5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Alappuzha Temple Robbery : ആലപ്പുഴയിൽ ക്ഷേത്രത്തിലെ 20 പവൻ തിരുവാഭരണം മോഷണം പോയി; കീഴ്ശാന്തിയെ കാണാനില്ല

Alappuzha Ezhupunna Temple Robbery : കൊല്ലം സ്വദേശിയായ കീഴ്ശാന്തിയെയാണ് കാണാതായിരിക്കുന്നത്. വിഷുവിനെ തുടർന്ന് വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു.

Alappuzha Temple Robbery : ആലപ്പുഴയിൽ ക്ഷേത്രത്തിലെ 20 പവൻ തിരുവാഭരണം മോഷണം പോയി; കീഴ്ശാന്തിയെ കാണാനില്ല
Representational ImageImage Credit source: Glasshouse Images/Moment/Getty Images
jenish-thomas
Jenish Thomas | Published: 15 Apr 2025 15:55 PM

ആലപ്പുഴ : എഴുപുന്ന ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. വിഗ്രഹത്തിൽ ചാർത്തിയിരുന്ന 20 പവൻ സ്വർണാഭരണാണ് കാണാതായിരിക്കുന്നത്. തിരുവാഭരണം മോഷണം പോയതിന് പിന്നാലെ ക്ഷേത്രത്തിലെ കീഴ്ശാന്തിയെയും കാണാതായി. ഇന്നലെ ഏപ്രിൽ 14-ാം തീയതി വിഷു പ്രമാണിച്ച് വിഗ്രഹത്തിൽ തിരുവാഭരണം എല്ലാം ചാർത്തിയിരുന്നു. സംഭവത്തിൽ അരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിഗ്രഹത്തിൽ ചാർത്തിയിരുന്ന കിരീടം, രണ്ട് മാലകൾ ഉൾപ്പെടെ 20 പവനാണ് മോഷണം പോയത്. കൊല്ലം സ്വദേശിയായ കീഴ്ശാന്തി രാമചന്ദ്രൻ പോറ്റിയെയാണ് കാണാതായത്. ഈ അടുത്തകാലത്താണ് രാമചന്ദ്രൻ പോറ്റി ക്ഷേത്രത്തിൽ ജോലിക്ക് പ്രവേശിച്ചത്. തിരുവാഭരണം വിഗ്രഹത്തിൽ നിന്നും തിരികെ വെക്കുന്ന ജോലി കീഴ്ശാന്തിയുടേതായിരുന്നു.

ALSO READ : Hotel Owner Attacked: ‘ചിക്കന്‍കറിക്ക് ചൂടില്ല’! നെയ്യാറ്റിൻകരയിൽ ഹോട്ടലുടമയ്ക്ക് നേരേ ആക്രമണം

ഏപ്രിൽ രണ്ടാം തീയതി മുതൽ ക്ഷേത്രത്തിൽ മേൽശാന്തി അവധിയിലായിരുന്നു. തുടർന്ന് ചുമതല എല്ലാം കീഴ്ശാന്തിയെയായിരുന്നു ഏൽപ്പിച്ചിരുന്നത്. കിരീടം ഉൾപ്പെടെയുള്ള തിരുവാഭരണത്തിലെ സുപ്രധാന ആഭരണങ്ങളായിരുന്നു മോഷണം പോയത്.