍ വെച്ചുള്ള പരിചയമാണ് ജബ്ബാറുമായിട്ടുള്ളത്. പിന്നീട് രാത്രി പത്ത് മണിക്കാണ് അപകട വിവരം അറിഞ്ഞത്. വണ്ടി കൊണ്ടുപോകുമ്പോള്‍ പറഞ്ഞത് സിനിമ കഴിഞ്ഞ ഉടനെ തിരിച്ചുതരാമെന്നാണ്. മഴ കാരണം ആദ്യം കൊടുക്കാന്‍ മടിച്ചു. എന്നാല്‍ ചേട്ടന്‍ വിളിച്ച് പറഞ്ഞു, കുഴപ്പമില്ല, അത്യാവശ്യമല്ലേ ഒരു പടത്തിന് പോയിട്ട് വരട്ടേ വല്ലപ്പോഴുമല്ലേ ഇങ്ങനെ അവധി കിട്ടൂവെന്ന്. അങ്ങനെയാണ് വണ്ടി കൊടുത്തത്.

അവരെ ഒന്ന് സഹായിച്ചതാണ്, എന്നാല്‍ അതിങ്ങനെ ആകുമെന്ന് ആരും കരുതിയില്ല. ഇക്കാര്യം അറിഞ്ഞപ്പോള്‍ മുതല്‍ ഉറങ്ങിയിട്ടില്ല, എങ്ങനെ ഉറങ്ങാന്‍ പറ്റും. പിള്ളേര് ചോദിച്ചപ്പോള്‍ എങ്ങനെ കൊടുക്കാതിരിക്കും എന്ന് ഓര്‍ത്ത് കൊടുത്ത് പോയതാണ്. 56 ദിവസത്തെ പരിചയമാണ് ആ കുട്ടികളുമായിട്ടുള്ളത്. കുറച്ച് ദിവസങ്ങളേ ഉള്ളൂവെങ്കിലും നല്ല ബന്ധമുണ്ടായിരുന്നു, അതുകൊണ്ടാണ് കൊടുത്തത്. അവന്റെ മുഖം ഇപ്പോഴും മനസില്‍ നിന്ന് മായുന്നില്ല. അവന്റെ ചേട്ടന്‍ വിളിച്ചിരുന്നു, ഇക്കാ ഞാന്‍ പറഞ്ഞതുകൊണ്ടല്ലേ ഇക്ക വണ്ടി കൊടുത്തത്, ഇല്ലെങ്കില്‍ കൊടുക്കില്ലായിരുന്നല്ലോ, എനിക്ക് എന്ത് പറയണമെന്ന് അറിയില്ല ഇക്കാ എന്നും പറഞ്ഞ് കരഞ്ഞുവെന്നും ഷമില്‍ പറഞ്ഞു.

Related Stories
Vande Bharat Express: മറ്റൊരു എഞ്ചിൻ ഘടിപ്പിച്ച് യാത്ര തുടര്‍ന്നു; ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത് രാത്രി 2.30ന്
Vande Bharat Express: കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് വഴിയിൽ കുടുങ്ങി; വാതിൽ തുറക്കാൻ കഴിയുന്നില്ല, വലഞ്ഞ് യാത്രക്കാർ
Wayanad Landslide : സംസ്ഥാനത്തിന് ആശ്വാസം, വയനാട് ദുരന്തം അതീവ ഗുരുതരമെന്ന് കേന്ദ്രവും; പരിഗണിക്കുന്നത് 2219 കോടിയുടെ പാക്കേജ്‌
Youtuber Thoppi : രാസലഹരി കേസില്‍ ‘തൊപ്പി’യ്ക്ക് രക്ഷ; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി, സംഭവിച്ചത്‌
Youtuber Thoppi: ‘ കേസുമായി ബന്ധമില്ല, സെലിബ്രിറ്റി ആയതിനാൽ കേസിൽപെടുത്തുന്നു’; എംഡിഎംഎ പിടികൂടിയ കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും
Alappuzha Accident: ആലപ്പുഴ വാഹനാപകടത്തിൽ കാർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും; ബസ് ഡ്രൈവർ കുറ്റക്കാരനല്ലെന്ന് പോലീസ്
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സഞ്ജുവിന്റെ പ്രകടനം
നെയിൽ പോളിഷ് തൈറോയ്ഡിന് വരെ കാരണമാകും
കണ്ണ് ഇടയ്ക്കിടെ തുടിക്കുന്നുണ്ടോ? കാരണം ഇതാണ്
തേങ്ങ പൊട്ടിച്ചതിന് ശേഷം ഏത് ഭാഗം ആദ്യം ചിരകണം?