5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Alappuzha Holiday: ചക്കുളത്തുകാവ് പൊങ്കാല: ആലപ്പുഴയിൽ 13ന് പ്രാദേശിക അവധി

Alappuzha Holiday Chakkulathukavu Pongala: ചക്കുളത്തുകാവിൽ പൊങ്കാല അർപ്പിക്കാനായി കേരളത്തിൽ നിന്ന് മാത്രമല്ല തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തരാണ് എല്ലാ വർഷവും എത്തുന്നത്.

Alappuzha Holiday: ചക്കുളത്തുകാവ് പൊങ്കാല: ആലപ്പുഴയിൽ 13ന് പ്രാദേശിക അവധി
Representational Image (Image Credits: Social Media)
nandha-das
Nandha Das | Updated On: 12 Dec 2024 11:38 AM

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോട് അനുബന്ധിച്ച് ഡിസംബർ 13ന് (വെള്ളിയാഴ്ച) ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ എന്നീ നാല് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. പൊതുപരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല, മുൻ നിശ്ചയപ്രകാരം തന്നെ നടക്കും.

ചക്കുളത്തുകാവിൽ പൊങ്കാല അർപ്പിക്കാനായി കേരളത്തിൽ നിന്ന് മാത്രമല്ല തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തരാണ് എല്ലാ വർഷവും എത്തുന്നത്. അതിനാൽ, ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് പ്രത്യേക കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. ഭക്തജനങ്ങളെ വരവേൽക്കുന്നതിനും പൊങ്കാലയുടെ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങൾ ആണ് ഒരുക്കിയിട്ടുള്ളതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 13-ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷ് ഗോപിയും ചേർന്ന് പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ALSO READ: വരുന്നുണ്ടേ പെരുംമഴ, കുട എടുത്തേക്കണേ ! വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

അതേസമയം, വളരെ പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 13ന് നടക്കും. പൊങ്കാലയുടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് കാർത്തിക സ്തംഭം ഡിസംബർ എട്ടിന് ഉയർന്നു. 13-ാം തീയതി പുലർച്ചെ നാല് മണിക്ക് നിർമാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും. തുടർന്ന് രാവിലെ ഒൻപത് മണിക്ക് വിളിച്ചു ചൊല്ലി പ്രാർഥനയുണ്ടാകും. പിന്നാലെ, ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കിലെ തിരിയിൽ നിന്ന് പണ്ടാര പൊങ്കാല അടുപ്പിലേക്ക്  അഗ്നി  പകർന്നു കൊണ്ട് ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

 

Latest News