Ration Card Mustering: റേഷൻ കാർഡിൽനിന്ന് ലക്ഷത്തിലേറെപ്പേർ പുറത്തേക്ക്…; കാരണം മസ്റ്ററിങ് നടത്തിയില്ല

Alappuzha District Ration Card Mustering: മസ്റ്ററിങ് നടത്താൻ കഴിയാത്ത ജീവിച്ചിരിക്കുന്നർ, മസ്റ്ററിങ് പരാജയപ്പെട്ടവർ, വിദേശത്തുള്ളവർ, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ തുടങ്ങിയവരുടെ വിവരങ്ങൾ സിവിൽ സപ്ലൈസ് അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഇത്തരക്കാരെ മാറ്റിനിർത്തിയാകും റേഷൻ കാർഡിൽനിന്ന് മസ്റ്ററിങ് നടത്താത്തവരുടെ പേരുനീക്കുകയെന്നാണു റിപ്പോർട്ട്.

Ration Card Mustering: റേഷൻ കാർഡിൽനിന്ന് ലക്ഷത്തിലേറെപ്പേർ പുറത്തേക്ക്...; കാരണം മസ്റ്ററിങ് നടത്തിയില്ല

റേഷൻ കാർഡ്

Published: 

24 Nov 2024 12:14 PM

ആലപ്പുഴ ജില്ലയിൽ മഞ്ഞ, പിങ്ക് റേഷൻ കാർഡിൽനിന്ന് ലക്ഷത്തിലേറെപ്പേർ പുറത്തേക്ക്. റേഷൻ കാർഡ് മസ്റ്ററിങ്ങിന് (ration card mustering) നിരവധി അവസരം നൽകിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് നടപിടിയിലേക്ക് കടക്കാൻ കാരണമെന്നാണ് വിവരം. വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാൽ മസ്റ്ററിങ് മുടങ്ങിയവർക്ക് മൊബൈൽ ആപ്പുവഴി പൂർത്തിയാക്കാൻ അവസരമൊരുക്കിയിരുന്നു. അതിനാൽ, സമയപരിധി ഇനി നീട്ടി നൽകിയേക്കില്ലെന്നാണ് റിപ്പോർട്ട്. നവംബർ 30-ന് സമയപരിധി തീരാനിരിക്കെയാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്.

മഞ്ഞ, പിങ്ക് കാർഡുകളിലായി 11,36,315 ഗുണഭോക്താക്കളാണ് ആലപ്പുഴ ജില്ലയിലുള്ളത്. അതിൽ 9,75,880 പേർ മാത്രമാണ് മസ്റ്ററിങ് നടത്തിയത്. 1,60,435 പേർ ഇനിയും മസ്റ്ററിങ് പൂർത്തിയാക്കത്തവരാണ്. ഇതരസംസ്ഥാനത്തുള്ളവർ, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ, മസ്റ്ററിങ് പരാജയപ്പെട്ടവർ എന്നിവരെ മാറ്റിനിർത്തിയാൽ ലക്ഷത്തിനടുത്താളുകൾക്ക് റേഷൻ കാർഡിലെ ഇടം നഷ്ടമാകാനാണു സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

മസ്റ്ററിങ് നടത്താൻ കഴിയാത്ത ജീവിച്ചിരിക്കുന്നർ, മസ്റ്ററിങ് പരാജയപ്പെട്ടവർ, വിദേശത്തുള്ളവർ, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ തുടങ്ങിയവരുടെ വിവരങ്ങൾ സിവിൽ സപ്ലൈസ് അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഇത്തരക്കാരെ മാറ്റിനിർത്തിയാകും റേഷൻ കാർഡിൽനിന്ന് മസ്റ്ററിങ് നടത്താത്തവരുടെ പേരുനീക്കുകയെന്നാണു റിപ്പോർട്ട്.

വിദേശത്തുള്ളവരെ മസ്റ്ററിങ് നടത്താത്തതിന്റെ പേരിൽ റേഷൻ കാർഡിൽനിന്ന് പേര് നീക്കം ചെയ്യില്ല. പകരം അവരുടെ ഭക്ഷ്യധാന്യ വിഹിതം നിർത്തലാക്കാനാണ് നീക്കം. ഇതര സംസ്ഥാനത്തുള്ളവർക്ക് അതത് സംസ്ഥാനത്ത് മസ്റ്ററിങ് നടത്താൻ സൗകര്യമുണ്ടായിരുന്നു. എന്നിട്ടും അത് പ്രയോജനപ്പെടുത്താത്തവരുടെ കാര്യത്തിൽ എന്തുനടപടി വേണമെന്ന് ഉടൻ തീരുമാനമുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കിടപ്പുരോഗികൾ, അഞ്ചുവയസ്സിനുമുകളിലുള്ള കുട്ടികൾ തുടങ്ങിയവരുടെ മസ്റ്ററിങ് മൊബൈൽ ആപ്പുവഴി പൂർത്തിയാക്കാൻ സാധിച്ചതായാണ് വിലയിരുത്തൽ. എന്നാൽ, ആപ്പുവഴിയും മസ്റ്ററിങ് നടത്താൻ സാധിക്കാത്തവരുണ്ടെന്നാണ് സിവിൽസപ്ലൈസ് ഉദ്യോഗസ്ഥർക്കു ലഭിച്ച പരാതിയിൽ പറയുന്നത്. ഇത്തരക്കാരുടെ വിവരവും ശേഖരിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിനയായി പോർട്ടബിലിറ്റി

മസ്റ്ററിങ് ചെയ്യാത്ത ജീവിച്ചിരിക്കുന്നവരുടെ വിശദവിവരങ്ങൾ ശേഖരിക്കാൻ റേഷൻ കടക്കാരോട് സിവിൽ സപ്ലൈസ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പോർട്ടബിലിറ്റി സംവിധാനമുള്ളതിനാൽ സ്ഥിരമായി പലരും ഒരേ റേഷൻകടയിൽ സാധനങ്ങൾ വാങ്ങുന്നതിനായി എത്താറില്ല. അതുകൊണ്ടുതന്നെ കണക്കിനു കൃത്യതയുണ്ടാകില്ലെന്ന വിമർശനവുമുയർന്നിട്ടുണ്ട്.

പിങ്ക് കാർഡിലേക്ക് മാറാൻ അപേക്ഷ നാളെമുതൽ

ആലപ്പുഴയിൽ പൊതുവിഭാഗത്തിൽപ്പെട്ട റേഷൻകാർഡുകൾ മുൻഗണനാവിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡിലേക്കു മാറ്റാൻ തിങ്കളാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അവസാനത്തീയതി ഡിസംബർ 12-ആണ്. അക്ഷയകേന്ദ്രങ്ങൾവഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.

സുപ്രീം കോടതി ഉത്തരവ്

സുപ്രീം കോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരിൻറെ നിർദേശ പ്രകാരമാണ് മുൻഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ഇ-കെവൈസി അപ്ഡേഷൻ ആരംഭിച്ചത്. ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കാനായിരുന്നു കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം. അതിന് സാധിച്ചില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിങ് പൂർത്തിയാക്കുക. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിങ് പൂർത്തിയാക്കേണ്ടതുണ്ട്. എത്തിച്ചേരാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേരു വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കടയുടമയെയും മുൻകൂട്ടി അറിയിക്കുകയും വേണം.

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ